ആരാധികയെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; മുൻ ഐ.പി.എൽ താരം അറസ്റ്റിൽ

ആരാധികയെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; മുൻ ഐ.പി.എൽ താരം അറസ്റ്റിൽ
Oct 6, 2022 10:27 PM | By Vyshnavy Rajan

കാഠ്മണ്ഡു : ആരാധികയെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മുൻ ഐ.പി.എൽ താരവുമായ സന്ദീപ് ലാമിച്ചനെ അറസ്റ്റിൽ.

വിദേശത്തായിരുന്ന 22കാരൻ കാഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. കേസെടുത്തതിന് പിന്നാലെ താരത്തെ കണ്ടെത്താൻ സാധിച്ചില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ, ഒക്ടോബർ ആറിന് രാജ്യത്ത് തിരികെയെത്തുമെന്നും കേസ് നിയമപരമായി നേരിടുമെന്നും കഴിഞ്ഞയാഴ്ച ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ താരം വ്യക്തമാക്കിയിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനായി നിയമപരമായി പോരാടുമെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

കഴിഞ്ഞ ആഗസ്റ്റിൽ കാഠ്മണ്ഡു, ഭക്തപൂർ എന്നിവിടങ്ങളിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് താരം പീഡിപ്പിച്ചെന്നാണ് 17കാരിയുടെ പരാതി. താരത്തിന്റെ കടുത്ത ആരാധികയായിരുന്നു പീഡനത്തിനിരയായ പെൺകുട്ടി.

നിലവിൽ കരീബിയൻ പ്രീമിയർ ലീഗിൽ ജമൈക്ക ടല്ലാവാസിന്റെ കളിക്കാരനാണ് ലാമിച്ചനെ. ഇന്ത്യൻ പ്രീമിയർ ലീഗ് കളിച്ച ആദ്യത്തെ നേപ്പാൾ താരമാണ്. 2018 സീസണിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് കളിച്ചത്.

Aradhika was called to her hotel room and tortured; Former IPL player arrested

Next TV

Related Stories
ബ്രസീലിന്  തിരിച്ചടി; നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

Nov 25, 2022 07:16 PM

ബ്രസീലിന് തിരിച്ചടി; നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

ഖത്തർ ലോകകപ്പില്‍ കാലിന് പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മർക്ക് അടുത്ത മത്സരം...

Read More >>
ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ പൂട്ടി മൊറോക്കോ

Nov 23, 2022 07:23 PM

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ പൂട്ടി മൊറോക്കോ

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ പൂട്ടി...

Read More >>
അട്ടിമറി വിജയം; ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി

Nov 22, 2022 06:04 PM

അട്ടിമറി വിജയം; ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി

അട്ടിമറി വിജയം; ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച്...

Read More >>
അര്‍ജന്‍റീനയുടെ മത്സരം; നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി വിദ്യാര്‍ത്ഥികള്‍

Nov 22, 2022 01:08 PM

അര്‍ജന്‍റീനയുടെ മത്സരം; നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി വിദ്യാര്‍ത്ഥികള്‍

അര്‍ജന്‍റീനയുടെ മത്സരം; നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി...

Read More >>
 ഫുട്ബോൾ ലോകകപ്പ്; ഇന്ന് മൂന്ന് മത്സരങ്ങൾ, അര്‍ജന്‍റീനയുടെ ആദ്യ മത്സരം ഇന്ന്  3.30ന്

Nov 22, 2022 01:05 PM

ഫുട്ബോൾ ലോകകപ്പ്; ഇന്ന് മൂന്ന് മത്സരങ്ങൾ, അര്‍ജന്‍റീനയുടെ ആദ്യ മത്സരം ഇന്ന് 3.30ന്

ഫുട്ബോൾ ലോകകപ്പ്; ഇന്ന് മൂന്ന് മത്സരങ്ങൾ, അര്‍ജന്‍റീനയുടെ ആദ്യ മത്സരം ഇന്ന് 3.30ന്...

Read More >>
പുതിയ റെക്കോർഡ് തീർത്ത് റൊണാൾഡോ; ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സ്

Nov 21, 2022 11:48 AM

പുതിയ റെക്കോർഡ് തീർത്ത് റൊണാൾഡോ; ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സ്

പുതിയ റെക്കോർഡ് തീർത്ത് റൊണാൾഡോ; ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ...

Read More >>
Top Stories