വെല്‍ഫെയര്‍ പാര്‍ട്ടി ഇടപെടല്‍; 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂമിക്ക് രേഖ ലഭിച്ചു

വെല്‍ഫെയര്‍ പാര്‍ട്ടി ഇടപെടല്‍; 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂമിക്ക് രേഖ ലഭിച്ചു
Oct 26, 2021 03:29 PM | By Anjana Shaji

മുക്കം : കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് പുതിയോട്ടില്‍ നാല് സെന്റ് കോളനിയിലെ 82 വയസുകാരി കല്യാണിയമ്മക്കും മക്കള്‍ ശ്രീനിവാസന്‍, തങ്കമണി കുടുംബത്തിനും ഇന്നലെ സന്തോഷ ദിനമായിരുന്നു.

രണ്ടര പതിറ്റാണ്ടായി നാല് സെന്റ് കോളനിയില്‍ താമസിക്കുന്ന ഇവര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശരേഖ വീട് നിര്‍മാണ അപേക്ഷ സമര്‍പ്പിക്കാന്‍ ഹാജരാക്കിയപ്പോള്‍ അധികൃതരില്‍നിന്നും നഷ്ടപ്പെട്ടുപോയതായിരുന്നു.

ആകെയുള്ള നാല് സെന്റ് ഭൂമിയുടെ രേഖ ലഭിക്കാന്‍ ഈ അമ്മ മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ആനയാംകുന്ന് യൂണിറ്റ് കമ്മിറ്റി വിഷയത്തില്‍ ഇടപെടുകയും രേഖകള്‍ ശരിയാക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തത്.

ആറ്മാസത്തിനുള്ളില്‍ തന്നെ ഇവരുടെ ഭൂമിയുടെ രേഖ ശരിയാക്കികൊടുക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഇടപെടലിലൂടെ സാധിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഭൂമിയുടെ രേഖ കല്യാണിയമ്മക്ക് കൈമാറി.

പാര്‍ട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശംസുദ്ദീന്‍ ആനയാംകുന്ന്, എം.സി മുഹമ്മദ്, പി.വി യൂസുഫ്, ജമാല്‍ കുറ്റിപ്പറമ്പ്, വി. മുജീബ്, വി.പി ശമീര്‍ എന്നിവരാണ് രേഖകള്‍ ശരിയാക്കാന്‍ നേതൃത്വം നല്‍കിയത്. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍, മുക്കം നഗരസഭ കൗണ്‍സിലര്‍മാരായ എ ഗഫൂര്‍ മാസ്റ്റര്‍, സാറ കൂടാരം, ഫാത്തിമ കൊടപ്പന, ടി.കെ അബൂബക്കര്‍ എന്നിവരും സന്നിഹിതരായി.

Welfare Party Intervention; After 25 years of waiting, the land was registered

Next TV

Related Stories
കോഴിക്കോട് ജില്ലയില്‍ 506 പേര്‍ക്ക് കോവിഡ്

Nov 27, 2021 06:51 PM

കോഴിക്കോട് ജില്ലയില്‍ 506 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ 27/11/2021ന് 506 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ്...

Read More >>
കോഴിക്കോട്  ജില്ലയില്‍ ഇന്ന് 588 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

Nov 26, 2021 06:19 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 588 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 588 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Read More >>
ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രതികള്‍ വീണ്ടും അറസ്റ്റില്‍

Nov 26, 2021 07:18 AM

ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രതികള്‍ വീണ്ടും അറസ്റ്റില്‍

17 കാരിയെ 2020 മാര്‍ച്ച് ആദ്യവാരത്തില്‍ കൊടുവള്ളി ബസ്സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോയില്‍ നരിക്കുനി ഭാഗത്തേക്ക് കടത്തിക്കൊണ്ട് പോവുകയും ആളൊഴിഞ്ഞ...

Read More >>
കോഴിക്കോട്  ജില്ലയില്‍ ഇന്ന് 664 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

Nov 25, 2021 06:25 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 664 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 664 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍...

Read More >>
 ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും 450 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് കടന്ന ബംഗാള്‍ സ്വദേശി പിടിയിൽ

Nov 25, 2021 08:49 AM

ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും 450 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് കടന്ന ബംഗാള്‍ സ്വദേശി പിടിയിൽ

പുതിയറയിലെ ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും 450 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് കടന്ന പശ്ചിമ ബംഗാള്‍ സ്വദേശിയെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ്...

Read More >>
കോഴിക്കോട് ജില്ലയില്‍ ഇന്ന് 527 കോവിഡ് രോഗികള്‍; 729 പേര്‍ രോഗമുക്തരായി

Nov 23, 2021 06:56 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 527 കോവിഡ് രോഗികള്‍; 729 പേര്‍ രോഗമുക്തരായി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 527കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മര്‍ ഫാറൂഖ്...

Read More >>
Top Stories