പല്ല് തേക്കാതെ പ്രഭാതഭക്ഷണം കഴിക്കാമോ...? ഡോക്ടർ പറയുന്നത് നോക്കാം

പല്ല് തേക്കാതെ പ്രഭാതഭക്ഷണം കഴിക്കാമോ...? ഡോക്ടർ പറയുന്നത് നോക്കാം
Nov 17, 2022 11:03 AM | By Vyshnavy Rajan

ന്താരോഗ്യത്തില്‍ ഒന്നാമതായി ശ്രദ്ധിക്കേണ്ട കാര്യമാണ് പല്ലു തേപ്പ്. പല്ല് വൃത്തിയായി സൂക്ഷിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് അന്ത്യന്താപേക്ഷികമായ കാര്യമാണ്. ഒരു ദിവസം രണ്ട് നേരം പല്ല് തേക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം.

പല്ല് തേക്കുന്നതിലൂടെ വായില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ബാക്ടരീയകളും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യപ്പെടുന്നു. അപ്പോള്‍ പ്രധാനമായും ഉണ്ടാവുന്ന സംശയം പ്രഭാതഭക്ഷണത്തിന് മുന്‍പ് പല്ല് തേക്കണോ എന്നാണ്.

കാരണം രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങുന്നതിന് മുമ്ബ് പലരും പല്ല് തേക്കുന്നുണ്ട്. പ്രഭാതഭക്ഷണം കഴിക്കാനായി വീണ്ടും രാവിലെ പല്ലു തേക്കുന്നു. അപ്പോള്‍ പ്രഭാതഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പിന്നീട് വായില്‍ തങ്ങി നില്‍ക്കില്ലേ എന്നാണ് പലരുടേയും സംശയം.

അതായത് രാത്രി ഭക്ഷണത്തിന് ശേഷം പല്ലു തേക്കുന്നവര്‍, പ്രഭാതഭക്ഷണത്തിന് മുന്‍പുള്ള പല്ല് തേപ്പ് ഒഴിവാക്കി ഭക്ഷണം കഴിച്ചതിന് ശേഷം പല്ല് തേക്കുന്നതില്‍ തെറ്റില്ലെന്നാണ് ചിലരുടെ വാദം. എന്നാല്‍ ഒരു തവണ മാത്രം ബ്രഷ് ചെയ്യുന്നവരാണെങ്കില്‍ അവര്‍ തീര്‍ച്ചയായും രാവിലെ പ്രഭാത ഭക്ഷണത്തിന് മുന്‍പ് തന്നെ ബ്രഷ് ചെയ്തിരിക്കണമത്രേ.

കാരണം പല്ലിലുണ്ടാവുന്ന ബാക്ടീരിയകള്‍ 12 മണിക്കൂറിനകം നീക്കം ചെയ്യപ്പെട്ടില്ലെങ്കില്‍ പല്ലിനെ സാരമായി തന്നെ ബാധിക്കും. നമ്മള്‍ കഴിക്കുന്ന ആഹാരത്തിന്റെ സമയമനുസരിച്ച്‌ പ്രഭാതഭക്ഷണത്തിന് ശേഷമാണോ മുന്‍പാണോ ബ്രഷ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാമെന്ന് ഡല്‍ഹിയിലെ പ്രശസ്ത ഡോക്ടറായ നീരജ് വര്‍മ പറയുന്നു.

രാത്രി ഭക്ഷണം കഴിച്ച ശേഷം ബ്രഷ് ചെയ്യാത്തവരാണെങ്കില്‍ നിര്‍ബന്ധമായും പ്രഭാതഭക്ഷണത്തിന് മുന്‍പ് ബ്രഷ് ചെയ്യണം. രാത്രി പല്ല് തേച്ച്‌ കിടന്നുറങ്ങിയവരാണെങ്കില്‍ പ്രഭാതഭക്ഷണം കഴിച്ച ശേഷം ബ്രഷ് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് സാരം. എന്നിരുന്നാലും ദന്തരോഗവിദഗ്ധന്റെ ശുപാര്‍ശയ്‌ക്കനുസരിച്ച്‌ ഓരോരുത്തരുടെ പല്ലിന്റെ ആരോഗ്യമനുസരിച്ച്‌ വേണം പല്ല് തേപ്പ്.

Can you eat breakfast without brushing your teeth? Let's see what the doctor says

Next TV

Related Stories
സെക്സിന് ശേഷം ഈ പതിവുണ്ടോ? എങ്കില്‍ നിങ്ങളറിയുക...

Nov 26, 2022 04:31 PM

സെക്സിന് ശേഷം ഈ പതിവുണ്ടോ? എങ്കില്‍ നിങ്ങളറിയുക...

ലൈംഗികബന്ധമെന്നത് ഒരേസമയം ശരീരത്തിന്‍റെ ആവശ്യവും അതോടൊപ്പം തന്നെ വ്യക്തിയുടെ വൈകാരികവും ആരോഗ്യപരവുമായനിലനില്‍പിന് അത്യാവശ്യവുമായ...

Read More >>
സൂക്ഷിക്കുക, സെക്സിനിടെ കോണ്ടം ഉപയോ​ഗിക്കാതി‌രിക്കുമ്പോൾ സംഭവിക്കുന്നത്...

Nov 24, 2022 02:29 PM

സൂക്ഷിക്കുക, സെക്സിനിടെ കോണ്ടം ഉപയോ​ഗിക്കാതി‌രിക്കുമ്പോൾ സംഭവിക്കുന്നത്...

സൂക്ഷിക്കുക, സെക്സിനിടെ കോണ്ടം ഉപയോ​ഗിക്കാതി‌രിക്കുമ്പോൾ...

Read More >>
സാനിറ്ററി പാഡുകളെ കുറിച്ച് പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന വാർത്ത

Nov 23, 2022 08:35 AM

സാനിറ്ററി പാഡുകളെ കുറിച്ച് പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന വാർത്ത

സാനിറ്ററി പാഡുകളെ കുറിച്ച് പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന...

Read More >>
ലെെം​ഗിക രോ​ഗങ്ങൾ പിടിപെടാൻ സാധ്യതയുള്ള  അഞ്ച് കാര്യങ്ങൾ

Nov 14, 2022 08:13 PM

ലെെം​ഗിക രോ​ഗങ്ങൾ പിടിപെടാൻ സാധ്യതയുള്ള അഞ്ച് കാര്യങ്ങൾ

ലെെം​ഗിക രോ​ഗങ്ങൾ പിടിപെടാൻ സാധ്യതയുള്ള അഞ്ച് കാര്യങ്ങൾ...

Read More >>
സെക്സ് ലെെഫ് മെച്ചപ്പെടുത്താൻ ശ്ര​ദ്ധിക്കേണ്ട കാര്യങ്ങൾ

Nov 11, 2022 10:23 PM

സെക്സ് ലെെഫ് മെച്ചപ്പെടുത്താൻ ശ്ര​ദ്ധിക്കേണ്ട കാര്യങ്ങൾ

സെക്സ് ലെെഫ് മെച്ചപ്പെടുത്താൻ ശ്ര​ദ്ധിക്കേണ്ട...

Read More >>
ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ... യോനിയിലെ പ്രതിരോധശേഷി വർദ്ധിക്കുന്നതായി പഠനം.

Nov 8, 2022 07:38 PM

ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ... യോനിയിലെ പ്രതിരോധശേഷി വർദ്ധിക്കുന്നതായി പഠനം.

ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ... യോനിയിലെ പ്രതിരോധശേഷി വർദ്ധിക്കുന്നതായി പഠനം....

Read More >>
Top Stories