അമിതാഭ് ബച്ചനൊപ്പം പരസ്യമില്ലാ പരസ്യ ചിത്രവുമായി വികെസി പ്രൈഡ്

അമിതാഭ് ബച്ചനൊപ്പം പരസ്യമില്ലാ പരസ്യ ചിത്രവുമായി വികെസി പ്രൈഡ്
Oct 26, 2021 09:19 PM | By Vyshnavy Rajan

കൊച്ചി : പരസ്യചിത്ര രംഗത്ത് വേറിട്ടൊരു പരീക്ഷണവുമായി ഇന്ത്യയിലെ ഏറ്റവും വലിയ പി യു ഫൂട്‌വെയര്‍ നിര്‍മാതാക്കളായ വികെസി പ്രൈഡ്. വികെസി ബ്രാന്‍ഡ് അംബാസഡറായ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് 'ഇന്ത്യയുടെ അഭിമാനം എന്റെ അഭിമാനം' എന്ന 'പരസ്യമില്ലാ' പരസ്യ ചിത്രത്തിലൂടെ പ്രേക്ഷകരോട് നേരിട്ട് സംസാരിക്കുന്നത്.

സാധാരണക്കാരുടെ അധ്വാനത്തെ ആഘോഷമാക്കൂ എന്നാണ് ചിത്രത്തിന്റെ പ്രമേയം. പതിവു പരസ്യചിത്രങ്ങളെ പോലെ വികെസി പ്രൈഡിന്റെ ഏറ്റവും പുതിയ ഈ പരസ്യത്തില്‍ കഥയോ കഥാപാത്രങ്ങളോ പ്രത്യേക പശ്ചാത്തലമോ ഒന്നുമില്ല. മാത്രവുമല്ല വികസിയുടെ ബ്രാന്‍ഡ് മുദ്രയോ പാദരക്ഷകളെ സൂചിപ്പിക്കുന്ന ദൃശ്യങ്ങളോ കാണിക്കുന്നില്ല എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത.

അമിതാഭ് ബച്ചന്‍ അദ്ദേഹത്തിന്റെ പതിവു വേഷത്തില്‍ അമിതാഭ് ബച്ചനായി തന്നെ പ്രത്യക്ഷപ്പെടുന്നു. അധ്വാനത്തേയും കഠിനാധ്വാനത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും നിലപാടുകളുമാണ് ബച്ചന്‍ അവതരിപ്പിക്കുന്നത്. ഇതു തന്നെയാണ് കഠിനാധ്വാനത്തെ കുറിച്ചുള്ള വികെസിയുടെയും കാഴ്ചപ്പാടെന്ന് ചിത്രം പറയുന്നു. 'സ്വയം പുരോഗതിക്കും ഇന്ത്യയുടെ പുരോഗതിക്കുമായി സാധാരണക്കാരെ പ്രചോദിപ്പിക്കുന്ന, കഠിനാധ്വാനം ആഘോഷമാക്കാന്‍ പ്രേരിപ്പിക്കുന്ന ഈ ചിത്രം എന്നെന്നും എന്റെ ഹൃദയത്തിലുണ്ടാകും.

എന്റെ ഉള്ളിലുള്ള മൂല്യങ്ങളുമായി വളരെ ചേര്‍ന്നു നില്‍ക്കുന്ന വികെസി പ്രൈഡിന്റെ മൂല്യങ്ങള്‍ ലോകവുമായി പങ്കുവെക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്.' അമിതാഭ് ബച്ചന്‍ പറഞ്ഞു. ഒരു ഫുട്‌വെയര്‍ ബ്രാന്‍ഡിനു വേണ്ടി അമിത് ബച്ചന്‍ ചെയ്ത ആദ്യ പരസ്യ ചിത്രമെന്ന് അപൂര്‍വ്വതയും വികെസി പ്രൈഡ് ചിത്രത്തിനുണ്ട്.

ആഗോള തലത്തില്‍ കൂടുതല്‍ മത്സരക്ഷമമായി ഇന്ത്യന്‍ ഫൂട്‌വെയര്‍ വ്യവസായ രംഗം വളരാനുള്ള പ്രചോദനമായി ഈ പരസ്യ ചിത്രം ബിബിസിയും സിഎന്‍എന്നിലുമാണ് ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യന്‍ മാധ്യമങ്ങളിലും ഉടന്‍ ഇതു പ്രത്യക്ഷപ്പെട്ടു തുടങ്ങും. വികെസി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചനെ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് വളരെ അഭിമാനമുണ്ട്.

