കൊണ്ടോട്ടി പീഡനശ്രമക്കേസ്; പെണ്‍കുട്ടിയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന്‍ ജില്ലാ പൊലീസ് മേധാവി

കൊണ്ടോട്ടി പീഡനശ്രമക്കേസ്;  പെണ്‍കുട്ടിയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന്‍ ജില്ലാ പൊലീസ് മേധാവി
Oct 26, 2021 05:39 PM | By Vyshnavy Rajan

മലപ്പുറം : പീഡനശ്രമത്തിനിടെ പെണ്‍കുട്ടിയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി. കഴുത്തില്‍ നന്നായിട്ട് അമര്‍ത്തിയിട്ടുണ്ട്. തലയ്ക്ക് കല്ലുകൊണ്ടടിച്ചിട്ടുണ്ട്. പെണ്‍കുട്ടി ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചതിനാലാണ് ജീവന് ഭീഷണിയില്ലാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിയുടെ വീടും പതിനഞ്ചുകാരന്റെ വീടും തമ്മില്‍ ഒന്നരകിലോ മീറ്ററോളം ദൂരമുണ്ട്. പെണ്‍കുട്ടിയെ പിന്തുടര്‍ന്നാണ് ആക്രമിച്ചതെന്നും എസ്.പി പറഞ്ഞു.

അതേസമയം, കൊണ്ടോട്ടി പീഡനശ്രമക്കേസില്‍ അറസ്റ്റിലായ പതിനഞ്ചുകാരന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ജില്ലാ തലത്തില്‍ ജൂഡോ ചാമ്പ്യനായ പതിനഞ്ചുകാരന്‍ ശാരീരികമായി നല്ല കരുത്തുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക നിഗമനത്തില്‍ പീഡനശ്രമം തന്നെയായിരുന്നു ഉദ്ദേശ്യം എന്നാണ് മനസിലാക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഈ പെണ്‍കുട്ടിയ്ക്ക് ഇയാളില്‍ നിന്ന് ആക്രമണമുണ്ടായിട്ടില്ലെന്നും എസ്.പി പറഞ്ഞു. പീഡനശ്രമത്തിനിടെ ആണ്‍കുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ദേഹത്ത് ചെളിയും മുറിവുമുണ്ടായിരുന്നു. നായ ഓടിച്ചുവെന്നാണ് വീട്ടില്‍ പറഞ്ഞത്.ആണ്‍കുട്ടിയുടെ വസ്ത്രം വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കൊട്ടൂക്കര അങ്ങാടിക്ക് സമീപമായിരുന്നു സംഭവം.വീട്ടില്‍നിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ അക്രമി കടന്നുപിടിക്കുകയും വലിച്ചിഴച്ച്‌ സമീപത്തെ വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ മുഖത്ത് കല്ല് കൊണ്ടിടിച്ചു. മീശയും താടിയും ഇല്ലാത്ത തടിച്ചയാളാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തുകയും 15കാരനെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Kondotty torture case; The district police chief said the girl was seriously injured

Next TV

Related Stories
കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു

Nov 30, 2021 01:55 PM

കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു

കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ​ പാര്‍ലമെന്‍റ്​ ഇടനാഴിയില്‍ തെന്നിവീണു. പ്രതിപക്ഷ പാര്‍ട്ടി യോഗത്തിന്​ ശേഷം രാജ്യസഭ പ്രതിപക്ഷ നേതാവ്​...

Read More >>
സംസ്ഥാനത്ത് പച്ചക്കറി വില  വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു

Nov 30, 2021 12:40 PM

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു

സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു. അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് ഇന്ന് തിരുവനന്തപുരത്ത് നൂറ് രൂപയിലധികമാണ് വില. അയൽ...

Read More >>
തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

Nov 30, 2021 12:33 PM

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളജിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്....

Read More >>
ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന്‍ സംശയം

Nov 30, 2021 11:01 AM

ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന്‍ സംശയം

പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു. താറാവുകള്‍ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് സംശയം. പുറക്കാട് അറുപതില്‍ചിറ ജോസഫ്...

Read More >>
ഇടപ്പള്ളിയിലെ തീപിടുത്തം; തീയണച്ചു, 9 പേർ ആശുപത്രിയിൽ

Nov 30, 2021 10:21 AM

ഇടപ്പള്ളിയിലെ തീപിടുത്തം; തീയണച്ചു, 9 പേർ ആശുപത്രിയിൽ

എറണാകുളം ഇടപ്പള്ളി കുന്നുംപുറത്തെ മൂന്നുനില കെട്ടിടത്തിലെ തീയണച്ചു. ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ...

Read More >>
ഇടപ്പള്ളിയിൽ നാല് നില കെട്ടിടത്തിൽ തീപ്പിടുത്തം

Nov 30, 2021 09:09 AM

ഇടപ്പള്ളിയിൽ നാല് നില കെട്ടിടത്തിൽ തീപ്പിടുത്തം

തീ ഉയര്ന്ന‍തോടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെടാനായി പുറത്തേക്ക്...

Read More >>
Top Stories