Oct 26, 2021 03:12 PM

തലശ്ശേരി : ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് അധ്യാപികയെ ജാതി പേര് വിളിച്ച് അപമാനിച്ച സംഭവത്തിൽ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ആദിവാസി കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂ‍ളിൻ്റെ ആവശ്യങ്ങള്‍ ചർച്ച ചെയ്യാൻ എത്തിയ അധ്യാപികയെയാണ് അപമാനിച്ചത്.

ഇന്നലെ റിമാണ്ടിലായ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറി ചെണ്ടയാട്ടെ ടി.പി മുസ്തഫ (54) നാണ് തലശ്ശേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. അധ്യാപിക പഠിപ്പിക്കുന്ന സ്ക്കൂളിലോ, താമസിക്കുന്ന പഞ്ചായത്തിലോ പ്രവേശിക്കരുത്. പരാതിക്കാരിയെയോ സാക്ഷികളെയോ സാധീനിക്കരുതെന്നും കോടതി ഉപാധി വെച്ചു.

സെഷൻസ് കോടതി ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അധ്യാപിക ബീന ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു. യുവതിയായ അധ്യാപിക നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ പൊലീസ്‌ കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറി ചെണ്ടയാട്ടെ ടി.പി മുസ്തഫയെയാണ് ഇന്നലെ കണ്ണൂർ ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങുകയായിരുന്നു.

രാഷ്ട്രീയ സമ്മർദ്ദവും പ്രലോഭനങ്ങളും വില പോകില്ലെന്ന് കണ്ടായിരുന്നു ഒളവിലായിരുന്ന ടി പി മുസ്തഫ ഇന്നലെ കോടതിയിൽ കീഴടങ്ങിയത്. നരിക്കോട് മല ഗവ.എൽ പി സ്ക്കൂൾ അധ്യാപിക വാണിമേൽ ചിറ്റാരി സ്വദേശിനി എം.കെ.ബീനയാണ് തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറി ടി.പി.മുസ്തഫയ്ക്കെതിരെ നിയമപോരാട്ടം നടത്തുന്നത്.


കൊളവല്ലൂർ പൊലീസിൽ നൽകിയ പരാതിയിൽ ഒരു മാസമായിട്ടും നടപടി ഉണ്ടായില്ല. പൊലീസ് കേസെടുക്കാൻ വൈകിയതോടെ മുഖ്യമന്ത്രിക്കും, കലക്ടർക്കും ബീനപരാതി നൽകുകയായിരുന്നു. ജാതി പേര് വിളിച്ച് പരസ്യമായി കളിയാക്കിയത് മാനസികമായി തളർത്തിയെന്ന ബീനയുടെ പരാതിയിൽ ഉടൻ നടപടിയെടുക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം നൽകുകയായിരുന്നു.

ഇതിനിടയിൽ വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ.പി സതീദേവിയും പ്രശ്നത്തിൽ ഇടപെട്ടു. ഒടുവിൽ കേസെടുത്തെങ്കിലും ഇയാൾ ഒളിവിൽ പോയി. മുസ്ലിം ലീഗ് അനുഭാവിയായി അറിയപ്പെടുന്ന ഇദ്ദേഹം പാർടി വഴിയും പ്രദേശത്തെ ഒരു സമ്പന്നൻ വഴിയും അധ്യാപികയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.

ഇദ്ദേഹം നേരത്തെ കോഴിക്കോട് ജില്ലയിലെ തൂണേരി, ചെക്യാട് ഗ്രാമ പഞ്ചായത്തുകളുടെ സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. കാസർക്കോട്ടെ മുസ്ലിം ലീഗ് നേതാവ് സി ടി അഹമ്മദലി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

എന്നാൽ കോഴിക്കോട് ജില്ലയിയിലെ ചില സിപിഐ എം നേതാക്കൾ ഇയാൾക്ക് വേണ്ടി ഇടപെട്ടതായി സൂചനയുണ്ട്. സിപിഐ എം കേസുകൾ കൈകാര്യം ചെയ്യുന്ന തലശേരിയിലെ പ്രമുഖ അഭിഭാഷകൻ മുഖേന മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും, കേസ് പരിഗണിക്കാനിരിക്കെ പിൻവലിക്കുകയായിരുന്നു. സ്ക്കൂൾ കെട്ടിടത്തിന്റെ അപകടാവസ്ഥ അറിയിക്കാനാണ് പ്രധാനധ്യാപികയുടെ ചുമതല വഹിക്കുന്ന ബീന ഇകഴിഞ്ഞ മാസം 20 ന് പഞ്ചായത്ത് ഓഫീസിലെത്തിയത്.

Caste abuse; The teacher said that the Grama Panchayat Secretary will be granted bail with conditions

Next TV

Top Stories