നവീനമായ ആശയങ്ങള്‍ കൊണ്ടും സാങ്കേതികവിദ്യ കൊണ്ടും ഇന്ത്യയിലെ ഫുട്‌വെയര്‍ വ്യവസായത്തെ മുന്നില്‍ നിന്ന് നയിക്കുന്ന വളരെ കരുത്തുറ്റ ബ്രാന്‍ഡാണ് വികെസി പ്രൈഡ്. ഇന്ത്യയിലെ ഫുട്‌വെയര്‍ വ്യവസായത്തെ ലോകത്തെ ഏറ്റവും വലിയ ഫുട്‌വെയര്‍ ഉല്‍പ്പാദകരായ ചൈനയുമായി മത്സരിക്കാന്‍ ഒരുക്കിയെടുക്കേണ്ടതുണ്ട്,' വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക് പറഞ്ഞു.

ഇന്ത്യയുടെ അഭിമാനം, എന്റെ അഭിമാനം' എന്ന കാമ്പയിന്‍ ഫൂട്‌വെയര്‍ വ്യവസായ രംഗത്തെ മറ്റു പരസ്യ കാമ്പയിനുകളില്‍ നിന്ന് വളരെ വ്യത്യസ്തമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. വികെസിയുടെ യഥാര്‍ത്ഥ മൂല്യം ഇതിഹാസ താരം അമിതാഭ് ബച്ചനിലൂടെ വ്യക്തമായി ജനങ്ങളിലെത്തിക്കാനും ഇതുവഴി കഴിഞ്ഞുവെന്ന് ഈ ചിത്രമൊരുക്കിയ ബ്രെയ്ക്ക്ത്രൂ ബ്രാന്‍ഡ് ആന്റ് ബിസിനസ് കണ്‍സല്‍ട്ടിങ് സ്ഥാപകനും സ്ട്രാറ്റജിസ്റ്റും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ മനോജ് മത്തായി പറഞ്ഞു.

VKC Pride with Amitabh Bachchan

Next TV

Related Stories
ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

Nov 15, 2021 08:19 PM

ഫിജികാര്‍ട്ടിന്റെ നവീകരിച്ച ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ഫിജികാര്‍ട്ടിന്റെ 59-ാമത് ഫിജി സൂപ്പര്‍‌സ്റ്റോര്‍ കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപം...

Read More >>
മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

Nov 13, 2021 11:12 PM

മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം

മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച...

Read More >>
യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപത്തിന് 16.15 ശതമാനം നേട്ടം

Nov 12, 2021 08:30 PM

യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപത്തിന് 16.15 ശതമാനം നേട്ടം

യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് പദ്ധതി 16.15 ശതമാനം വരുമാനം നേടിക്കൊടുത്തതായി 2021 ഒക്ടോബര്‍ 31-ലെ കണക്കുകള്‍...

Read More >>
ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 17ന്

Nov 12, 2021 08:19 PM

ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡ് ഐപിഒ നവംബര്‍ 17ന്

വനിതാ വസ്ത്ര ബ്രാന്‍ഡായ ഗോ കളേഴ്സിന്‍റെ ഉടമസ്ഥരായ ഗോ ഫാഷന്‍ (ഇന്ത്യ) ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന നവംബര്‍ 17 മുതല്‍ 22 വരെ...

Read More >>
വലപ്പാട് ഗ്രാമപഞ്ചായത്ത് ആശാവർക്കേഴ്‌സിന് മണപ്പുറം ഫൗണ്ടേഷൻ്റെ  സ്നേഹാദരവ്

Nov 12, 2021 08:09 PM

വലപ്പാട് ഗ്രാമപഞ്ചായത്ത് ആശാവർക്കേഴ്‌സിന് മണപ്പുറം ഫൗണ്ടേഷൻ്റെ സ്നേഹാദരവ്

ആരോഗ്യമേഖലയിലെ ആവശ്യങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും എന്നും മുൻതൂക്കം നൽകുന്ന മണപ്പുറം ഫൗണ്ടേഷൻ, വലപ്പാട് ഗ്രാമപഞ്ചായത്തിലെ 28 ആശാവർക്കർമാർക്ക്...

Read More >>
3 കോടി ചതുരശ്രഅടിയിലേക്ക് കേരള ഐടി: അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍

Nov 12, 2021 08:04 PM

3 കോടി ചതുരശ്രഅടിയിലേക്ക് കേരള ഐടി: അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍

അടുത്ത അഞ്ചു വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കേരള ഐ ടി മേഖല മൂന്നു കോടി ചതുരശ്രീ...

Read More >>
Top Stories