പിറക്കും മുമ്പെ കൊല്ലരുത് ! ഇന്ന് ബാലിക അവകാശ ദിനം

പിറക്കും മുമ്പെ കൊല്ലരുത് ! ഇന്ന് ബാലിക അവകാശ ദിനം
Oct 11, 2022 02:48 PM | By Nasreen

ലോകം ഇന്ന് ( ഒക്ടോബര്‍ 11 )- ബാലിക അവകാശ ദിനം ആചരിക്കുമ്പോൾ ,പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, അവര്‍ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവല്‍ക്കരണം നല്‍കുന്നതിനുമായി ,എല്ലാവര്‍ഷവും അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുന്നു.

ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളെ ശാക്തീകരിക്കാനും അവരുടെ ശബ്ദം ശക്തിപ്പെടുത്താനുമാണ് അന്താരാഷ്ട്ര ബാലികാദിനം ആചരിക്കുന്നത്. അവർ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള ഒരു സര്‍ക്കാരിതര, അന്താരാഷ്ട്ര പ്രവര്‍ത്തന പദ്ധതി എന്ന നിലയിലാണ് ഈ ദിനം ആരംഭിച്ചത്.

2012 ഒക്ടോബര്‍ 11നായിരുന്നു ആദ്യമായി അന്താരാഷ്ട്ര ബാലികാദിനം ആചരിച്ചത്. 2022 ഈ ആഘോഷത്തിന്റെ പത്താം വാര്‍ഷികമാണ്. യുണൈറ്റഡ് നേഷന്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, ഈ വര്‍ഷം എല്ലാ മേഖലകളിലും പെണ്‍കുട്ടികള്‍ക്ക് പ്രാധാന്യമുള്ള വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് പറയുന്നു.

ജനനത്തിനു മുമ്പു തന്നെ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള വിവേചനം രൂപപ്പെടുന്ന അവസ്ഥയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് . ലിംഗനിര്‍ണയവും ഗര്‍ഭച്ഛിദ്രവും നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ലോകത്തിൻറെ പല ഭാഗങ്ങളിലും ഇപ്പോഴും ഇതു നടക്കുന്നുണ്ട്

 പെൺകുട്ടികൾ നമ്മുടെ നാടിന്റെ ഭാവിയാണ്.അവൾക്ക് തുല്യനീതി ഉറപ്പുവരുത്താം.അവളെ അറിവു കൊണ്ട് ശാക്തീകരിക്കാം.ഒരു ആഫ്രിക്കൻ പഴ മൊഴിയിൽ പറയുന്നത് If you educate a man you educate an individual, but if you educate a women you educate village എന്നാണ് .

എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നതിനായി ഒരു പ്രത്യേക തീം തിരഞ്ഞെടുക്കുന്നു, ഈ തീം ഒരു പ്രത്യേക വർഷത്തേക്ക് ആ വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന വിഷയത്തിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2022ലെ തീം 'നമ്മുടെ സമയം ഇപ്പോൾ-നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി' (Our time is now- our rights, our future) എന്നതാണ്.

Do not kill before returning! Today is Girl Rights Day

Next TV

Related Stories
പൊതുനിർമ്മാണ പ്രവൃത്തി; ഗുണമേന്മ കൂട്ടാൻ കരാറുകാരെ തളയ്ക്കണം - കെ വി കുഞ്ഞിരാമൻ

Aug 26, 2022 08:45 PM

പൊതുനിർമ്മാണ പ്രവൃത്തി; ഗുണമേന്മ കൂട്ടാൻ കരാറുകാരെ തളയ്ക്കണം - കെ വി കുഞ്ഞിരാമൻ

പൊതുനിർമ്മാണ പ്രവൃത്തി; ഗുണമേന്മ കൂട്ടാൻ കരാറുകാരെ...

Read More >>
Top Stories