വയറൊതുക്കാന്‍ കറിവേപ്പില മഞ്ഞള്‍ ചായ പരീക്ഷിച്ചിട്ടുണ്ടോ?

വയറൊതുക്കാന്‍ കറിവേപ്പില മഞ്ഞള്‍ ചായ പരീക്ഷിച്ചിട്ടുണ്ടോ?
Oct 2, 2021 01:50 PM | By Kavya N

തടി കുറഞ്ഞവര്‍ക്ക് പോലും ചാടുന്ന വയറാണ് പ്രധാന പ്രശ്‌നം. സ്ത്രീയെങ്കിലും പുരുഷനെങ്കിലും ഇത് പ്രധാന പ്രശ്‌നമാണ്. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാല്‍. കാരണം പലതുണ്ടാകും. വ്യായാമക്കുറവും ഭക്ഷണ അശ്രദ്ധയും ഒരു കാരണമാണ്. ഇതല്ലാതെ പ്രസവശേഷം, സ്‌ട്രെസ്, കൂടുതല്‍ നേരമുള്ള ഇരിപ്പ്, വൈകിയുള്ള അത്താഴം, ചില രോഗങ്ങള്‍, മരുന്നുകള്‍ തുടങ്ങി കാരണം ഏറെയാണ്.

തടിയും കുറയ്ക്കുമെന്ന് അവകാശപ്പെട്ട് പല കൃത്രിമ വഴികളും നമുക്കു മുന്നില്‍ പരസ്യ രൂപത്തില്‍ വരാറുണ്ട്. ഇത് ചിലപ്പോള്‍ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കുള്ള വഴിയായിരിയ്ക്കും. വയര്‍ പോകില്ലെന്നു മാത്രമല്ല, പാര്‍ശ്വഫലമായി പല വിധ രോഗങ്ങളും കൂടെപ്പോരും.ചാടുന്ന വയര്‍ ഒതുക്കാന്‍ ചില പ്രത്യേക പാനീയങ്ങളുണ്ട്. ചില വീട്ടുവൈദ്യങ്ങള്‍. ഇത്തരത്തില്‍ ഒന്നിനെ കുറിച്ചറിയൂ. ചാടിയ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്.


കറിവേപ്പില, മഞ്ഞള്‍, ഇഞ്ചി എന്നിവയാണ് ഇതിലെ പ്രധാന ചേരുവകള്‍. കറിവേപ്പില കഴിക്കുന്നത് വയറിലെ കൊഴുപ്പ് എരിച്ചു കളയുവാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന കാര്യം നിങ്ങൾക്കറിയാമോ? നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമായി കറിവേപ്പില ഉൾപ്പെടുത്തുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നിങ്ങൾക്ക് നൽകും എന്ന കാര്യം പലർക്കും അറിയില്ല.ശരീരത്തിലെ അമിത കൊഴുപ്പ് ഒഴിവാക്കാനുള്ള ഏറ്റവും നല്ല വീട്ടുവൈദ്യമാണ് വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത്.

ഇന്ത്യൻ വീടുകളിൽ പാചകത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന ചേരുവയായ കറിവേപ്പിലയിൽ ആരോഗ്യത്തിന് ഗുണകരമായ വളരെ നല്ല ധാരാളം പോഷകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ആയുർവേദം അനുസരിച്ച്, എല്ലാ ദിവസവും രാവിലെ ശുദ്ധമായ കറിവേപ്പില കഴിക്കുന്നത് മോശം കൊളസ്ട്രോൾ, പ്രമേഹം, അമിതവണ്ണം തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളെ നേരിടാനുള്ള മികച്ച മാർഗമാണ്.

