സെക്സും പുകവലിയുമെല്ലാം തലവേദനയുണ്ടാക്കുമോ? അറിയേണ്ട 10 കാര്യങ്ങള്‍...

സെക്സും പുകവലിയുമെല്ലാം തലവേദനയുണ്ടാക്കുമോ? അറിയേണ്ട 10 കാര്യങ്ങള്‍...
Oct 28, 2022 09:28 PM | By Susmitha Surendran

തലവേദന അനുഭവപ്പെടുന്നതിന് പിന്നില്‍ പല കാരണങ്ങളും ഉണ്ടാകാം. ഇതുതന്നെ ഇടവിട്ട് അനുഭവപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് ഇതിനുള്ള കാരണം പരിശോധിച്ച് വേണ്ട ചികിത്സ തേടേണ്ടതാണ്.

അധികസന്ദര്‍ഭങ്ങളിലും തലവേദനയ്ക്ക് പിന്നില്‍ സാരമായ കാരണങ്ങള്‍ കാണില്ല. എന്നാല്‍ ചിലരുടെ കേസില്‍ ഗൗരവമുള്ള രോഗങ്ങളുടെ ലക്ഷണമായും തലവേദന വരാം.

അതിനാലാണ് ഇടയ്ക്കിടെ തലവേദന വരുന്നുവെങ്കില്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുന്നതാണ് ഉചിതമെന്ന് സൂചിപ്പിച്ചത്. എങ്കിലും പതിവായി തലവേദന വരുന്നതിന് പിന്നില്‍ സാധാരണഗതിയില്‍ കാണുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള പത്ത് കാരണങ്ങളാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

സൈനസ് അണുബാധയെ തുടര്‍ന്ന് ഇടയ്ക്കിടെ തലവേദന വരാം. കവിളുകളിലും നെറ്റിയിലും മൂക്കിന്‍റെ മുകള്‍ഭാഗത്തുമെല്ലാം വേദനയുണ്ടെങ്കില്‍ ഇത് സൈനസ് മൂലമുള്ളതാണെന്ന് മനസിലാക്കാം. ഇതിനൊപ്പം തന്നെ മൂക്കൊലിപ്പ്, ചെവിയടപ്പ്, പനി, മുഖത്ത് നീര് പോലുള്ള പ്രശ്നങ്ങളും കാണാം.

രണ്ട്...

നമ്മള്‍ ദിവസവും കുടിക്കേണ്ട വെള്ളത്തിന്‍റെ അളവില്‍ കുറവ് സംഭവിച്ചാല്‍ ഇത് ക്രമേണ നിര്‍ജലീകരണത്തിന് (ഡീഹൈഡ്രേഷൻ ) കാരണമാകാം. നിര്‍ജലീകരണം മൂലവും ഇടയ്ക്കിടെ തലവേദനയുണ്ടാകാം.

മൂന്ന്...

ചിലരില്‍ വര്‍ക്കൗട്ട്- സെക്സ് എന്നിവ ചെയ്യുമ്പോള്‍ ആ സമയത്തോ അതിന് ശേഷമോ തലവേദനയുണ്ടാകാം. ഈ സമയങ്ങളിലെല്ലാം സ്കാല്‍പിലോ തലയിലോ കഴുത്തിലോ എല്ലാമുള്ള പേശികള്‍ക്ക് കൂടുതല്‍ രക്തം ആവശ്യമായി വരുന്നു. ഇതിനായി രക്തക്കുഴലുകള്‍ വികസിക്കുന്നു. ഇതോടെയാണ് മിടിപ്പ് പോലുള്ള വേദന അനുഭവപ്പെടുന്നത്. തലയുടെ രണ്ട് വശങ്ങളിലുമായാണ് ഇതനുഭവപ്പെടുക.

നാല്...

വിശപ്പ് മൂലവും തലവേദയുണ്ടാകാം. ഒരു തവണ കഴിച്ച് അടുത്ത തവണ കഴിക്കുന്നതിലേക്ക് ദീര്‍ഘമായി സമയമെടുക്കുന്നവരിലാണ് വിശപ്പ് മൂലമുള്ള തലവേദന കൂടുതലും കാണപ്പെടുന്നത്. അതുപോലെ ആവശ്യത്തിന് ഭക്ഷണം കഴിക്കാത്തവരിലും ഇതിനുള്ള സാധ്യതയുണ്ട്. അഞ്ച്...

