സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കണമെന്ന് വാട്ട്സ്ആപ്പിനോട് ആവശ്യപ്പെട്ട് ഇന്ത്യയിലെ ഐടി മന്ത്രാലയം

സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കണമെന്ന് വാട്ട്സ്ആപ്പിനോട് ആവശ്യപ്പെട്ട് ഇന്ത്യയിലെ ഐടി മന്ത്രാലയം
Oct 27, 2022 08:28 AM | By Susmitha Surendran

ദില്ലി: ചൊവ്വാഴ്ച സംഭവിച്ചതെന്താണെന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് വാട്ട്സ്ആപ്പിനോട് ആവശ്യപ്പെട്ട് ഇന്ത്യയിലെ ഐടി മന്ത്രാലയം. കഴിഞ്ഞ ദിവസം വാട്ട്‌സ്ആപ്പ് സേവനങ്ങൾ സ്തംഭിച്ചിരുന്നു. ടെക്‌സ്‌റ്റോ, വീഡിയോ സന്ദേശങ്ങളോ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന പരാതിയുമായി ഉപയോക്താക്കൾ രം​ഗത്ത് വന്നിരുന്നു.

ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് സേവനങ്ങൾ പുനരാരംഭിച്ചത്. ഈ വിഷയത്തിൽ വാട്ട്സ്ആപ്പിലേക്ക് അയച്ച ഇമെയിലിനിതുവരെ പ്രതികരണം ലഭിച്ചില്ല. ചൊവ്വാഴ്ച രാത്രി വൈകി നടത്തിയ പ്രസ്താവനയിൽ, "സാങ്കേതിക പിശക്" ആണ് തകരാറിന് കാരണമായതെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു.

“ഞങ്ങളുടെ ഭാഗത്തെ സാങ്കേതിക പിശകിന്റെ ഫലമാണ് നേരത്തെ സംഭവിച്ച തടസം, ഇപ്പോൾ അത് പരിഹരിച്ചു” എന്നാണ് മെറ്റയുടെ വക്താവ് പറഞ്ഞത്. ഔട്ടേജ് റിപ്പോർട്ടുകൾ ട്രാക്ക് ചെയ്യുന്ന ഡൗൺ ഡിറ്റക്ടർ പറയുന്നതനുസരിച്ച്, ആപ്പ് പ്രവർത്തനരഹിതമായ സമയത്ത് 29,000-ലധികം റിപ്പോർട്ടുകൾ ഡൗൺഡിറ്റക്ടറിലെ ഉപയോക്താക്കൾ ഫ്ലാഗ് ചെയ്‌തു.

ദില്ലി, മുംബൈ, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സ്‌നാഗ് ബാധിച്ചതായി ഡൗൺഡിറ്റക്ടറിന്റെ ഹീറ്റ്‌മാപ്പ് കാണിക്കുന്നു.#Whatsappdown എന്ന ഹാഷ്ടാ​ഗും ട്വിറ്ററിൽ ട്രെൻഡിങായി.

കൂടാതെ നിരവധി ഉപയോക്താക്കൾ ഈ വിഷയത്തിൽ തമാശയോടെയുള്ള മീമുകളും പങ്കിടാൻ തുടങ്ങി. ഇതിൽ ട്വീറ്റുകൾ ഇട്ടതിൽ ഏറെയും ഇന്തോനേഷ്യ, കെനിയ, കൂടാതെ ചില സ്പാനിഷ് സംസാരിക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കളാണ്. 2021 ഒക്ടോബറിലാണ് ഇതിന് മുൻപ് സമാനമായ രീതിയിൽ തടസപ്പെടൽ നേരിട്ടത്.

അന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവയെല്ലാം തടസ്സപ്പെട്ടിരുന്നു. ഡിഎൻഎസ് (DNS) തകരാറിനെ തുടർന്നാണ് അന്ന് ഏകദേശം ആറ് മണിക്കൂറോളം മെറ്റ പ്ലാറ്റ്ഫോമുകൾ പ്രവർത്തനരഹിതമായത് എന്നായിരുന്നു റിപ്പോർട്ടുകൾ.

ഡിഎൻഎസ് അല്ലെങ്കിൽ ഡൊമെയ്ൻ നെയിം സിസ്റ്റം എന്നത് ഹോസ്റ്റ് നെയിമുകളെ റോ ആയും ന്യൂമറിക്കായും ഐപി വിലാസങ്ങളിലേക്ക് ട്രാൻസലേറ്റ് ചെയ്യുന്ന സേവനമാണ്. ഡിഎൻഎസ് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ, കമ്പ്യൂട്ടറിൽ ഒരാൾ തിരയുന്ന വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുന്ന സെർവറുകളിലേക്ക് കണക്റ്റുചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. ചിലപ്പോൾ ഈ പ്രശ്നം ആയിരിക്കാം വീണ്ടും വാട്ട്സ്ആപ്പ് സേവനം തടസ്സപ്പെടാൻ കാരണമായതെന്നാണ് പലരുടെയും നീരിക്ഷണം.

India's IT Ministry has asked WhatsApp to clarify what happened

Next TV

Related Stories
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

Apr 4, 2024 11:40 AM

#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്....

Read More >>
#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

Apr 3, 2024 05:09 PM

#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കൾ വാട്സ് ആപ്പിനുണ്ട്....

Read More >>
#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

Mar 28, 2024 12:48 PM

#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

പ്രീമിയം സബ്സ്ക്രിപ്ഷൻ‌ സൗജന്യമായി ഉപയോ​ഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്കിയിരിക്കുകയാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ...

Read More >>
Top Stories