വടക്കഞ്ചേരി അപകടം; കെഎസ്ആര്‍ടിസിയും കരിമ്പട്ടികയില്‍

വടക്കഞ്ചേരി അപകടം; കെഎസ്ആര്‍ടിസിയും കരിമ്പട്ടികയില്‍
Oct 6, 2022 01:53 PM | By Vyshnavy Rajan

പാലക്കാട് : വടക്കാഞ്ചേരിയില്‍ ഒന്‍പതുപേരുടെ മരണത്തിന് ഇടയാക്കിയ ലുമിനസ് എന്ന ടൂറിസ്റ്റ് ബസ് തുടര്‍ച്ചയായി നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

എന്നാല്‍ ഈ ബസ് ഇടിച്ചുകയറിയ കെഎസ്ആര്‍ടിസി ബസും അമിതവേഗതയ്ക്ക് നേരത്തെ തന്നെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വാഹനം ആണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

മോട്ടോര്‍വാഹനവകുപ്പിന്‍റെ എം പരിവാഹൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപകടത്തില്‍പ്പെട്ട കെഎല്‍ 15 എ 1313 എന്ന കെഎസ്ആര്‍ടിസി ബസ് എംവിഡിയുടെ കരമ്പട്ടികയില്‍ ആണ് എന്ന് എംവിഡി രേഖകള്‍ വ്യക്തമാക്കുന്നു.

മൂന്ന് വര്‍ഷം മുമ്പ് അമിതവേഗതയ്ക്ക് ഫൈന്‍ ചുമത്തിയ ഈ ബസ് ഇതുവരെ പിഴ അടച്ചിട്ടില്ല എന്നാണ് എം പരിവാഹൻ രേഖകള്‍ വ്യക്തമാക്കുന്നത്.

‘കര്‍ശന നടപടി സ്വീകരിക്കും’; വടക്കഞ്ചേരി അപകടത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനപകടം ആരെയും ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കും, റോഡിലെ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവന

ഒൻപത് മരണം ഉണ്ടായി എന്നാണ് റിപ്പോർട്ട് .നിരവധി പേർക്ക് പരുക്കേറ്റു .സ്‌കൂളിൽ നിന്നും വിനോദ യാത്രയ്ക്ക് പോയ കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു.അപകടത്തിന്റെ കാരണം അന്വേഷിക്കും.

റോഡിലെ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും. പരുക്കേറ്റവർക്ക് ആവശ്യമായ ചികിൽസാ സഹായം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ആകെ ഉണർന്ന് പ്രവർത്തക്കുന്നുണ്ട്.മന്ത്രിമാർ ഉൾപ്പെടെ ആശ്വാസ പ്രവർത്തങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നു.മ

രണമടഞ്ഞവരുടെ കുടുംബങ്ങളുടെയും ഉറ്റവരുടെയും വേദനയിൽ പങ്കു ചേരുന്നു.അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു


Vadakancheri accident; KSRTC also blacklisted

Next TV

Related Stories
#irregularityvote | കോഴിക്കോട് വീട്ടിൽ വോട്ടിൽ ക്രമക്കേടെന്ന് പരാതി

Apr 20, 2024 01:49 PM

#irregularityvote | കോഴിക്കോട് വീട്ടിൽ വോട്ടിൽ ക്രമക്കേടെന്ന് പരാതി

ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ വോട്ട് ചെയ്തത് എന്നുമാണ് കൊടശ്ശേരി...

Read More >>
#fasildeath | വടകരയിലെ യുവാക്കളുടെ മരണം; അന്വേഷണം ചെന്നെത്തിയത് മറ്റൊരു മരണത്തിൽ, പിന്നിൽ മയക്കുമരുന്ന്?

Apr 20, 2024 01:29 PM

#fasildeath | വടകരയിലെ യുവാക്കളുടെ മരണം; അന്വേഷണം ചെന്നെത്തിയത് മറ്റൊരു മരണത്തിൽ, പിന്നിൽ മയക്കുമരുന്ന്?

സംഭവത്തിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് മയക്ക് മരുന്ന് സംഘത്തിൽപെട്ട വിജീഷിനെപ്പറ്റി വിവരങ്ങൾ...

Read More >>
#goldrate |   നേരിയ ഇടിവിൽ സ്വർണവില; ആശ്വസിക്കാതെ ഉപഭോക്താൾ

Apr 20, 2024 12:50 PM

#goldrate | നേരിയ ഇടിവിൽ സ്വർണവില; ആശ്വസിക്കാതെ ഉപഭോക്താൾ

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6805 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5705...

Read More >>
#arrest | വടകരയിൽ യുവാവിനെ മരിച്ച് നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

Apr 20, 2024 12:02 PM

#arrest | വടകരയിൽ യുവാവിനെ മരിച്ച് നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ്...

Read More >>
#PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ? - മുഖ്യമന്ത്രി പിണറായി വിജയൻ

Apr 20, 2024 11:49 AM

#PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ? - മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട്ടിൽ എത്തിയിട്ടും രാഹുൽ നിലപാട് വ്യക്തമാക്കിയില്ല. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇത് സംബന്ധിച്ച് ഒരുവരി പോലും ഇല്ല. പ്രതിപക്ഷ നേതാവ്...

Read More >>
#Houseattack | താമരശ്ശേരിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ലഹരി മാഫിയാ സംഘാംഗത്തിന്റെ വീട് അജ്ഞാതര്‍ തകര്‍ത്തു

Apr 20, 2024 11:41 AM

#Houseattack | താമരശ്ശേരിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ലഹരി മാഫിയാ സംഘാംഗത്തിന്റെ വീട് അജ്ഞാതര്‍ തകര്‍ത്തു

കാപ്പ ചുമത്തി നാടുകടത്താനായിട്ടുള്ള നോട്ടീസ് പോലീസ് അയ്യൂബിന് കൈമാറിയ ദിവസം തന്നെയായിരുന്നു ആക്രമം...

Read More >>
Top Stories