കൽപറ്റയിൽ ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ വ്യക്തി പൊലീസ് കസ്റ്റഡിയിൽ

കൽപറ്റയിൽ ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ വ്യക്തി പൊലീസ് കസ്റ്റഡിയിൽ
Oct 5, 2022 02:32 PM | By Vyshnavy Rajan

വയനാട് : വയനാട് കൽപറ്റയിൽ ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ വ്യക്തിയെ പുറത്തെത്തിച്ച് പൊലീസ്. കൊല്ലം സ്വദേശി രമേശനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

അനുനയിപ്പിച്ച് പിൻതിരിപ്പിക്കാനാണ് പൊലീസും ഫയർഫോഴ്സും ശ്രമിച്ചത്. ലോട്ടറി അടിച്ച തുക മറ്റൊരാൾ തട്ടിയെടുത്തെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നുമാണ് രമേശന്റെ പരാതി. കൽപ്പറ്റ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

നെടുമ്പാശേരിയിൽ വൻ സ്വർണ വേട്ട; നാല് യാത്രക്കാരിൽ നിന്ന് 3.250 കിലോ സ്വർണം പിടികൂടി

കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. വിദേശത്ത് നിന്ന് കേരളത്തിലേക്ക് കടത്തിയ 3.250 കിലോ സ്വർണമാണ് പിടികൂടിയത്. നാല് യാത്രക്കാരിൽ നിന്നായാണ് സ്വർണം പിടിച്ചെടുത്തിരിക്കുന്നത്.

രാവിലെ മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ സ്വർണവും പിന്നീട് വന്ന കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് ഒരു കിലോ നൂറ്റി നാൽപത് ഗ്രാം സ്വർണവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഒരിടവേളയ്ക്ക് ശേഷം സ്വർണക്കള്ളക്കടത്ത് മാഫിയ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിമിറുക്കുന്നതിന്റെ തെളിവാണ് ഇന്നത്തെ സ്വർണവേട്ട.

ണ്ട് മലപ്പുറം സ്വദേശികളും കാസർകോട്, കോഴിക്കോട് സ്വദേശികളുമാണ് ഇന്ന് പിടിയിലായത്. മലപ്പുറം സ്വദേശികളായ രണ്ട് പേരാണ് പൊടി രൂപത്തിലും പേസ്റ്റ് രൂപത്തിലും സ്വർണം കടത്തിയത്. പൊടി രൂപത്തിൽ സ്വർണം കടത്തുന്നത് പുതിയ രീതിയാണ്.

200 ഗ്രാമാണ് ഇത്തരത്തിൽ പൊടി രൂപത്തിലാക്കി കടത്തിയത്. ഇതൊരു പരീക്ഷണമായിരുന്നോയെന്ന് സംശയിക്കുന്നുണ്ട്. ഇത്തരത്തിൽ സ്വർണം കടത്തുമ്പോൾ വിമാനത്താവളത്തിൽ പിടിക്കപ്പെടുമോയെന്ന് കണ്ടെത്താനാവും കുറഞ്ഞ അളവിൽ സ്വർണം പൊടിയാക്കി കടത്തിയതെന്നാണ് നിഗമനം.

400 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കിയും കടത്തിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയും കാസർകോട് സ്വദേശിയും ഒരു കിലോ ഗ്രാമിലധികം സ്വർണം കൊണ്ടുവന്നവരാണ്. ഇവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. മലപ്പുറം സ്വദേശികളായ രണ്ട് പേരെ കുറഞ്ഞ അളവിൽ സ്വർണം കടത്തിയതിനാൽ ജാമ്യത്തിൽ വിട്ടു.

A person who took a room in a lodge in Kalpatta and threatened to commit suicide is in police custody

Next TV

Related Stories
#sureshgopi |ഹൈഡ്രജൻ ബലൂണുകളും പൂത്തിരികളും; തൃശൂരിൽ പൂരത്തെ വെല്ലും കൊട്ടിക്കലാശം, നൃത്തം വെച്ച് സുരേഷ് ഗോപി

Apr 24, 2024 08:35 PM

#sureshgopi |ഹൈഡ്രജൻ ബലൂണുകളും പൂത്തിരികളും; തൃശൂരിൽ പൂരത്തെ വെല്ലും കൊട്ടിക്കലാശം, നൃത്തം വെച്ച് സുരേഷ് ഗോപി

വാഹനത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്ത ചുവട് വെച്ചും കൈവീശിയും സ്ഥാനാര്‍ത്ഥികള്‍ ആവേശത്തില്‍...

Read More >>
#election | കോഴിക്കോട് ജില്ലയിൽ സ്ക്വാഡുകൾ പിടികൂടിയത് ഒമ്പത് കോടിയിൽപ്പരം രൂപ മൂല്യമുള്ള വസ്തുക്കൾ

Apr 24, 2024 08:09 PM

#election | കോഴിക്കോട് ജില്ലയിൽ സ്ക്വാഡുകൾ പിടികൂടിയത് ഒമ്പത് കോടിയിൽപ്പരം രൂപ മൂല്യമുള്ള വസ്തുക്കൾ

പണമായി 3,76,21,150 രൂപയും 2,93,85,480 രൂപ മൂല്യമുള്ള സ്വർണ്ണം ഉൾപ്പെടുന്ന അമൂല്യ വസ്തുക്കളും പരിശോധനയിൽ...

Read More >>
#mahibridge |അറ്റകുറ്റ പണി; 29 മുതൽ മാഹിപ്പാലം അടച്ചിടും

Apr 24, 2024 07:45 PM

#mahibridge |അറ്റകുറ്റ പണി; 29 മുതൽ മാഹിപ്പാലം അടച്ചിടും

തടസ്സങ്ങളില്ലാതെ സമയബന്ധിതമായി പ്രവർത്തി പൂർത്തീകരിക്കാൻ ഏപ്രിൽ 29 മുതൽ മെയ് 10 വരെ പാലം അടച്ചിടും....

Read More >>
#rain |പ്രവചനം കൃത്യം! തിരുവനന്തപുരത്ത് തകർപ്പൻ മഴ; വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത കൊച്ചിയിലും തൃശൂരിലും

Apr 24, 2024 07:38 PM

#rain |പ്രവചനം കൃത്യം! തിരുവനന്തപുരത്ത് തകർപ്പൻ മഴ; വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത കൊച്ചിയിലും തൃശൂരിലും

അഞ്ച് മണിക്ക് കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ തലസ്ഥാനത്ത് മഴ സാധ്യത...

Read More >>
#loksabhaelection |'അഞ്ച് ലക്ഷം കന്നി വോട്ടര്‍മാര്‍': വോട്ട് ചെയ്യേണ്ടത് എങ്ങനെ?, വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Apr 24, 2024 07:34 PM

#loksabhaelection |'അഞ്ച് ലക്ഷം കന്നി വോട്ടര്‍മാര്‍': വോട്ട് ചെയ്യേണ്ടത് എങ്ങനെ?, വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ്...

Read More >>
#loksabhaelection2024 |  പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ

Apr 24, 2024 07:34 PM

#loksabhaelection2024 | പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ

മൂന്നിൽ കൂടുതൽ പേർ കൂട്ടം കൂടുന്നതിനും പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നതിനും ഈ ജില്ലകളിൽ...

Read More >>
Top Stories

GCC News