കെ സുധാകരന്റെ ആർ എസ് എസ് അനുകൂല പരാമർശം; കോൺഗ്രസ് നേതാവ് രാജിവെച്ചു

കെ സുധാകരന്റെ ആർ എസ് എസ് അനുകൂല  പരാമർശം; കോൺഗ്രസ് നേതാവ് രാജിവെച്ചു
Nov 15, 2022 05:41 PM | By Vyshnavy Rajan

ആലപ്പുഴ : കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ആർ എസ് എസ് അനുകൂല പരാമർശങ്ങളിൽ പ്രതിഷേധിച്ച് ആലപ്പുഴയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ രാജി . ജില്ലാ കോൺഗ്രസ് എക്സിക്യുട്ടീവ് അംഗം എച്ച് നജീം ആണ് പ്രാഥമിക അംഗത്വം രാജി വെച്ചത്.

നവ മാധ്യമത്തിലൂടെ ആയിരുന്നു നജീബ് രാജി തീരുമാനം അറിയിച്ചത്.ആലപ്പുഴയിൽ ഡിസിസിയോ മറ്റ്‌ പ്രാദേശിക കമ്മറ്റികളോ പ്രവർത്തിക്കുന്നതായി തോന്നിയിട്ടില്ലെന്നും ഇതിനാലാണ് ഫേസ്‌ബുക്കിലൂടെ രാജി അറിയിക്കുന്നതെന്നും നജീം വ്യക്തമാക്കി.

കെ.സുധാകരന്റെ ആർഎസ്എസ് പരാമർശം നാളത്തെ ലീഗ് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്തു പ്രതികരിച്ചു.

കെ സുധാകരന്റെ പരാമർശങ്ങൾ യുഡിഎഫിന് വലിയ കേടുപാടുകൾ ഉണ്ടാക്കിയെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎം എ സലാം. പ്രതിഷേധം ഉന്നയിക്കേണ്ട വേദികളിൽ അറിയിക്കും. മുന്നണി മാറ്റം ഇപ്പോൾ ആലോചിക്കുന്നില്ലെന്നും സലാം പറഞ്ഞു.

കെ സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പമെന്ന് പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. കോൺഗ്രസിന് സംരക്ഷണം ആവശ്യമുണ്ടെങ്കിൽ അത് നൽകാൻ ബിജെപി തയ്യാറാണ്. ഇനി കോൺഗ്രസ് എത്ര കാലമെന്ന അരക്ഷിതാവസ്ഥയാണ് നേതാക്കളിൽ പ്രകടമാകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കെപിസിസി പ്രസിഡന്റെ കെ സുധാകരൻ വിശദീകരണം നൽകി ഖേദം പ്രകടിപ്പിച്ചതോടെ ആർഎസ്എസ് അധ്യായം അടഞ്ഞെന്ന് കെസി വേണുഗോപാൽ. ഘടകകക്ഷികളുടെ ആശയക്കുഴപ്പം സ്വാഭാവികം. ആശങ്കക്ക് അടിസ്ഥാനമില്ല. പ്രശ്നം രമ്യമായി പരിഹരിക്കും. വാജ്പേയിക്കൊപ്പം അത്താഴ വിരുന്നുണ്ട ഇ എം എസിൻ്റെ പാർട്ടിയാണ് കോൺഗ്രസിനെ വിമർശിക്കുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.

K Sudhakaran's pro-RSS remarks; Congress leader resigned

Next TV

Related Stories
#BinoyVishwam | കെ കെ ശൈലജ ടീച്ചർക്കെതിരെ നടത്തുന്ന അക്രമം കേരളത്തിലെ സ്ത്രീകള്‍ അംഗീകരിക്കില്ല - ബിനോയ് വിശ്വം

Apr 18, 2024 07:53 PM

#BinoyVishwam | കെ കെ ശൈലജ ടീച്ചർക്കെതിരെ നടത്തുന്ന അക്രമം കേരളത്തിലെ സ്ത്രീകള്‍ അംഗീകരിക്കില്ല - ബിനോയ് വിശ്വം

അതില്‍ സിപിഐയും കക്ഷിയാണ്. ദൂരദര്‍ശന്റെ ലോഗോയുടെ കാവിവത്കരണം ആമുഖം മാത്രമാണ്. ഈ നിറംമാറ്റം ഭരണഘടനാ മാറ്റത്തിന്റെ തുടക്കമാണ്. ഈ നിറംമാറ്റത്തിന്റെ...

Read More >>
#RahulGandhi | രണ്ട് മുഖ്യമന്ത്രിമാർ ജയിലിൽ: പിണറായിയെ മാത്രം കേന്ദ്രസർക്കാർ ജയിലിൽ അടയ്ക്കാത്തതെന്ത്? - രാഹുൽ ഗാന്ധി

Apr 18, 2024 02:15 PM

#RahulGandhi | രണ്ട് മുഖ്യമന്ത്രിമാർ ജയിലിൽ: പിണറായിയെ മാത്രം കേന്ദ്രസർക്കാർ ജയിലിൽ അടയ്ക്കാത്തതെന്ത്? - രാഹുൽ ഗാന്ധി

കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. അദാനിക്കെതിരെ പ്രസംഗിച്ചതിനു പിന്നാലെ തന്നെ ലോക്സഭയില്‍...

Read More >>
#pinarayivijayan |  കേരളത്തിൽ എൻഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലിൽ ഒന്നും മുൻ യുഡിഎഫുകാര്‍.എന്ത് വിരോധാഭാസമാണ് -പിണറായി വിജയന്‍

Apr 18, 2024 11:22 AM

#pinarayivijayan | കേരളത്തിൽ എൻഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലിൽ ഒന്നും മുൻ യുഡിഎഫുകാര്‍.എന്ത് വിരോധാഭാസമാണ് -പിണറായി വിജയന്‍

വർഗീയ നീക്കങ്ങൾക്കെതിരെ ശബ്ദം ഉയരുന്നില്ല.പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചു പ്രകടനപത്രികയിൽ പരാമർശം...

Read More >>
#GhulamNabiAzad | ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് മത്സരിക്കാൻ രാഹുൽ ഗാന്ധി മടിക്കുന്നതെന്തിന്? വിമർശനവുമായി ഗുലാം നബി ആസാദ്

Apr 18, 2024 10:46 AM

#GhulamNabiAzad | ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് മത്സരിക്കാൻ രാഹുൽ ഗാന്ധി മടിക്കുന്നതെന്തിന്? വിമർശനവുമായി ഗുലാം നബി ആസാദ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അനന്ത്‌നാഗ്-രജൗരി സീറ്റിൽ ആസാദ് മത്സരിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം പിൻമാറി. ആസാദ് ബി.ജെ.പിയുടെ...

Read More >>
#RevanthReddy | അഴിമതിയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി മോദിയുമായി സന്ധി ചെയ്തു- രേവന്ത് റെഡ്ഢി

Apr 17, 2024 09:57 PM

#RevanthReddy | അഴിമതിയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി മോദിയുമായി സന്ധി ചെയ്തു- രേവന്ത് റെഡ്ഢി

മണിപ്പൂരിനെ ചേർത്ത് പിടിച്ചത് രാഹുൽ ഗാന്ധിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ പി.സി അബ്ദുല്ല...

Read More >>
Top Stories