പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനം; വിലയിരുത്താന്‍ ട്രൈബ്യൂണലിനെ നിയമിച്ചു

പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനം; വിലയിരുത്താന്‍ ട്രൈബ്യൂണലിനെ നിയമിച്ചു
Oct 6, 2022 01:35 PM | By Vyshnavy Rajan

ന്യൂ ഡൽഹി : പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് അംഗീകാരം നല്കുന്നത് പരിശോധിക്കാൻ കേന്ദ്രം ട്രൈബ്യൂണലിനെ നിയമിച്ചു. ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ ശർമയെ ട്രൈബ്യൂണലിന്‍റെ അധ്യക്ഷനാക്കി കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനമിറക്കി.

ആറ് മാസത്തിനകം ട്രൈബ്യൂണല്‍ കേന്ദ്ര നടപടി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും നിരോധിച്ച് സെപ്റ്റംബർ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിരോധന നടപടി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് കേന്ദ്രം തുടർനടപടി പ്രഖ്യാപിച്ചത്.

ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ ശർമ ആറ് മാസത്തിനകം വിശദമായ വാദം കേട്ട് നിരോധനം നിയമസാധുതയുള്ളതാണോയെന്ന് തീരുമാനമെടുക്കും. നിരോധനത്തിന് കാരണമായ കണ്ടെത്തലുകൾ കേന്ദ്ര അന്വേഷണ ഏജന്‍സികൾ ട്രൈബ്യൂണലിന് മുന്നില്‍ അവതരിപ്പിക്കും.

പോപ്പുലർ ഫ്രണ്ടിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് നിരോധനത്തിനെതിരായ വാദം ഉന്നയിക്കാൻ അവസരമുണ്ടാകും. യുഎപിഎ നിയമത്തിലെ മൂന്നാം വകുപ്പനുസരിച്ചാണ് കേന്ദ്രം പിഎഫ്ഐ നിരോധനം പ്രഖ്യാപിച്ചത്. ട്രൈബ്യൂണൽ ഇക്കാര്യം സ്ഥിരീകരിക്കണം എന്ന് നാലാം വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്.

ആഗോള ഭീകര സംഘടനകളുമായുള്ള ബന്ധം, കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന കൊലപാതകങ്ങളിലെ പങ്ക്, വിദേശത്തുനിന്നുള്ള ഹവാല പണം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്. കേരളത്തിൽ നിന്ന് അറസ്റ്റിലായ പിഎഫ്ഐ നേതാക്കൾ ദില്ലിയിൽ എൻഐഎ കസ്റ്റഡിയിൽ തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസത്തിൽ ദില്ലിയിൽ മാത്രം അഞ്ചു പിഎഫ്ഐ പ്രവർത്തകരെ കൂടി യുഎപിഎ ചുമത്തി ദില്ലി പൊലീസ് അറസ്റ്റു ചെയ്തു.

Prohibition of Popular Front and affiliated organizations; A tribunal was appointed to assess

Next TV

Related Stories
#arrest | കോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി പിടിയിലായത് 24 ലാപ്ടോപുകളുമായി

Mar 29, 2024 03:02 PM

#arrest | കോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി പിടിയിലായത് 24 ലാപ്ടോപുകളുമായി

പേയിങ് ഗെസ്റ്റുകളായി താമസിക്കുന്നവരുടെ മുറികളിൽ നിന്നായിരുന്നു മോഷണം...

Read More >>
#AamAadmiParty | ‘കെജ്‍രിവാൾ കൊ ആശിർവാദ്’; വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി

Mar 29, 2024 02:43 PM

#AamAadmiParty | ‘കെജ്‍രിവാൾ കൊ ആശിർവാദ്’; വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി

അതിനൊരു കാമ്പയിന് തുടക്കം കുറിക്കുകയാണ്. നിങ്ങൾ ഏത്...

Read More >>
#KKShailaja |‘പാർലമെന്റിനകത്തും പുറത്തും ഇതുപോലുള്ള നേതാക്കൾ ഉണ്ടാകണം’: കെ കെ ശൈലജയ്ക്ക് വോട്ടഭ്യർഥിച്ച് കമല്‍ ഹാസന്‍

Mar 29, 2024 12:56 PM

#KKShailaja |‘പാർലമെന്റിനകത്തും പുറത്തും ഇതുപോലുള്ള നേതാക്കൾ ഉണ്ടാകണം’: കെ കെ ശൈലജയ്ക്ക് വോട്ടഭ്യർഥിച്ച് കമല്‍ ഹാസന്‍

കേന്ദ്രത്തിൽ നിന്ന് കടുത്ത അവഗണന നേരിടുന്ന സംസ്ഥാനങ്ങളാണ് കേരളവും...

Read More >>
#attack |ബസ്സിൽ സീറ്റിനെച്ചൊല്ലി തർക്കം; യാത്രക്കാരന്‍റെ ചെവിയും കൈവിരലും കടിച്ചെടുത്ത് ഡ്രൈവറും കണ്ടക്ടറും

Mar 29, 2024 12:28 PM

#attack |ബസ്സിൽ സീറ്റിനെച്ചൊല്ലി തർക്കം; യാത്രക്കാരന്‍റെ ചെവിയും കൈവിരലും കടിച്ചെടുത്ത് ഡ്രൈവറും കണ്ടക്ടറും

കണ്ടക്ടർ എത്തി മാറിയിരിക്കാൻ ആവശ്യപ്പെടുകയും കാരണം തിരക്കിയപ്പോൾ ബസിൽ നിന്ന് ഇറങ്ങിപ്പോകാനും പറഞ്ഞു....

Read More >>
#arrest |ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണു മരിച്ച സംഭവം; ദുരൂഹത നീക്കിയത് സഹയാത്രക്കാരന്റെ ഫോൺ, അറസ്റ്റ്

Mar 29, 2024 12:22 PM

#arrest |ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണു മരിച്ച സംഭവം; ദുരൂഹത നീക്കിയത് സഹയാത്രക്കാരന്റെ ഫോൺ, അറസ്റ്റ്

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. കല്യാണിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്നു പ്രഭാസ്...

Read More >>
#founddead |യുവാവ് സുഹൃത്തിന്റെ ഫ്ലാറ്റിനു മുന്നിൽ മരിച്ച നിലയിൽ: ദുരൂഹതയെന്ന് കുടുംബം

Mar 29, 2024 11:31 AM

#founddead |യുവാവ് സുഹൃത്തിന്റെ ഫ്ലാറ്റിനു മുന്നിൽ മരിച്ച നിലയിൽ: ദുരൂഹതയെന്ന് കുടുംബം

തിങ്കളാഴ്ച സുഹൃത്തിനെ കാണാനെന്ന് പറഞ്ഞു വീട്ടിൽനിന്നു പുറപ്പെട്ടതാണ്...

Read More >>
Top Stories