പുരുഷന്മാര്‍ക്ക് ആലിംഗനം നല്‍കി മോഷണം; സ്ത്രീ പൊലീസ് പിടിയില്‍

പുരുഷന്മാര്‍ക്ക് ആലിംഗനം നല്‍കി മോഷണം; സ്ത്രീ പൊലീസ് പിടിയില്‍
Oct 5, 2022 08:26 PM | By Vyshnavy Rajan

മുംബൈ : വയോധികരായ പുരുഷന്‍മാര്‍ക്ക് ആലിംഗനം നല്‍കി സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ഉള്‍പ്പെടെ മോഷ്ടിക്കുന്ന സ്ത്രീ പിടിയില്‍. ഗീത പട്ടേലിനെയാണ് മുംബൈ മലാഡ് പൊലീസ് അറസ്റ്റ് ചെയ്തത്.

നിരവധി വയോധികരെ കൊള്ളയടിക്കാന്‍ ഇവര്‍ മുമ്ബും സമാനരീതി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 72 വയസുള്ള മലാഡ് സ്വദേശിയില്‍ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ മാല കവര്‍ന്ന കേസിലാണ് ഇപ്പോള്‍ ഇവരുടെ അറസ്റ്റ്.

ഷോപ്പിങിന് ശേഷം വയോധികന്‍ ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു സംഭവം. ഓട്ടോ കൈകാണിച്ച്‌ നിര്‍ത്തിയ ഗീത ഇയാളോട് ലിഫ്റ്റ് ചോദിച്ചു. തുടര്‍ന്ന് കയറാനുള്ള സമ്മതവും നല്‍കി. ഒരു കെട്ടിടത്തിന് മുന്നില്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ട യുവതി നന്ദി സൂചകമായി വയോധികനെ ആലിംഗനം ചെയ്തു.

ഇതിനിടെയാണ് കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല കവര്‍ന്നത്. വീട്ടില്‍ എത്തിയപ്പോഴാണ് ഇയാള്‍ മോഷണവിവരം അറിഞ്ഞത്. തുടര്‍ന്ന്, മലാഡ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

സീനിയര്‍ ഇന്‍സ്പെക്ടര്‍ രവി അധാനെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ മീരാ ഭയന്ദറില്‍ നിന്നാണ് ഗീതയെ പിടികൂടിയത്.

ചാര്‍കോപ്പ്, മലാഡ്, ബോറിവ്‌ലി, മീരാ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്ന സ്ഥിരം കുറ്റവാളിയാണ് ഗീതയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഒറ്റക്ക് നടക്കുന്നവരേയും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നവരേയുമാണ് ഇവര്‍ പൊതുവെ ലക്ഷ്യമിടാറ്. കണ്ടുമുട്ടുന്ന പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച്‌ അവരെ വശീകരിക്കലാണ് പിന്നീട്.

അവസരം കിട്ടുമ്ബോള്‍ ആലിംഗനം ചെയ്ത് മോഷണം നടത്തും. ഓട്ടോയില്‍ ലിഫ്റ്റ് ചോദിച്ച്‌ കയറുകയും ലക്ഷ്യസ്ഥാനത്ത് ഇറങ്ങുമ്ബോള്‍ നന്ദി പറഞ്ഞ് ആലിംഗനം ചെയ്യുകയാണ് പതിവ് രീതി. ഫോണുകള്‍, സ്വര്‍ണാഭരണങ്ങള്‍ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷ്ടിക്കാറ്.

Stealing by hugging men; The woman is in police custody

Next TV

Related Stories
വിളിക്കാത്ത വിവാഹത്തിന് പോയതിന് എംബിഎ വിദ്യാർത്ഥിയോട് ക്രൂരത; ശിക്ഷയായി പാത്രം കഴുകിച്ചു

Dec 2, 2022 01:25 PM

വിളിക്കാത്ത വിവാഹത്തിന് പോയതിന് എംബിഎ വിദ്യാർത്ഥിയോട് ക്രൂരത; ശിക്ഷയായി പാത്രം കഴുകിച്ചു

വിളിക്കാത്ത വിവാഹത്തിന് പോയതിന് എംബിഎ വിദ്യാർത്ഥിയോട് ക്രൂരത; ശിക്ഷയായി പാത്രം...

Read More >>
പഞ്ചാബി ഗായകൻ സിദ്ധു മുസേവാലയുടെ കൊലപാതകം; മുഖ്യപ്രതി അറസ്റ്റിലായെന്ന് റിപ്പോർട്ട്

Dec 2, 2022 10:37 AM

പഞ്ചാബി ഗായകൻ സിദ്ധു മുസേവാലയുടെ കൊലപാതകം; മുഖ്യപ്രതി അറസ്റ്റിലായെന്ന് റിപ്പോർട്ട്

പഞ്ചാബി ഗായകൻ സിദ്ധു മുസേവാലയുടെ കൊലപാതകം; മുഖ്യപ്രതി അറസ്റ്റിലായെന്ന്...

Read More >>
ഇന്ത്യയിലുള്ള ദക്ഷിണകൊറിയക്കാരോട് രാത്രി പുറത്തിറങ്ങരുത് എന്ന് ദക്ഷിണ കൊറിയൻ എംബസി

Dec 2, 2022 10:27 AM

ഇന്ത്യയിലുള്ള ദക്ഷിണകൊറിയക്കാരോട് രാത്രി പുറത്തിറങ്ങരുത് എന്ന് ദക്ഷിണ കൊറിയൻ എംബസി

ഇന്ത്യയിലുള്ള ദക്ഷിണകൊറിയക്കാരോട് രാത്രി പുറത്തിറങ്ങരുത് എന്ന് ദക്ഷിണ കൊറിയൻ...

Read More >>
കൊൽക്കത്തയിൽ നിന്ന് 50 കിലോ മയക്കുമരുന്ന് പിടികൂടി

Dec 1, 2022 07:49 PM

കൊൽക്കത്തയിൽ നിന്ന് 50 കിലോ മയക്കുമരുന്ന് പിടികൂടി

കൊൽക്കത്തയിൽ നിന്ന് 50 കിലോ മയക്കുമരുന്ന്...

Read More >>
മലയാളി സൈനികനെ പഞ്ചാബില്‍ മരിച്ച നിലയില്‍

Dec 1, 2022 07:14 PM

മലയാളി സൈനികനെ പഞ്ചാബില്‍ മരിച്ച നിലയില്‍

മലയാളി സൈനികനെ പഞ്ചാബില്‍ മരിച്ച...

Read More >>
കല്യാണ വേദിയിൽ വച്ച് വരൻ ചുംബിച്ചതിനെ തുടർന്ന് വിവാഹം ഉപേക്ഷിച്ച് യുവതി

Dec 1, 2022 04:39 PM

കല്യാണ വേദിയിൽ വച്ച് വരൻ ചുംബിച്ചതിനെ തുടർന്ന് വിവാഹം ഉപേക്ഷിച്ച് യുവതി

കല്യാണ വേദിയിൽ വച്ച് വരൻ ചുംബിച്ചതിനെ തുടർന്ന് വിവാഹം ഉപേക്ഷിച്ച് യുവതി...

Read More >>
Top Stories