ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ തോല്‍വി ആഘോഷമാക്കി; അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കി

ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ തോല്‍വി ആഘോഷമാക്കി; അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കി
Oct 26, 2021 04:21 PM | By Vyshnavy Rajan

ജയ്പൂര്‍ : ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ തോല്‍വി ആഘോഷമാക്കിയ അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കി. രാജസ്ഥാന്‍, ഉദയ്പൂരിലെ നീരജ മോദി സ്‌കൂളില്‍ അധ്യാപികയായ നഫീസ അട്ടാരിക്കാണ് ജോലി നഷ്ടമായത്. പാകിസ്ഥാന്‍ ടീമിന്റെ ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയതാണ് സ്‌കൂള്‍ അധികൃതരെ ചൊടിപ്പിച്ചത്.

'ഞങ്ങള്‍ ജയിച്ചു' എന്ന അടികുറിപ്പോടെയാണ് അവര്‍ ഫോട്ടോ പങ്കുവച്ചത്. സ്റ്റാറ്റസ് കണ്ടതോടെ ഒരു കുട്ടിയുടെ രക്ഷിതാവ് പാകിസ്ഥാനെയാണോ നിങ്ങള്‍ പാകിസ്ഥാനെയാണോ പിന്തുണച്ചത് എന്ന് ചോദിച്ചിരുന്നു. 'അതേ' എന്നായിരുന്നു അപ്പോള്‍ അധ്യാപികയുടെ മറുപടി. പിന്നാലെ സ്റ്റാറ്റ്‌സ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

തുടര്‍ന്ന് പിരിച്ചുവിടുകയായിരുന്നു. നേരത്തെ, പാകിസ്ഥാന്റെ വിജയം ഇന്ത്യയില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചവരുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും വ്യക്തമാക്കിയിരുന്നു. അവരൊന്നും ഇന്ത്യക്കാരെല്ലന്നായിരുന്നു ഇരുവരുടേയും പക്ഷം.

ഞായറാഴ്ച്ച ദുബായില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം 13 പന്തുകള്‍ ശേഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാകിസ്ഥാന്‍ അടിച്ചെടുത്തു. ലോകപ്പില്‍ ആദ്യമായിട്ടാണ് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത്.

Pakistan's defeat against India celebrated; The teacher was fired

Next TV

Related Stories
#NarendraModi |നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമർശം: പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

Apr 25, 2024 08:25 AM

#NarendraModi |നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമർശം: പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

സിഖ് വിരുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തർപ്രദേശിലെ പിലിബിത്തിലെ തിരഞ്ഞെടുപ്പ്...

Read More >>
#Accident | ഇടിച്ചിട്ട ബസ് നിര്‍ത്താതെ പോയി, ദൃക്‌സാക്ഷികളായ നാട്ടുകാരും തിരിഞ്ഞുനോക്കിയില്ല; 52 കാരൻ നടുറോഡിൽ മരിച്ചു

Apr 25, 2024 07:33 AM

#Accident | ഇടിച്ചിട്ട ബസ് നിര്‍ത്താതെ പോയി, ദൃക്‌സാക്ഷികളായ നാട്ടുകാരും തിരിഞ്ഞുനോക്കിയില്ല; 52 കാരൻ നടുറോഡിൽ മരിച്ചു

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം സൈബർ ലോകം ഏറ്റെടുത്തു. എത് തരം സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നായിരുന്നു...

Read More >>
#hanged | നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Apr 25, 2024 06:00 AM

#hanged | നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് മൃതദേഹം...

Read More >>
#specialtrain |തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള​ത്തി​ലേ​ക്ക് ര​ണ്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

Apr 24, 2024 10:45 PM

#specialtrain |തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള​ത്തി​ലേ​ക്ക് ര​ണ്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

എ​സ്.​എം.​വി.​ബി-​കൊ​ച്ചു​വേ​ളി സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് പു​റ​പ്പെ​ട്ട് 26ന് ​രാ​വി​ലെ ഏ​ഴി​ന്...

Read More >>
#suicide | ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

Apr 24, 2024 08:42 PM

#suicide | ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

പരീക്ഷാ ഫലം വന്നപ്പോൾ ഗണിതത്തിൽ രണ്ട് പേപ്പറുകളിൽ പരാജയപ്പെട്ടതിൽ മനംനൊന്താണ് തേജശ്വിനി കിടപ്പുമുറിയിലെ സീലിങ് ഫാനിൽ സാരിയിൽ...

Read More >>
#death | കിണറിൽ വളയം സ്ഥാപിക്കുന്ന ജോലിക്കിടയിൽ സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു

Apr 24, 2024 08:22 PM

#death | കിണറിൽ വളയം സ്ഥാപിക്കുന്ന ജോലിക്കിടയിൽ സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു

ശ്വസിക്കാൻ പ്രയാസം നേരിട്ട സഹോദരനെ സഹായിക്കാൻ കിണർ ജോലിയിൽ പരിചയസമ്പന്നനായ ഇബ്രാഹീമും...

Read More >>
Top Stories