78 -കാരനായ വൃദ്ധൻ വിവാഹം കഴിച്ചത് 18 -കാരിയെ; പ്രണയ വിവാഹം നടന്നത് വീട്ടുകാരുടെ സമ്മതത്തോടെ

78 -കാരനായ വൃദ്ധൻ വിവാഹം കഴിച്ചത്  18 -കാരിയെ; പ്രണയ വിവാഹം നടന്നത് വീട്ടുകാരുടെ സമ്മതത്തോടെ
Oct 5, 2022 03:58 PM | By Vyshnavy Rajan

ഫിലിപ്പീൻസിൽ 78 -കാരനായ വൃദ്ധൻ 18 -കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ചു. അവർ പ്രണയത്തിലായത് പെൺകുട്ടിക്ക് പതിനഞ്ച് വയസുള്ളപ്പോൾ.

റാഷെദ് മം​ഗകോപ്പ് ഒരു കർഷകനായിരുന്നു. ഇപ്പോൾ തൊഴിലൊന്നും ചെയ്യുന്നില്ല. മൂന്ന് വർഷം മുമ്പ് ക​ഗയാൻ പ്രവിശ്യയിലെ ഒരു അത്താഴ വിരുന്നിൽ വച്ചാണ് അന്ന് പതിനഞ്ചുകാരിയായ ഹലീമ അബ്ദുള്ളയെ റാഷെദ് കണ്ടുമുട്ടുന്നത്. ഇതൊരു അറേഞ്ച്ഡ് വിവാഹമല്ല. തികഞ്ഞ പ്രണയത്തിൽ‌ നിന്നാണ് ഇരുവരും വിവാഹം കഴിച്ചിരിക്കുന്നത് എന്ന് റാഷെദിന്റെ മരുമകനായ ബെൻ പറയുന്നു.

റാഷെദ് ഇതിന് മുമ്പ് വിവാഹം കഴിച്ചിട്ടോ പ്രണയിച്ചിട്ടോ ഇല്ല. അതുപോലെ തന്നെ ഹലീമയുടേയും ആദ്യത്തെ പ്രണയമാണത്രെ റാഷെദുമായി ഉണ്ടായിരുന്നത്. വിവാഹം കഴിയുന്നതിന് മുമ്പ് മൂന്നു വർഷം അവരിരുവരും ഒരുമിച്ചുണ്ടായിരുന്നു.

"വരൻ എന്റെ പിതാവിന്റെ സഹോദരനാണ്. വധുവിന്റെ അച്ഛൻ എന്റെ അമ്മാവനുവേണ്ടി ജോലി ചെയ്യുന്നയാളും. അങ്ങനെയാണ് ഒരു അത്താഴ വിരുന്നിൽ അവർ ഇരുവരും കണ്ടുമുട്ടിയത്" എന്ന് ബെൻ പറഞ്ഞതായി മിറർ റിപ്പോർട്ട് ചെയ്തു.

60 വയസിന്റെ വ്യത്യാസമുണ്ട് ഹലീമയും റാഷെ​ദും തമ്മിൽ. എന്നാൽ, അതൊന്നും വിവാഹത്തിന് തടസമായിരുന്നില്ല എന്നും ഇരുവീട്ടുകാർക്കും വിവാഹത്തിന് സമ്മതം തന്നെ ആയിരുന്നു എന്നും പറയുന്നു. പെൺകുട്ടിയാണ് ആദ്യം പ്രണയത്തിൽ വീണത്. എന്റെ അമ്മാവനാണെങ്കിൽ വിവാഹം കഴിച്ചിട്ടില്ല. അങ്ങനെ വീട്ടുകാരും വിവാഹത്തിനു സമ്മതം നൽകി.

ഹലീമയാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ഭാര്യ എന്നും ബെൻ പറഞ്ഞു. ഫിലിപ്പീൻസിലെ നിയമ പ്രകാരം 21 വയസിൽ താഴെ ഉള്ളവർക്ക് വിവാഹിതരാവാം. എന്നാൽ, മാതാപിതാക്കളുടെ സമ്മതം വിവാഹക്കാര്യത്തിൽ നിർബന്ധമാണ്. ഏതായാലും ഹലീമയും റാഷെദും കാർമെൻ ടൗണിലെ പുതിയ വീട്ടിൽ പുതിയ ജീവിതം തുടങ്ങിക്കഴിഞ്ഞു.

78-year-old man married 18-year-old; The love marriage took place with the consent of the family

Next TV

Related Stories
യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു

Dec 1, 2022 03:26 PM

യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു

യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണ്...

Read More >>
സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

Dec 1, 2022 02:29 PM

സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്...

Read More >>
ഇന്ത്യ ഇന്ന് ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കും

Dec 1, 2022 12:46 PM

ഇന്ത്യ ഇന്ന് ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കും

ഇന്ത്യ ഇന്ന് ജി 20 പ്രസിഡന്‍റ് സ്ഥാനം...

Read More >>
കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

Nov 27, 2022 09:21 PM

കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി...

Read More >>
50 കോടിക്ക് അടുത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്

Nov 27, 2022 07:45 AM

50 കോടിക്ക് അടുത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്

50 കോടിക്ക് അടുത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഓൺലൈനിൽ വിൽപ്പനയ്‌ക്കെത്തിയെന്നാണ് വിവരം....

Read More >>
ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്താനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യൻ നഴ്സ്

Nov 26, 2022 12:54 PM

ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്താനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യൻ നഴ്സ്

ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ഇന്ത്യൻ നഴ്സിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൊലപാതകത്തിനുള്ള കാരണം വെളിപ്പെടുത്തി പൊലീസ്....

Read More >>
Top Stories