നിക്കോട്ടിൻ എന്ന ഘടകവും ചിലരില്‍ തലവേദനയുണ്ടാക്കാം. നമുക്കറിയാം പുകവലിയിലൂടെയാണ് കാര്യമായും നിക്കോട്ടിൻ നമ്മുടെ ശരീരത്തിലെത്തുന്നത്. ഈ പ്രശ്നമുള്ളവരില്‍ പുകവലിച്ചതിന് ശേഷം തലവേദനയുണ്ടാകുന്നത് സ്ഥിരമാകാം.

ആറ്...

പിടിഎസ്ഡി, അഥവാ 'പോസ്റ്റ് ട്രെമൊറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍' ഉള്ളവരിലും ഇടയ്ക്കിടെ തലവേദന വരാം. മോശം അനുഭവങ്ങള്‍ മനസിനുണ്ടാക്കുന്ന ആഘാതങ്ങള്‍ ഇടയ്ക്കിടെ ബാധിക്കപ്പെടുന്ന അവസ്ഥയാണ് പിടിഎസ്ഡി എന്ന് ലളിതമായി പറയാം. ഇതൊരു മാനസികാരോഗ്യപ്രശ്നമാണ്. തലവേദനയ്ക്കൊപ്പം തളര്‍ച്ച, തലകറക്കം, ഓര്‍മ്മശക്തി കുറയല്‍, വെര്‍ട്ടിഗോ, പെട്ടെന്ന് അസ്വസ്ഥമാകുന്ന സ്വഭാവം എന്നിവയും കാണാം.

ഏഴ്...

ചില മരുന്നുകളുടെ ഉപയോഗവും അമിത ഉപയോഗവും ചിലരില്‍ തലവേദന പതിവാക്കാം. അതിനാല്‍ ഏതുതരം മരുന്നുകള്‍ ഉപയോഗിക്കുമ്പോഴും ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യുക.

എട്ട്...

ഹോര്‍മോണ്‍ വ്യതിയാനങ്ങളും ചിലയാളുകളില്‍ർ തലവേദന സ്ഥിരമാക്കാറുണ്ട്. സ്ത്രീകളിലാണെങ്കില്‍ ആര്‍ത്തവസമയത്ത്, ഗര്‍ഭാവസ്ഥയില്‍, ആര്‍ത്തവവിരാമത്തില്‍ എല്ലാം തലവേദന പതിവായി വരുന്നതിന് കാരണം ഇതാണ്. ഗര്‍ഭനിരോധന ഗുളികകളും ഇതുപോലെ തലവേദന സൃഷ്ടിക്കാം.

ഒമ്പത്...

മൈഗ്രേയ്ന്‍ എന്ന രോഗാവസ്ഥയെ കുറിച്ച് ഏവരും കേട്ടിരിക്കാം. തലവേദനയില്‍ തന്നെ അല്‍പം കാഠിന്യം കൂടിയതും ചികിത്സയിലൂടെ ഭേദപ്പെടുത്തിയെടുക്കാൻ സാധിക്കാത്തതുമായ മൈഗ്രേയ്ൻ ചിലരില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കാറുണ്ട്. അസഹ്യമായ വേദന, ലൈറ്റിനോട് പ്രശ്നം, ശബ്ദത്തോടോ ഗന്ധങ്ങളോടോ പ്രശ്നം, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവയും മൈഗ്രേയ്ന്‍ വേദനയില്‍ കാണാവുന്നതാണ്.

പത്ത്...

സ്പൈനല്‍ തലവേദന എന്നൊരു വിഭാഗമുണ്ട്. പലരും ഇതെക്കുറിച്ച് കേട്ടിരിക്കാൻ സാധ്യതയില്ല. വളരെ ഗൗരവമുള്ളൊരു തലവേദനയാണിത്. നാഡികളിലൂടെ സെറിബ്രോസ്പൈനല്‍ ഫ്ളൂയിഡ് ഊറുന്നത് മുഖാന്തരമാണ് സ്പൈനല്‍ തലവേദനയുണ്ടാകുന്നത്. അസഹ്യമായ വേദന മൂലമാണിത് ഗൗരവമുള്ളതാണെന്ന് പറയുന്നത്. അതുപോലെ തന്നെ ഡോക്ടറെ കണ്ട് കാരണമിതാണെന്ന് മനസിലായാല്‍ വേണ്ട ചികിത്സയും തേടേണ്ടതാണ്.

Can sex and smoking cause headaches? 10 things to know...

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories










GCC News