വിവാദ പരാമർശങ്ങളിൽ കെ സുധാകരനോട് വിശദീകരണം തേടാൻ എഐസിസി

വിവാദ പരാമർശങ്ങളിൽ കെ സുധാകരനോട് വിശദീകരണം തേടാൻ എഐസിസി
Nov 15, 2022 11:03 AM | By Vyshnavy Rajan

ന്യൂഡൽഹി : വിവാദ പരാമർശങ്ങളിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് വിശദീകരണം തേടാൻ എഐസിസി. എ കെ ആന്റണിയും കെ സി വേണുഗോപാലും കെ സുധാകരനുമായി സംസാരിച്ചു. നേതാക്കൾ ആശയവിനിമയം നടത്തിയതിന്റെ തുടർച്ചയായാണ് നടപടി.

തന്റെ പരാമർശം ദുർവ്യാഖാനം ചെയ്തതാണെന്ന് കെ സുധാകരൻ നേതാക്കളെ അറിയിച്ചു. കെ സുധാകരൻ വിശദീകരണം നൽകിയാൽ വിവാദം അവസാനിപ്പിക്കാനാണ് എഐസിസിയുടെ നീക്കം. അതേസമയം കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി ലഭിച്ചു.

ആർഎസ്എസുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തുന്ന ചില പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതായി വിമർശനം ഉയരുന്നതിനിടെയാണ് കടുത്ത നടപടി വേണമെന്ന ആവശ്യവുമായി പരാതിയും ലഭിക്കുന്നത്. സുധാകരന്റെ പ്രസ്താവനകളിൽ ഹൈക്കമാൻഡ് ഇടപെടണമെന്നാണ് നേതൃത്വത്തിന് ലഭിച്ച പരാതിയിലെ ആവശ്യം.

ആർഎസ്എസുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തിയ ചില പ്രസ്താവനകളിൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾക്ക് ഒപ്പം യുഡിഎഫിലെ ചില ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്. മുസ്ലിം ലീഗ് അടക്കം സുധാകരന്റെ പ്രസ്താവനക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. ഈ സാഹചര്യത്തിൽ സുധാകരനോട് ഹൈക്കമാന്റ് വിശദീകരണം തേടിയേക്കും.

AICC to seek clarification from K Sudhakaran on controversial remarks

Next TV

Related Stories
#ldf | 'കള്ളീ കള്ളീ കാട്ടുകള്ളീ...... കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് പരാതി

Apr 25, 2024 01:35 PM

#ldf | 'കള്ളീ കള്ളീ കാട്ടുകള്ളീ...... കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് പരാതി

ലോകം ആദരിച്ച പൊതുപ്രവർത്തകയും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചർക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത ഇല്ലാതാക്കാനുള്ള ശ്രമമാണ് യു.ഡി.എഫ്...

Read More >>
#kcvenugopal |  സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി; കരുനാഗപ്പള്ളിയിലെ സംഘർഷം പൊലീസ് അറിവോടെ -കെ സി വേണുഗോപാൽ

Apr 25, 2024 09:27 AM

#kcvenugopal | സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി; കരുനാഗപ്പള്ളിയിലെ സംഘർഷം പൊലീസ് അറിവോടെ -കെ സി വേണുഗോപാൽ

സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി. പരാജയം മുന്നിൽകണ്ട് സിപിഐഎം നടത്തിയ...

Read More >>
#mvjayarajan | 'വളർത്തുനായക്ക് വിവേകമുണ്ട്, അത് ബിജെപിയിൽ പോകില്ല'; സുധാകരന്റെ പട്ടി പരാമർശത്തിൽ എംവി ജയരാജൻ

Apr 25, 2024 08:14 AM

#mvjayarajan | 'വളർത്തുനായക്ക് വിവേകമുണ്ട്, അത് ബിജെപിയിൽ പോകില്ല'; സുധാകരന്റെ പട്ടി പരാമർശത്തിൽ എംവി ജയരാജൻ

വളർത്തുനായക്ക് വിവേകമുണ്ടെന്നും അത് ബിജെപിയിൽ പോകില്ലെന്നുമായിരുന്നു എംവി ജയരാജന്റെ...

Read More >>
#KSudhakaran | എനിക്ക് നല്ലൊരു പട്ടിയുണ്ട് 'ബ്രൂണോ',അതുപോലും ബിജെപിയിലേക്ക് പോകില്ല; റോഡ് ഷോക്കിടെ തുറന്നടിച്ച് സുധാകരൻ

Apr 24, 2024 05:44 PM

#KSudhakaran | എനിക്ക് നല്ലൊരു പട്ടിയുണ്ട് 'ബ്രൂണോ',അതുപോലും ബിജെപിയിലേക്ക് പോകില്ല; റോഡ് ഷോക്കിടെ തുറന്നടിച്ച് സുധാകരൻ

അവര്‍ പോയത് കൊണ്ട് ഞാൻ ബിജെപിയില്‍ പോകും എന്നാണോ? ആറു മാസം എന്‍റെ കൂടെ നിന്ന സെക്രട്ടറിയാണ്മ ബിജെപിയില്‍...

Read More >>
#vdsatheesan |  വടകര മോര്‍ഫിങ് വിവാദം; മുഖ്യമന്ത്രി വിഷുവിന് ചീറ്റിപ്പോയ പടക്കം ലഭിച്ച കുട്ടിയെന്ന് പ്രതിപക്ഷനേതാവ്

Apr 24, 2024 03:12 PM

#vdsatheesan | വടകര മോര്‍ഫിങ് വിവാദം; മുഖ്യമന്ത്രി വിഷുവിന് ചീറ്റിപ്പോയ പടക്കം ലഭിച്ച കുട്ടിയെന്ന് പ്രതിപക്ഷനേതാവ്

കൊല്ലം പ്രസ് ക്ലബ്ബില്‍ നടന്ന ഫെയ്‌സ് ടു ഫെയ്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ...

Read More >>
Top Stories