വാഹനം ഓടിക്കുന്നതിനിടെ വാട്സാപ്പ് ഉപയോഗിച്ചു; കണ്ണൂരിലെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ നടപടി

വാഹനം ഓടിക്കുന്നതിനിടെ വാട്സാപ്പ് ഉപയോഗിച്ചു; കണ്ണൂരിലെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ നടപടി
Oct 7, 2022 05:42 PM | By Vyshnavy Rajan

കണ്ണൂര്‍ : വാഹനം ഓടിക്കുന്നതിനിടെ വാട്സാപ്പ് ഉപയോഗിച്ച കണ്ണൂരിലെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. കോഴിക്കോട് പയ്യന്നൂർ റൂട്ടിലോടുന്ന കൃതിക ബസ് ആർടിഒ കസ്റ്റഡിയിലെടുത്തു.

ബസ് ഡ്രൈവർ തലശ്ശേരി സ്വദേശി ലിജിന് തിങ്കളാഴ്ച ഹിയറിങ്ങിന് ഹാജരാകാൻ മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർ നോട്ടീസ് നൽകി. മൊബൈൽ ഉപയോഗിച്ച് കൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

കുറ്റം തെളിഞ്ഞാൽ ഇയാളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് ആർടിഒ അറിയിച്ചു. അതേസമയം, വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ നിയമ ലംഘനം കണ്ടെത്താൻ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

പത്തനംതിട്ട റാന്നിയിൽ കുട്ടികളുമായി ടൂറ് പോയ ബസ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടു. എറണാകുളത്തും കോഴിക്കോട്ടും തൃശ്ശൂരിലും നിയമ ലംഘനങ്ങൾക്ക് പിഴയീടാക്കി. സംസ്ഥാന വ്യാപക പരിശോധന പുരോഗമിക്കുകയാണ്.

using WhatsApp while driving; Action against private bus driver in Kannur

Next TV

Related Stories
വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

Nov 28, 2022 09:39 AM

വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

വിഴിഞ്ഞത്ത് തുറമുഖ സമരസമിതി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ...

Read More >>
ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Nov 28, 2022 09:31 AM

ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഇടുക്കിയിലെ കെട്ടിട നിർമ്മാണ നിരോധനം അടക്കമുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജില്ലയിൽ ഇന്ന് യുഡിഎഫ്...

Read More >>
കോഴിക്കോടുനിന്ന്  ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

Nov 28, 2022 09:24 AM

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി....

Read More >>
ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

Nov 28, 2022 09:18 AM

ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

ബന്ധുവീട്ടിൽ എത്തിയ വീട്ടമ്മയെ കിണറ്റിൽ മരിച്ച കണ്ടെത്തി....

Read More >>
അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു

Nov 28, 2022 09:15 AM

അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു

വണ്ടിപ്പെരിയാറിനു സമീപം അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു....

Read More >>
വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷാവസ്ഥ; 30 ലേറെ പൊലീസുകാർക്ക് പരിക്ക്

Nov 27, 2022 10:55 PM

വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷാവസ്ഥ; 30 ലേറെ പൊലീസുകാർക്ക് പരിക്ക്

വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന വിഴിഞ്ഞ സഭ പ്രതിനിധികളുമായി പൊലീസ്...

Read More >>
Top Stories