കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് പണം തിരികെ നല്‍കിത്തുടങ്ങി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് പണം തിരികെ നല്‍കിത്തുടങ്ങി
Oct 18, 2022 07:15 PM | By Susmitha Surendran

തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിത്തുടങ്ങി. കാലാവധി പൂര്‍ത്തിയായ സ്ഥിര നിക്ഷേപത്തിന്‍റെ പത്ത് ശതമാനമാണ് തിരികെ നല്‍കുന്നത്. എന്നാൽ പണം കിട്ടാന്‍ കടമ്പകളേറെയുണ്ടെന്ന് നിക്ഷേപകര്‍ പറയുന്നു. നിക്ഷേപത്തിന്‍റെ പത്ത് ശതമാനവും പലിശയുടെ അമ്പത് ശതമാനവുമാണ് നിക്ഷേപകര്‍ക്ക് മടക്കി നല്‍കുക.

പണം ലഭിക്കാന്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, കെവൈസി ഫോം എന്നിവയും പൂരിപ്പിച്ച് നല്‍കണം. മെയിന്‍ ബ്രാ‍ഞ്ചില്‍ നിന്ന് പണം നല്‍കുന്ന തീയതി പിന്നീടറിയിക്കും. നല്‍കുന്ന നാമമാത്ര തുകകൊണ്ട് എങ്ങനെ കാര്യങ്ങള്‍ നടത്തുമെന്നാണ് നിക്ഷേപകര്‍ ചോദിക്കുന്നത്.

നിക്ഷേപകരെ സഹായിക്കാനല്ല, ഇഡി ഉള്‍പ്പടെയുള്ള അന്വേഷണ സംഘങ്ങളുടെ കണ്ണുകെട്ടാനാണ് ഇപ്പോഴത്തെ നീക്കമെന്നാണ് ഉയരുന്ന ആരോപണങ്ങളിലൊന്ന്. ബാങ്കിന്‍റെ പ്രതിസന്ധി മറികടക്കാന്‍ സ്വര്‍ണപ്പണയ വായ്പ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ബാങ്ക് ജിവനക്കാരും ഭരണ സമിതി അംഗങ്ങളും ചേര്‍ന്ന് മുന്നൂറ് കോടിയിലേറെയാണ് കരുവന്നൂരില്‍ തട്ടിപ്പ് നടത്തിയത്. 2021 ജൂലൈ 14 ലാണ് കരുവന്നൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്.

നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം പിടിച്ച പണം, സർവീസിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ തുക, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിരവധി പേർ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്. ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് പണം മുക്കിയെന്നായിരുന്നു ആരോപണം.

ഉന്നത തല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Karuvannur Cooperative Bank Fraud; Investors have started paying back their money

Next TV

Related Stories
മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

Mar 19, 2023 07:40 PM

മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ തടയില്‍ ജിദ്ദയില്‍ അന്തരിച്ചു. 56 വയസായിരുന്നു. കിംഗ് ഫഹദ് ജനറല്‍ ഹോസ്പിറ്റലില്‍...

Read More >>
തെലുഗു നടൻ നന്ദമുരി താരകരത്ന അന്തരിച്ചു

Feb 19, 2023 06:31 AM

തെലുഗു നടൻ നന്ദമുരി താരകരത്ന അന്തരിച്ചു

തെലുഗു ഇതിഹാസതാരവും മുൻ ആന്ധ്ര മുഖ്യമന്ത്രിയുമായ എൻടിആറിന്‍റെ പേരക്കുട്ടിയാണ് താരക...

Read More >>
സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ തെന്നിവീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Feb 6, 2023 10:44 AM

സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ തെന്നിവീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുഴ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സന്ദീപ് കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍...

Read More >>
വീണ്ടും ഉയർന്ന് സ്വർണ്ണ വില

Dec 17, 2022 10:35 AM

വീണ്ടും ഉയർന്ന് സ്വർണ്ണ വില

വീണ്ടും ഉയർന്ന് സ്വർണ്ണ വില...

Read More >>
Top Stories