ഇതില്‍ പ്രധാനപ്പെട്ടതാണ് മഞ്ഞള്‍. പല ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞള്‍. തടി കുറയ്ക്കാന്‍ സഹായിക്കുന്നത് ഇതിലെ കുര്‍കുമിന്‍ എന്നതാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ദഹനം മെച്ചപ്പെടുത്തുന്ന ഒന്നാണിത്. ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് കൊഴുപ്പുരുക്കി കളയുന്ന ഒന്ന്. ഇതാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണിത്. മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ല മരുന്നുമാണ്.വയറും തടിയുമെല്ലാം കുറയ്ക്കാന്‍ ഏറെ ഉത്തമമാണ് ഈ മഞ്ഞള്‍. ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരം.

വയര്‍ കുറയുന്നതിനായി ഉപയോഗിയ്ക്കുന്ന വീട്ടുവൈദ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇഞ്ചി. ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ഇത്. വയറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇഞ്ചി ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതാണ് ഒരു ഗുണം. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണിത്.


ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിലൂടെയും ഇതു തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പ്രത്യേക രീതിയില്‍ ഇഞ്ചി ഉപയോഗിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതുമാണ്. മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഇഞ്ചിയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഇതും തേനിലെ ആന്റിഓക്‌സിഡന്റുകളും ചേര്‍ന്ന് നല്ല ബ്ലഡ് സര്‍കുലേഷന് സഹായിക്കും. ഇത് തലച്ചോര്‍, ഹൃദയം എന്നിവയുടെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.

ഇതിനായി തലേന്ന് രാത്രി ഒരു പിടി കറിവേപ്പില കഴുകി ഒന്നര ഗ്ലാസ് വെള്ളത്തില്‍ ഇട്ടു വയ്ക്കുക. ഇതില്‍ ഇഞ്ചിയും ചതച്ചിടാം. ഇത് അടച്ചു വയ്ക്കുക. പിറ്റേന്ന്് രാവിലെ ഈ വെളളം അല്‍പം മഞ്ഞള്‍ കൂടി ചേര്‍ത്തിട്ട് തിളപ്പിയ്ക്കാം. ഇത് ഒരു ഗ്ലാസ് വരെയാകുന്നത് വരെ ചെറുചൂടില്‍ തിളപ്പിയ്ക്കാം. ഇത് തിളച്ച് ഒരു ഗ്ലാസ് ആകുന്നതു വരെ വയ്ക്കുക. പിന്നീട് ഇത് വാങ്ങി വച്ച് അടച്ച് ഇളം ചൂടാകുന്നതു വരെ വയ്ക്കാം. പിന്നീട് ഇത് ഊറ്റിയെടുത്ത് ഇളം ചൂടോടെ വെറും വയറ്റില്‍ കുടിയ്ക്കാം. വയറ്റിലെ കൊഴുപ്പുരുക്കുന്ന പ്രത്യേക പാനീയമാണിത്.

ഈ പാനീയത്തിന് മറ്റു ഗുണങ്ങളുമുണ്ട്. ഇത് വയര്‍ ശുദ്ധമാക്കുന്നു. കുടല്‍ ആരോഗ്യത്തിന് മികച്ചതാണ്. നല്ല ശോധന നല്‍കുന്നു. വയറ്റിലെ, ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിന് ഇതേറെ നല്ലതാണ്. ഇതിനാല്‍ തന്നെ ചര്‍മത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നു. ചര്‍മം ക്ലിയറാക്കുന്നു. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ല മരുന്നാണ്.

ലിവര്‍, കിഡ്‌നി ആരോഗ്യത്തെ ടോക്‌സിനുകള്‍ നീക്കുന്നതിലൂടെ ആരോഗ്യകരമായി സൂക്ഷിയ്ക്കുന്ന ഒന്നു കൂടിയാണ് ഈ പാനീയം. രക്തക്കുഴലുകളിലെ ബ്ലോക്കുകള്‍ നീക്കുന്നതിനും ഇതു വഴി ഹൃദയാരോഗ്യത്തിനും ഉത്തമമാണ് ഇത്. കോള്‍ഡ്, വൈറല്‍ ഇന്‍ഫെക്ഷനുകള്‍ എന്നിവയെ ചെറുത്ത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നു കൂടിയാണിത്.

Have you tried turmeric tea with curry leaves for constipation?

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories