മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയ്ക്ക് ഇരട്ടകുട്ടികള്‍ പിറന്നു

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയ്ക്ക് ഇരട്ടകുട്ടികള്‍ പിറന്നു
Nov 20, 2022 10:25 PM | By Vyshnavy Rajan

മുംബൈ : മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി. ഒരു ആണ്‍ കുട്ടിയും ഒരു പെൺകുട്ടിയുമാണ് ഇഷയ്ക്കും ഭര്‍ത്താവ് ആനന്ദ് പിരാമലിനും ഇന്ന് ജനിച്ചത് എന്നാണ് അംബാനി കുടുംബം അറിയിച്ചത്. കുട്ടികള്‍ക്ക് ആദിയ, കൃഷ്ണ എന്നിങ്ങനെയാണ് പേര് നല്‍കിയിരിക്കുന്നത്.

"ഞങ്ങളുടെ മക്കളായ ഇഷയ്ക്കും ആനന്ദിനും 2022 നവംബർ 19-ന് സർവ്വശക്തൻ ഇരട്ടക്കുട്ടികളെ നൽകി അനുഗ്രഹിച്ച വിവരം പങ്കുവെക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇഷയും കുഞ്ഞുങ്ങളും പെൺകുഞ്ഞ് ആദിയയും ആൺകുഞ്ഞ് കൃഷ്ണയും സുഖമായിരിക്കുന്നു," റിലയന്‍സ് മുകേഷ് അംബാനിയുടെ പേരില്‍ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

"ആദിയ, കൃഷ്ണ, ഇഷ, ആനന്ദ് എന്നിവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ഘട്ടത്തിൽ ഞങ്ങൾ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു" പ്രസ്താവനയില്‍ പറയുന്നു.

റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനിയും വ്യവസായി അജയ് പിരാമലിന്റെയും സ്വാതി പിരാമലിന്റെയും മകൻ ആനന്ദ് പിരാമലും 2018 ൽ മുംബൈയിൽ നടന്ന ചടങ്ങിലാണ് വിവാഹിതരായത്. വിവാഹ ചടങ്ങുകളിൽ ബോളിവുഡ്, രാഷ്ട്രീയം, ബിസിനസ്സ് ലോകത്ത് നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. റിലയന്‍സ് റീട്ടെയിലിന്‍റെ മേധാവിയാണ് ഇഷ അംബാനി.

Mukesh Ambani's daughter Isha Ambani gave birth to twins

Next TV

Related Stories
ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യാപ്രേരണയോ ആയി കണക്കാക്കാനാവില്ല -  ഡല്‍ഹി ഹൈക്കോടതി

May 14, 2025 06:08 AM

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യാപ്രേരണയോ ആയി കണക്കാക്കാനാവില്ല - ഡല്‍ഹി ഹൈക്കോടതി

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യാപ്രേരണയോ ആയി കണക്കാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി....

Read More >>
Top Stories