ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണക്കേസിൽ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണക്കേസിൽ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
Oct 5, 2022 07:10 AM | By Susmitha Surendran

കായംകുളം: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണക്കേസിൽ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അൻവർഷാ, കാർത്തികപ്പള്ളി സ്വദേശി ഹരിത എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രികാലങ്ങളിൽ ബൈക്കിൽ കറങ്ങി കാണിക്ക വഞ്ചിക്കൾ മോഷ്ടിക്കലാണ് ഇവരുടെ രീതി.

വൈക്കം വെച്ചൂർ, തലയാഴം ഭാഗങ്ങളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിലാണ് ഇരുവരെയും പോലിസ് പിടികൂടിയത്. സെപ്റ്റംബർ 24ന് പുലർച്ചെ വെച്ചൂരിലെ മൂന്ന് ക്ഷേത്രങ്ങളിലെയും പള്ളി കപ്പേളയിലെയും കാണിക്ക വഞ്ചികൾ പൊളിച്ച് ഇവർ പണം അപഹരിച്ചിരുന്നു.

വൈക്കം പൊലീസ് കോട്ടയത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. കായംകുളം, ഇടുക്കി എന്നിവടങ്ങളിൽ അടിപിടി, മോഷണ കേസുകളിൽ ഇവർ പ്രതികളാണ്. ആരാധനാലയങ്ങളിലെ സിസിടിവി യിൽ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങളും ബൈക്കിന്റ നമ്പറുമാണ് പ്രതികളിലേയ്‌ക്കെത്താൻ പൊലീസിനെ സഹായിച്ചത്.

ഇവരിൽ നിന്ന് പൊലീസ് പണവും കണ്ടെടുത്തു. പ്രതികൾക്കെതിരെ സമാനമായ കേസുകൾ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്. അൻവർ ഷായെ പൊലീസ് മോഷണം നടന്ന വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.

ഇവർ ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാതെ , മോഷണം നടത്തുവാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അവിടെ ലോഡ്ജിൽ മുറിയെടുക്കുകയും മോഷണം നടത്തിയതിനുശേഷം കടന്നുകളയുകയുമാണ് പതിവ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

വൈക്കത്ത് ഏതാനും മാസങ്ങൾക്കിടയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പത്തോളം മോഷണങ്ങൾ നടന്നിരുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ അലങ്കാരഗോപുരം, വലിയ കവലയിലെ അലങ്കാര ഗോപുരത്തിനു സമീപത്തെ ഭണ്ഡാരം , കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രം, നഗരത്തിലെ ജ്വല്ലറി, കച്ചേരികവലയിലെ വനദുർഗാ ക്ഷേത്രം, ഉദയനാപുരം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.


Notorious thieves arrested in theft case centered on places of worship.

Next TV

Related Stories
ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും

Dec 2, 2022 05:00 PM

ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും

ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും...

Read More >>
കെ റെയില്‍;സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

Dec 2, 2022 04:54 PM

കെ റെയില്‍;സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കെ റെയില്‍;സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...

Read More >>
ഗതാഗത മന്ത്രിയാണെന്ന വ്യാജേന ഫോൺ വിളി; പരാതി നൽകി

Dec 2, 2022 03:10 PM

ഗതാഗത മന്ത്രിയാണെന്ന വ്യാജേന ഫോൺ വിളി; പരാതി നൽകി

ഗതാഗത മന്ത്രിയാണെന്ന വ്യാജേന ഫോൺ വിളി; പരാതി നൽകി...

Read More >>
പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായതായി പരാതി

Dec 2, 2022 02:00 PM

പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായതായി പരാതി

പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായതായി...

Read More >>
അയ്യപ്പഭക്തന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്

Dec 2, 2022 01:57 PM

അയ്യപ്പഭക്തന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്

അയ്യപ്പഭക്തന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര...

Read More >>
താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു

Dec 2, 2022 12:52 PM

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ...

Read More >>
Top Stories