ഡിഫൻസ് എക്സ്പോ; കേരളത്തിന് അഭിമാനമായി മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ

ഡിഫൻസ് എക്സ്പോ; കേരളത്തിന് അഭിമാനമായി മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ
Oct 21, 2022 05:30 PM | By Vyshnavy Rajan

കൊച്ചി: ഗുജറാത്തിൽ നടക്കുന്ന ഡിഫൻസ് എക്സ്പോയിൽ ആകർഷണ കേന്ദ്രമായിരിക്കുകയാണ് കിൻഫ്രയും കെൽട്രോണും എസ്.ഐ.എഫ്.എലും.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പ്രൊഡക്ഷൻ വകുപ്പ് ഈ മാസം 18 മുതൽ 22 വരെ തീയതികളിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ സംഘടിപ്പിച്ച ബിനാലെ എക്സിബിഷൻ ഡിഫൻസ് എക്സ്പോയിൽ കേരളത്തെ പ്രതിനിധീകരിച്ച് കിൻഫ്ര, കെൽട്രോൺ, എസ്.ഐ.എഫ്.എൽ എന്നീ സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്.

കര, നാവിക, ആഭ്യന്തര സുരക്ഷ, പ്രതിരോധ സംവിധാനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്ര ഡിഫൻസ് എക്സ്പോയിൽ കേരളത്തിൽ നിന്നുള്ള മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പങ്കെടുക്കാൻ സാധിച്ചു എന്നത് അഭിമാനകരമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് ഫെയിസ് ബുക്കിൽ കുറിച്ചു.

എസ്.ഐ.എഫ്.എൽ സ്റ്റാൾ സന്ദർശിച്ച ഡി ആർ ഡി ഒ, ജി ആർ എസ് ഇ അധികൃതർ പുതിയ കരാറുകൾക്ക് താൽപര്യമുണ്ടെന്നറിയിച്ചതായും കിൻഫ്രയുടേയും കെൽട്രോണിൻ്റെയും സ്റ്റാളുകളിലും നിരവധി സ്ഥാപനങ്ങളുടെ അധികൃതർ സന്ദർശിക്കുകയും സഹകരിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

എക്സ്പോയുടെ ഭാഗമായി നടന്ന മൂന്ന് ദിവസത്തെ ബി2ബി മീറ്റിങ്ങുകളിൽ കേരളത്തിൽ നിന്നുള്ള സ്ഥാപനങ്ങളും പങ്കെടുത്തു. ഇതിനൊപ്പം പൊതുജനങ്ങളെ ആകർഷിക്കുന്ന സ്റ്റാളുകൾ സ്ഥാപിക്കാനും നമുക്ക് സാധിച്ചു.

Defense Expo; Kerala is proud of three public sector institutions

Next TV

Related Stories
ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ച് ഗരാഷ് മീ

Feb 23, 2023 03:01 PM

ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ച് ഗരാഷ് മീ

ഇത് പ്രകാരം സര്‍വീസ് ഓണ്‍ വീല്‍സ് വിഭാഗത്തില്‍ ഇന്ധനേതര പ്രവര്‍ത്തനങ്ങളില്‍ ഗരാഷ് മീ ഐഒസിയുടെ...

Read More >>
അക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകൾ എസ്ബിഐ അയക്കുന്നത് തന്നെയാണോ? എസ്‌ബിഐയുടെ മുന്നറിയിപ്പ്

Feb 21, 2023 11:50 PM

അക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകൾ എസ്ബിഐ അയക്കുന്നത് തന്നെയാണോ? എസ്‌ബിഐയുടെ മുന്നറിയിപ്പ്

ബാങ്കിംഗ് എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിന് എസ്ബിഐ ഉപഭോക്താക്കൾക്ക് വിവിധ സൗകര്യങ്ങൾ...

Read More >>
സംരംഭകർക്കും കയറ്റുമതി വ്യാപാരികൾക്കുമായി എഫ് ഐ ഇ ഒ  സെമിനാർ

Feb 20, 2023 11:31 PM

സംരംഭകർക്കും കയറ്റുമതി വ്യാപാരികൾക്കുമായി എഫ് ഐ ഇ ഒ സെമിനാർ

താജ് ഹോട്ടലിൽ സെമിനാറിൽ സെയിഫ് സോൺ ഡെപ്യൂട്ടി സെയിൽ സ് ഡയറക്ടർ അലി മുഹമ്മദ് അൽ മുത്വ വ മുഖ്യ പ്രഭാഷണം നടത്തി. മലബാർ ചേംബർ ഓഫ് കൊമേഴ്സ് വൈസ്...

Read More >>
മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം ,ജോലി നേടാം

Feb 11, 2023 10:48 PM

മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം ,ജോലി നേടാം

+2 കഴിഞ്ഞവർക്ക് ഡിഗ്രി നേടുന്ന 3 വർഷം കൊണ്ട് മാസത്തിൽ 25000 /- 50000 രൂപ വരെ വരുമാനം നേടാവുന്ന ഈ മേഖലയിൽ അവസരങ്ങൾ ദിനംപ്രതി കൂടിവരികയാണ് പ൦നത്തിനും...

Read More >>
പാര്‍ക്കോയില്‍ അത്യപൂര്‍വ്വ എന്‍ഡോ വാസ്‌കുലര്‍ കോയിലിംഗ് വിജയകരം

Feb 11, 2023 10:16 PM

പാര്‍ക്കോയില്‍ അത്യപൂര്‍വ്വ എന്‍ഡോ വാസ്‌കുലര്‍ കോയിലിംഗ് വിജയകരം

മസ്തിഷ്‌ക്കത്തില്‍ സാക്കുലര്‍ അന്യൂറിസം ബാധിച്ച 72 വയസ്സുകാരിയില്‍ വിജയകരമായി ന്യൂറോ എന്‍ഡോ വാസ്‌കുലര്‍ കോയിലിംഗ് നടത്തി പാര്‍ക്കോയിലെ...

Read More >>
മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം Britco & Bridco യിൽ നിന്ന്; ജോലി നേടാം

Feb 9, 2023 10:52 PM

Top Stories