അര്‍ധനഗ്നയായി, ഷാള്‍ വായില്‍ തിരുകികയറ്റിയ നിലയില്‍; വിദ്യാര്‍ത്ഥിനി അഭയം തേടിയ വീട്ടമ്മയുടെ വാക്കുകള്‍

അര്‍ധനഗ്നയായി, ഷാള്‍ വായില്‍ തിരുകികയറ്റിയ നിലയില്‍; വിദ്യാര്‍ത്ഥിനി അഭയം തേടിയ വീട്ടമ്മയുടെ വാക്കുകള്‍
Oct 26, 2021 02:35 PM | By Vyshnavy Rajan

മലപ്പുറം : കൊണ്ടോട്ടി കോട്ടൂക്കരയില്‍ വെച്ച് വിദ്യാര്‍ത്ഥിനി നേരിട്ട അതിക്രമത്തിന്‍റെ ഭീകരത അഭയം തേടിയ വീട്ടമ്മയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. അര്‍ധനഗ്നയായാണ് പെണ്‍കുട്ടി വീട്ടിലേക്ക് ഓടിയെത്തിയതെന്ന്, വിദ്യാര്‍ത്ഥിനി അഭയം തേടി എത്തിയ വീട്ടിലെ വീട്ടമ്മ ഫാത്തിമ പറയുന്നത്.

ദേഹത്താകെ മണ്ണു പറ്റിയിരുന്നു. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിരുന്നു. ഷാള്‍ വായില്‍ തിരുകികയറ്റിയ നിലയിലായിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും ഫാത്തിമ പറഞ്ഞു.

അതേസമയം വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ച തിന്റെ അടിസ്ഥാനത്തിലാണ് പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

യുവതിയുടെ നാട്ടുകാരനാണ് പിടിയിലായത്.പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.ഇയാളുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. പെൺകുട്ടി നല്‍കിയ സൂചന പ്രകാരമാണ് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.

ഇന്നലെ പട്ടാപകലാണ് സംഭവം നടന്നത് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമം ഉണ്ടായത്. കോളജിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ അജ്ഞാതന്‍ ആക്രമിച്ചത്. പിന്നിലൂടെ എത്തി വായ പൊത്തിപ്പിടിച്ച് തൊട്ടടുത്തുള്ള വാഴത്തോട്ടത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം.

ബലാത്സംഗ ശ്രമം തടുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചു. ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ യുവതിയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. കൊണ്ടോട്ടി ഡിവൈഎസ്പി പി കെ അഷറഫിൻ്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പെൺകുട്ടി ആശുപത്രി വിട്ടു.

Half-naked, with shawl tucked in mouth; The words of the housewife who sought refuge with the student

Next TV

Related Stories
തൃശ്ശൂരിലും നോറോ വൈറസ്;  52 വിദ്യാർത്ഥിനികൾക്ക് രോഗബാധ

Nov 27, 2021 10:33 PM

തൃശ്ശൂരിലും നോറോ വൈറസ്; 52 വിദ്യാർത്ഥിനികൾക്ക് രോഗബാധ

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ...

Read More >>
കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ

Nov 27, 2021 09:57 PM

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. കേരളത്തിൽ...

Read More >>
അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

Nov 27, 2021 09:04 PM

അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

അശ്ലീലചുവയോടെ സംസാരിച്ചെന്ന ജീവനക്കാരിയുടെ പരാതിയിൽ ജിവി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി എസിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ...

Read More >>
സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19

Nov 27, 2021 06:00 PM

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19...

Read More >>
അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

Nov 27, 2021 05:49 PM

അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ...

Read More >>
ഒമിക്രോണ്‍; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം, വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും

Nov 27, 2021 05:07 PM

ഒമിക്രോണ്‍; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം, വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും

വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' (B.1.1.529) (omicron)കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം....

Read More >>
Top Stories