വടക്കഞ്ചേരി അപകടം; മരിച്ച വിദ്യാര്‍ത്ഥികളുടെ പൊതുദര്‍ശനം വൈകിട്ട് മൂന്ന് മണിക്ക്

വടക്കഞ്ചേരി അപകടം;  മരിച്ച വിദ്യാര്‍ത്ഥികളുടെ പൊതുദര്‍ശനം വൈകിട്ട് മൂന്ന് മണിക്ക്
Oct 6, 2022 02:36 PM | By Vyshnavy Rajan

എറണാകുളം : വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം വൈകിട്ട് 3 മണിക്ക് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിലുള്ള നാല് പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. അഞ്ച് വിദ്യാര്‍ത്ഥികളും അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരുമാണ് മരിച്ചത്.

ടൂറിസ്റ്റ് ബസില്‍ 49 പേരും കെഎസ്ആര്‍ടിസിയില്‍ 51 പേരുമാണ് ഉണ്ടായിരുന്നത്. കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു ബസ്. ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രാഥമിക പരിശോധനയില്‍ ബസിന്റെ അമിത വേഗം വ്യക്തമായെന്ന് പാലക്കാട് ആര്‍ടിഒ ടിഎം ജോസഫ് പറഞ്ഞു. സ്‌കൂള്‍, കോളജ് വിനോദയാത്രകള്‍ക്കായി രൂപമാറ്റം വരുത്തിയതും അരോചകമായ ശബ്ദമുള്ളതുമായ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശമുണ്ട്.

നിര്‍ദേശത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. നിയമം ലംഘിച്ചോടിയ വാഹനത്തിന്റെ വാര്‍ത്തകള്‍ക്ക് പിന്നാലെ അപകടത്തില്‍ ഹൈകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു.

Vadakancheri accident; Public viewing of dead students at 3 pm

Next TV

Related Stories
#stabbed |വർക്ക് ഔട്ട് സമയത്തെ ചൊല്ലി തർക്കം; ജിം ഉടമ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

Apr 23, 2024 11:11 PM

#stabbed |വർക്ക് ഔട്ട് സമയത്തെ ചൊല്ലി തർക്കം; ജിം ഉടമ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

യുവാവ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി....

Read More >>
#death | പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം

Apr 23, 2024 10:37 PM

#death | പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം

ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിന്റെ വീടിന് സമീപം അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍...

Read More >>
#attack | വനിതാ ടിടിഇയെ ആക്രമിച്ച സംഭവം; പ്രതി ആലുവ സ്വദേശി, കേസെടുത്തത് ഡ്യൂട്ടി തടസപ്പെടുത്തിയതിന് മാത്രം

Apr 23, 2024 10:05 PM

#attack | വനിതാ ടിടിഇയെ ആക്രമിച്ച സംഭവം; പ്രതി ആലുവ സ്വദേശി, കേസെടുത്തത് ഡ്യൂട്ടി തടസപ്പെടുത്തിയതിന് മാത്രം

പ്രതി തല്ലാൻ വന്നപ്പോൾ യാത്രക്കാർ പിടിച്ച് മാറ്റുകയായിരുന്നുവെന്നും രജനി ഇന്ദിര...

Read More >>
#briberycase |കൈക്കൂലിക്കേസിൽ വീല്ലേജ് ഓഫീസര്‍ക്കും ഫീല്‍ഡ് അസിസ്റ്റന്‍റിനും കഠിന തടവ്

Apr 23, 2024 09:56 PM

#briberycase |കൈക്കൂലിക്കേസിൽ വീല്ലേജ് ഓഫീസര്‍ക്കും ഫീല്‍ഡ് അസിസ്റ്റന്‍റിനും കഠിന തടവ്

ഒന്നാം പ്രതിയായ മറിയ സിസിലിയെ റിമാന്‍ഡ് ചെയ്ത് അട്ടക്കുളങ്ങര വനിത ജയിലിലും രണ്ടാം പ്രതിയായ സന്തോഷിനെ പൂജപ്പുര സെൻട്രൽ ജയിലിലും...

Read More >>
#arrest |ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് സ്വിഫ്റ്റ് കാറിൽ യാത്ര;പരിശോധനയിൽ പെട്ടു! തോൽപ്പെട്ടിയിൽ വൻ എംഡിഎംഎ വേട്ട

Apr 23, 2024 09:32 PM

#arrest |ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് സ്വിഫ്റ്റ് കാറിൽ യാത്ര;പരിശോധനയിൽ പെട്ടു! തോൽപ്പെട്ടിയിൽ വൻ എംഡിഎംഎ വേട്ട

മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് ടീമും എക്സൈസ് ചെക്ക് പോസ്റ്റ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ...

Read More >>
Top Stories