കൊണ്ടോട്ടിയിലെ ബലാത്സംഗ ശ്രമം; പതിനഞ്ചുകാരനായ പ്രതി കസ്റ്റഡിയിൽ

കൊണ്ടോട്ടിയിലെ ബലാത്സംഗ ശ്രമം; പതിനഞ്ചുകാരനായ പ്രതി കസ്റ്റഡിയിൽ
Oct 26, 2021 01:56 PM | By Vyshnavy Rajan

മലപ്പുറം : കൊണ്ടോട്ടി കോട്ടുക്കരയിൽ പെൺകുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പൊലീസ് കസ്റ്റഡിയില്‍. യുവതിയുടെ നാട്ടുകാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തില്‍ പരിക്കുകളുണ്ട്.

തെളിവായി സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. പെൺകുട്ടി നല്‍കിയ സൂചന പ്രകാരമാണ് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്കാണ് പെൺകുട്ടിക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായത്. ബലാത്സംഗം ചെറുത്ത പെൺകുട്ടിയെ പ്രതി കല്ലുകൊണ്ട് ഇടിച്ചും അടിച്ചും പരിക്കേല്‍പ്പിച്ചിരുന്നു.

കുതറി രക്ഷപെട്ട പെൺകുട്ടി നൂറുമീറ്റര്‍ അകലെയുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയതുകൊണ്ടാണ് രക്ഷപെട്ടത്. സമീപത്തെ രണ്ട് വീടുകളിലും ആള്‍താമസമില്ലെന്നും ഇതറിയാവുന്ന ആളാണ് പ്രതിയെന്നുമായിരുന്നു പൊലീസ് നിഗമനം.

പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. കൊണ്ടോട്ടി ഡിവൈഎസ്പി പി കെ അഷറഫിൻ്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പെൺകുട്ടി ആശുപത്രി വിട്ടു.

Attempted rape in Kondotty; Fifteen-year-old defendant in custody

Next TV

Related Stories
തൃശ്ശൂരിലും നോറോ വൈറസ്;  52 വിദ്യാർത്ഥിനികൾക്ക് രോഗബാധ

Nov 27, 2021 10:33 PM

തൃശ്ശൂരിലും നോറോ വൈറസ്; 52 വിദ്യാർത്ഥിനികൾക്ക് രോഗബാധ

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ...

Read More >>
കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ

Nov 27, 2021 09:57 PM

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. കേരളത്തിൽ...

Read More >>
അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

Nov 27, 2021 09:04 PM

അശ്ലീലചുവയോടെ സംസാരിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

അശ്ലീലചുവയോടെ സംസാരിച്ചെന്ന ജീവനക്കാരിയുടെ പരാതിയിൽ ജിവി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി എസിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ...

Read More >>
സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19

Nov 27, 2021 06:00 PM

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19...

Read More >>
അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

Nov 27, 2021 05:49 PM

അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ...

Read More >>
ഒമിക്രോണ്‍; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം, വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും

Nov 27, 2021 05:07 PM

ഒമിക്രോണ്‍; സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം, വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും

വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' (B.1.1.529) (omicron)കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം....

Read More >>
Top Stories