ലിംഗം വലുതാക്കാനായി ലിംഗത്തില്‍ മെറ്റല്‍ റിംഗ് ധരിച്ചു; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലിംഗം വലുതാക്കാനായി ലിംഗത്തില്‍ മെറ്റല്‍ റിംഗ് ധരിച്ചു; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Oct 5, 2022 11:32 PM | By Vyshnavy Rajan

തീര്‍ത്തും വ്യത്യസ്തമായ, നമ്മെ അമ്പരപ്പിക്കുന്ന എന്തെല്ലാം വാര്‍ത്തകളാണ് ഓരോ ദിവസവും ലോകത്തിന്‍റെ പലയിടങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇവയില്‍ പലതും അക്ഷരാര്‍ത്ഥത്തില്‍ അവിശ്വസനീയമായി തോന്നുന്നത് തന്നെയാകാറുണ്ട്.

അത്തരമൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. തായ്ലാൻഡില്‍ ഒരു യുവാവ് തന്‍റെ ലിംഗ് വലുതാക്കുന്നതിനായി ചെയ്ത കാര്യം ഒടുവില്‍ ജീവന് തന്നെ ഭീഷണിയാകും വിധത്തിലേക്ക് മാറിയെന്നതാണ് വാര്‍ത്ത.

ലിംഗത്തില്‍ മെറ്റല്‍ റിംഗ് (ഇരുമ്പ് വളയം) ധരിച്ചാണ് ഇദ്ദേഹം ലിംഗം വലുതാക്കാനായി ശ്രമിച്ചത്. എന്നാല്‍ ലിംഗത്തില്‍ രക്തയോട്ടം നിലച്ച് അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ക്രംഗ്തായ് ജനറല്‍ ആശുപത്രിയിലാണ് അസാധാരണമായ പ്രശ്നവുമായി രോഗിയെത്തിയത്.

ആദ്യം രോഗിക്ക് എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലായതേ ഇല്ല. എന്നാല്‍ രോഗി തന്നെയാണ് പിന്നീട് മെറ്റല്‍ വളയം താൻ ധരിച്ചതാണെന്ന് വ്യക്തമാക്കിയത്. നാല് മാസമായി ഇതേ റിംഗ് ധരിച്ചിട്ടുണ്ടത്രേ.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇദ്ദേഹം ഇത് പതിവായി ചെയ്യുന്നുണ്ടത്രേ. എന്നാലിത് വരെ മറ്റ് പ്രശ്നങ്ങളൊന്നും സംഭവിക്കാതിരുന്നതിനാല്‍ ഇത് തുടരുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷവും ഡോക്ടര്‍മാര്‍ക്ക് ഇത് നീക്കം ചെയ്യാൻ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ച് അവിടെ നിന്ന് രക്ഷാപ്രവര്‍ത്തകരെത്തി റിംഗ് മുറിച്ച് നീക്കം ചെയ്യുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മാസം ഇന്തൊനേഷ്യയില്‍ നിന്നും സമാനമായൊരു സംഭവം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ലിംഗം വലുതാകാനായി ഒരാള്‍ ധരിച്ച മെറ്റല്‍ റിംഗ് ഗ്രൈൻഡര്‍ വച്ച് മുറിച്ചെടുത്തു എന്നതായിരുന്നു വാര്‍ത്ത.

ലിംഗത്തിന്‍റെ വലുപ്പം കൂട്ടാൻ ഇത്തരത്തിലുള്ള അശാസ്ത്രീയമായതും വിചിത്രമായതുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ജീവന് തന്നെ ഭീഷണിയായി ഉയരാം. എന്നാല്‍ പലപ്പോഴും ഇതെക്കുറിച്ച് ചിന്തിക്കാതെയാണ് ആളുകള്‍ അപകടത്തില്‍ പെടുന്നതെന്നാണ് ഇത്തരം വാര്‍ത്തകള്‍ തെളിയിക്കുന്നത്.

A metal ring was worn on the penis to enlarge the penis; The young man was admitted to the hospital

Next TV

Related Stories
കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

Nov 27, 2022 09:21 PM

കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി...

Read More >>
50 കോടിക്ക് അടുത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്

Nov 27, 2022 07:45 AM

50 കോടിക്ക് അടുത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്

50 കോടിക്ക് അടുത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഓൺലൈനിൽ വിൽപ്പനയ്‌ക്കെത്തിയെന്നാണ് വിവരം....

Read More >>
ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്താനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യൻ നഴ്സ്

Nov 26, 2022 12:54 PM

ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്താനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യൻ നഴ്സ്

ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ഇന്ത്യൻ നഴ്സിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൊലപാതകത്തിനുള്ള കാരണം വെളിപ്പെടുത്തി പൊലീസ്....

Read More >>
കാനഡയിൽ ഇന്ത്യൻ വംശജനായ കൗമാരക്കാരൻ കുത്തേറ്റു മരിച്ചു

Nov 24, 2022 07:32 PM

കാനഡയിൽ ഇന്ത്യൻ വംശജനായ കൗമാരക്കാരൻ കുത്തേറ്റു മരിച്ചു

കാനഡയിൽ ഇന്ത്യൻ വംശജനായ 18 കാരൻ കുത്തേറ്റു മരിച്ചതായി റിപ്പോർട്ട്....

Read More >>
കാമുകന്‍റെ വീടിന് പുലര്‍ച്ചെ രണ്ടുമണിക്കെത്തി തീയിട്ട് കാമുകി

Nov 24, 2022 11:29 AM

കാമുകന്‍റെ വീടിന് പുലര്‍ച്ചെ രണ്ടുമണിക്കെത്തി തീയിട്ട് കാമുകി

കാമുകനെ വീഡിയോ കോള്‍ ചെയ്തപ്പോള്‍ എടുത്തത് മറ്റൊരു പെണ്‍കുട്ടി ഫോണ്‍ എടുത്തതില്‍ ദേഷ്യപ്പെട്ട് വീടിന് തീയിട്ട്...

Read More >>
തുര്‍ക്കിയില്‍ തീവ്രതയില്‍ ഭൂചലനം; 68 പേര്‍ക്ക് പരുക്ക്

Nov 23, 2022 10:35 PM

തുര്‍ക്കിയില്‍ തീവ്രതയില്‍ ഭൂചലനം; 68 പേര്‍ക്ക് പരുക്ക്

തുര്‍ക്കിയില്‍ തീവ്രതയില്‍ ഭൂചലനം; 68 പേര്‍ക്ക്...

Read More >>
Top Stories