സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
Oct 6, 2022 12:03 PM | By Vyshnavy Rajan

തൃപ്പൂണിത്തറ : തൃപ്പൂണിത്തറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. മുളന്തുരുത്തി സ്വദേശി ആൻവിൻ ആണ് മരിച്ചത്. പിറവത്ത് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് സ്കൂട്ടറിൽ ഇടിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ബസ് ഡ്രൈവർ സംഭവത്തിനു ശേഷം ഇറങ്ങി ഓടി. പൊലീസ്, ബസ് കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചു.

വടക്കഞ്ചേരി അപകടം; നാല് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

പാലക്കാട് : വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്‍റെ ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

അപകടത്തിൽ മരിച്ചത് എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും. കെ.എസ്.ആർ.ടി.സി ബസിലെ മൂന്ന് യാത്രക്കാരും മരിച്ചു. 38 പേരാണ് തൃശൂർ മെഡിക്കൽ കോളജിലും ആലത്തൂർ താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലുള്ളത്.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ കായിക അധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറ വീട്ടിൽ വി.കെ. വിഷ്ണു(33) പ്ലസ്ടു വിദ്യാർഥികളായ ഉദയം പേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അഞ്ജന അജിത്(17), ആരക്കുന്നം കാഞ്ഞിരിക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സന്തോഷിന്റെ മകൻ സി.എസ്. ഇമ്മാനുവൽ(17), പത്താംക്ലാസ് വിദ്യാർഥികളായ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയിൽ വീട്ടിൽ പി.സി. തോമസിന്റെ മകൻ ക്രിസ് വിന്റർ ബോൺ തോമസ്(15), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മിനിലയത്തിൽ രാജേഷ് ഡി. നായരുടെ മകൾ ദിയ രാജേഷ്(15), തിരുവാണിയൂർ ചെമ്മനാട് വെമ്പ്ലിമറ്റത്തിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ്(15) എന്നിവരാണ് മരിച്ചത്.


കെ.എസ്.ആർ.ടി.സി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ. അനൂപ് (22) എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരുടെ പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

റവന്യൂമന്ത്രിയുമായും പാലക്കാട് കലക്ടർ ഉൾപ്പടെയുള്ളവരുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിന് പിന്നിൽ വലതുവശത്തായാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. മുന്നിലുണ്ടായിരുന്ന കാറിനെ അമിതവേഗത്തിൽ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഇടിയെ തുടർന്ന് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിലാണ് ബസിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.

Accident involving private bus and scooter; A tragic end for the scooter passenger

Next TV

Related Stories
 #arrest | ഫോൺ വിളിച്ചാൽ മദ്യം എത്തിച്ചുതരും; ബൈക്കിൽ മദ്യവിൽപ്പന നടത്തിയയാൾ എക്‌സൈസ് പിടിയിൽ

Mar 29, 2024 05:24 PM

#arrest | ഫോൺ വിളിച്ചാൽ മദ്യം എത്തിച്ചുതരും; ബൈക്കിൽ മദ്യവിൽപ്പന നടത്തിയയാൾ എക്‌സൈസ് പിടിയിൽ

ഹൈദ്രോസിനെതിരെ നേരത്തെ തന്നെ പരാതികൾ ലഭിച്ചിരുന്നെങ്കിലും ഇയാളെ പിടികൂടാൻ എക്‌സൈസിന്...

Read More >>
#adooraccident | അടിമുടി ദുരൂഹത; പത്തനംതിട്ടയിലെ വാഹനാപകടത്തിൽ സംഭവിച്ചതെന്ത്?

Mar 29, 2024 05:16 PM

#adooraccident | അടിമുടി ദുരൂഹത; പത്തനംതിട്ടയിലെ വാഹനാപകടത്തിൽ സംഭവിച്ചതെന്ത്?

അടൂർ പട്ടാഴിമുക്കിൽ ഇരുവരും സഞ്ചരിച്ചിരുന്ന കാർ കണ്ടെയ്‌നർ ലോറിയിലേക്ക്...

Read More >>
#cpi | 11 കോടി നൽകണം; കോൺഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച് ആദായനികുതിവകുപ്പ്

Mar 29, 2024 04:24 PM

#cpi | 11 കോടി നൽകണം; കോൺഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച് ആദായനികുതിവകുപ്പ്

കോൺഗ്രസിന് വീണ്ടും 1,700 കോടി രൂപയുടെ ആദായ നികുതി നോട്ടീസ് ആണ്...

Read More >>
#adooraccident | 'ഹാഷിം ആത്മഹത്യ ചെയ്യില്ല, ഉടൻ മടങ്ങിവരാമെന്ന് പറഞ്ഞാണ് പോയത്, അനൂജയെ അറിയില്ല'; പിതാവ് ഹക്കിം

Mar 29, 2024 04:21 PM

#adooraccident | 'ഹാഷിം ആത്മഹത്യ ചെയ്യില്ല, ഉടൻ മടങ്ങിവരാമെന്ന് പറഞ്ഞാണ് പോയത്, അനൂജയെ അറിയില്ല'; പിതാവ് ഹക്കിം

ഇന്നലെ വൈകിട്ട് ഒരു ഫോൺ വന്ന ശേഷമാണ് യാത്രപറഞ്ഞ് ഇറങ്ങിയത്....

Read More >>
#VMuralidharan | മോദിയുടെ ഭരണത്തിൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ടിട്ടില്ല; മണിപ്പൂരിലേത് വംശീയ പ്രശ്നമെന്ന് വി.മുരളീധരൻ

Mar 29, 2024 04:08 PM

#VMuralidharan | മോദിയുടെ ഭരണത്തിൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ടിട്ടില്ല; മണിപ്പൂരിലേത് വംശീയ പ്രശ്നമെന്ന് വി.മുരളീധരൻ

ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നും ഇതിനെതിരെ ഒന്നും ഉണ്ടാകുന്നില്ല. പൗരത്വ നിയമഭേദഗതിയിലെ നിഗൂഢത...

Read More >>
#Sunburn | കണ്ണൂരിൽ സൂര്യാഘാതമേറ്റ് ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

Mar 29, 2024 04:01 PM

#Sunburn | കണ്ണൂരിൽ സൂര്യാഘാതമേറ്റ് ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ്...

Read More >>
Top Stories