കോട്ടയം : കോട്ടയത്ത് പൊലീസുകാരൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ. കുറിച്ചി ഔട്ട് പോസ്റ്റിന് സമീപത്താണ് സംഭവം. കുറിച്ചി സ്വദേശി മധുസൂദനൻ ( 52 ) ആണ് മരിച്ചത്. കോട്ടയം എ.ആർ ക്യാമ്പിലെ പൊലീസുകാരനാണ്. ഇന്ന് രാവിലെ സമീപത്തെ മുറിയിൽ ഉള്ളവരാണ് മധുസൂദനനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു മധുസൂദനന്റെ താമസം. മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
Policeman found dead in lodge room