കോഴിക്കോട് പീഡന പരാതിയിൽ സി പി എം നേതാവിന് സസ്പെൻഷൻ

കോഴിക്കോട് പീഡന പരാതിയിൽ സി പി എം നേതാവിന് സസ്പെൻഷൻ
Oct 7, 2022 10:51 AM | By Vyshnavy Rajan

കോഴിക്കോട് : പീഡന പരാതിയിൽ സി പി എം നേതാവിന് സസ്പെൻഷൻ . സി പി ഐ വനിതാ നേതാവിന്റെ പരാതിയിലാണ് പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗം കെ.പി. ബിജുവിനെ ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്തത്.

ഏരിയാ കമ്മറ്റി യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.ഇയാൾക്കെതിരെ മേപ്പയൂർ പോലീസ് പീഡനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.ചെറുവണ്ണൂർ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗവും മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്മാണ് ബിജു.

തുടക്കത്തിൽ പരാതി വ്യാജമാണെന്നായിരുന്നു നിലപാടെങ്കിലും പ്രാദേശികമായി പ്രതിഷേധം ശക്തമായതോടെയാണ് സിപിഎം നടപടി എടുത്തത്.

തലശ്ശേരിയിൽ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ മഴയത്ത് നിർത്തിയെന്ന് പരാതി

കണ്ണൂർ : തലശ്ശേരിയിൽ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ മഴയത്ത് നിർത്തിയെന്ന് പരാതി. സിഗ്മ എന്ന സ്വകാര്യ ബസ് ജീവനക്കാരാണ് കഴിഞ്ഞ ദിവസം രാവിലെ വിദ്യാർത്ഥികളെ മഴയത്ത് നിർത്തിയത്.

മറ്റ് യാത്രക്കാരെല്ലാം കയറി ബസ് പുറപ്പെടും മുൻപ് മാത്രമേ വിദ്യാർത്ഥികളെ ബസിനുള്ളിൽ കയറാൻ അനുവദിക്കൂ എന്നതാണ് മിക്കയിടത്തും പാലിച്ച് പോരുന്ന 'അലിഖിത നിയമം'.

മഴയത്ത് ബസിന് മുന്നിൽ കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് തലശേരിയിൽ നിന്നുള്ള സംഭവം പുറംലോകമറിഞ്ഞത്. പരാതി നൽകിയെങ്കിലും പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സിഗ്മ ബസ് രാവിലെ ഒമ്പത് മണിയോടെ ബസ്റ്റാന്റിലെത്തിയപ്പോഴാണ് സംഭവം നടന്നത്. നല്ല മഴയുണ്ടായിരുന്നിട്ടും എല്ലാ ആളുകളും കയറിയതിന് ശേഷം ബസ് പുറപ്പെട്ടപ്പോൾ മാത്രമാണ് വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിച്ചത്.

അതുവരെ അവർ മഴ നനഞ്ഞ് ബസിന്റെ ഡോറിന് സമീപം കയറാൻ കാത്ത് നിൽക്കുകയായിരുന്നു. ബാഗും ബുക്കുകളുമടക്കമായി വിദ്യാർത്ഥികൾ മഴ നനഞ്ഞ് നിൽക്കുന്ന വീഡിയോ കൃഷ്ണകുമാർ എന്നയാളാണ് പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

വീഡിയോ വൈറലായതോടെ ബാലവകാശ കമ്മീഷൻ കേസെടുത്തു. ബസ് തലശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോഴുള്ളത്. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.

എന്നാൽ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. അതേസമയം മോട്ടോർ വാഹന വകുപ്പ് ബസ് ഉടമയ്ക്ക് 10000 രൂപ പിഴ ഈടാക്കി. ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

CPM leader suspended in Kozhikode molestation complaint

Next TV

Related Stories
#drowned | കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Mar 29, 2024 07:38 PM

#drowned | കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

അഞ്ചൽ സെൻറ് ജോൺസിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ് മരണപ്പെട്ട വൈഷ്ണവ്. ഇന്ന് വൈകുന്നേരം 5.30 ന് നാലംഗ സംഘം ആണ് ആറ്റിൽ കുളിക്കാൻ...

Read More >>
#arrest | ജയിലിലേക്ക് ലഹരിവസ്തുക്കൾ കടത്താൻ ശ്രമം; പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ

Mar 29, 2024 07:21 PM

#arrest | ജയിലിലേക്ക് ലഹരിവസ്തുക്കൾ കടത്താൻ ശ്രമം; പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ

ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എസ്.ഐ. അഖിൽ, സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്, അഷറഫ്, സമന്യ എന്നിവരാണ് പോലീസ് സംഘത്തിൽ...

Read More >>
#custody | പയ്യാമ്പലം സ്മൃതി കുടീരങ്ങളിലെ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ

Mar 29, 2024 07:17 PM

#custody | പയ്യാമ്പലം സ്മൃതി കുടീരങ്ങളിലെ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ

ഇയാൾ ബീച്ചിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണെന്ന് പൊലീസ്...

Read More >>
#PCGeorge | പിസി ജോർജിന് കുരുക്കായി മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശം, സിപിഎം നേതാവിന്‍റെ പരാതിയിൽ കേസെടുത്ത് പൊലീസ്

Mar 29, 2024 06:49 PM

#PCGeorge | പിസി ജോർജിന് കുരുക്കായി മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശം, സിപിഎം നേതാവിന്‍റെ പരാതിയിൽ കേസെടുത്ത് പൊലീസ്

എൻ ഡി എ സ്ഥാനാർഥി എം ടി രമേശിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പി സി വിവാദ പരാമർശം...

Read More >>
#drowning | കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

Mar 29, 2024 06:38 PM

#drowning | കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

കുറ്റ്യാടി ചക്കിട്ടപ്പാറ ചവറമ്മൂഴിയിൽ പുഴയിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത്...

Read More >>
#rain | അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Mar 29, 2024 06:01 PM

#rain | അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

നാളെ പത്തനംതിട്ടയും ഇടുക്കിയും ഒഴികെയുള്ള തെക്കൻ കേരളത്തിലെയും മദ്ധ്യകേരളത്തിലെയും ജില്ലകളിലും മഴ സാധ്യത...

Read More >>
Top Stories