ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 55 കാരന്‍ പിടിയില്‍

ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 55 കാരന്‍ പിടിയില്‍
Oct 30, 2021 07:09 AM | By Susmitha Surendran

എടക്കര: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കയറിപ്പിടിച്ചയാളെ  പൊലീസ് പിടികൂടി. മൂത്തേടം സ്വദേശി കറുമ്പശ്ശേരി ഷണ്‍മുഖദാസിനെയാണ് പിടികൂടിയത്. ഇയാളെ നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. മരത്തിന്‍കടവ് സ്വദേശിയായ 40കാരിയെ കഴിഞ്ഞ ദിവസമാണ് പ്രതി ആക്രമിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരെ ഉച്ചക്ക് മൂത്തേടം കുറ്റിക്കാടില്‍ വച്ചാണ് പ്രതി ആക്രമിച്ചത്. യുവതിയുടെ പിന്നിലൂടെയെത്തിയ ഇയാള്‍ യുവതിയെ കയറിപ്പിടിച്ചു.

തുടര്‍ന്ന് സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴക്കവെ യുവതി കുതറി മാറി. ശബ്ദം കേട്ട് സമീപത്ത് ആടുകളെ തീറ്റുകയായിരുന്ന പ്രദേശവാസികളായ രണ്ടുപേരാണ് രക്ഷക്കെത്തിയത്. ഇതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു.

ഉച്ച സമയമായതിനാലും റബ്ബര്‍ തോട്ടത്തിന് സമീപം വീടുകളില്ലാത്തതിനാലും സംഭവ സ്ഥലം വിജനമായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാള്‍ ഇതിന് മുമ്പും ഇത്തരം സംഭവങ്ങളില്‍ പ്രതിയായിരുന്നെന്നും പൊലീസ് കണ്ടെത്തി.

തടഞ്ഞു വക്കുക, കടന്നാക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക, മാനഹാനി എന്നീ വകുപ്പുകളിലാണ് കേസെടുത്ത്. എടക്കര സിഐ മജ്ജിത് ലാല്‍, എസ് ഐ ശിവന്‍, സിപി ഒമാരായ സുനില്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Police have arrested the man who grabbed the girl

Next TV

Related Stories
30 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ

Dec 22, 2021 10:37 PM

30 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ

സ്വർണ്ണാഭരണ ശുദ്ധീകരണ തൊഴിലാളിയുടെ ബൈക്കിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മുഖ്യപ്രതികൾ അറസ്റ്റിലായി....

Read More >>
കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

Dec 22, 2021 07:34 AM

കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ. പാർട്ടികളും പൊതുപരിപാടികളും...

Read More >>
കൂട്ടിയിട്ട ചാക്കില്‍ ജൈവവളമെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; പൊലീസെത്തി കണ്ടെത്തിയത് ഹാന്‍സ് ശേഖരം

Dec 21, 2021 07:22 AM

കൂട്ടിയിട്ട ചാക്കില്‍ ജൈവവളമെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; പൊലീസെത്തി കണ്ടെത്തിയത് ഹാന്‍സ് ശേഖരം

വീട്ടില്‍ കൂട്ടിയിട്ട ചാക്കില്‍ ജൈവവളമെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു. എന്നാല്‍ പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് നിരോധിത പുകയില...

Read More >>
പീഡന കേസിലെ ഇരയെയും മാതാവിനെയും ആക്രമിച്ചു; പോക്സോ കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി

Dec 10, 2021 06:47 AM

പീഡന കേസിലെ ഇരയെയും മാതാവിനെയും ആക്രമിച്ചു; പോക്സോ കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി

പീഡന കേസിലെ ഇരയെയും മാതാവിനെയും വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഉൾപ്പെട്ട പോക്സോ കേസിലെ പ്രതിയുടെ ജാമ്യം...

Read More >>
  നിയന്ത്രണം വിട്ട ലോറിയിടിച്ച് പൊലീസുകാര്‍ക്ക് പരിക്ക്

Dec 7, 2021 08:18 AM

നിയന്ത്രണം വിട്ട ലോറിയിടിച്ച് പൊലീസുകാര്‍ക്ക് പരിക്ക്

മണൽ വണ്ടി പിടികൂടി പരിശോധിക്കുന്നതിനിടെ പിറകിൽ എത്തിയ മറ്റൊരു മണൽലോറി ഇടിച്ച് പൊലീസുകാർക്കും ലോറി ഡ്രൈവർക്കും...

Read More >>
നിയന്ത്രണം വിട്ടെത്തിയ  സ്വകാര്യ ബസ്  അഴുക്കു ചാലിലേക്കു ചെരിഞ്ഞു

Nov 7, 2021 07:47 AM

നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് അഴുക്കു ചാലിലേക്കു ചെരിഞ്ഞു

അമിത വേഗതയിലെത്തിയ സ്വകാര്യബസ്(Private Bus) നിയന്ത്രണം വിട്ടു അഴുക്കു ചാലിലേക്കു...

Read More >>
Top Stories