മുല്ലപ്പെരിയാര്‍ വിഷയം; പൃഥ്വിരാജിന് എതിരെ വ്യാപക പ്രതിഷേധം

മുല്ലപ്പെരിയാര്‍ വിഷയം; പൃഥ്വിരാജിന് എതിരെ വ്യാപക പ്രതിഷേധം
Oct 26, 2021 11:21 AM | By Vyshnavy Rajan

ചെന്നൈ : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പൃഥ്വിരാജിന് എതിരെ വ്യാപക പ്രതിഷേധം. പൃഥ്വിരാജിന്റെ കോലം കത്തിച്ചാണ് തമിഴ്‍നാട്ടില്‍ പ്രതിഷേധം. തേനി ജില്ലാ കലക്ട്രേറ്റിനു മുന്നിലായിരുന്നു പ്രതിഷേധം. അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കേണ്ട സാഹചര്യമാണ് നിലവിലെന്ന് അഭിപ്രായപ്പെട്ട് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ കുറിപ്പ് എഴുതിയിരുന്നു. ''വസ്‍തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ അല്ല. രാഷ്‍ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. നമുക്ക് ഈ സംവിധാനത്തില്‍ മാത്രമേ വിശ്വസിക്കാനേ കഴിയൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം എന്നുമായിരുന്നു പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഇതാണ് ഇപോള്‍ പൃഥ്വിരാജിന് എതിരെ തമിഴ്‍നാട്ടില്‍ വലിയ പ്രതിഷേധത്തിന് കാരണമായത്. സാമൂഹ്യമാധ്യമങ്ങളിലും വ്യാപകമായി പൃഥ്വിരാജിന് എതിരെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. രൂക്ഷമായിട്ടാണ് നടൻ പൃഥ്വിരാജിന് എതിരെ അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമത്തിലും രംഗത്ത് എത്തിയത്.

ഇങ്ങനെയാണെങ്കില്‍ പൃഥ്വിരാജ് തമിഴ് സിനിമയില്‍ അഭിനയിക്കരുതെന്നും തമിഴ്‍നാട്ടിലേക്ക് വരരുത് എന്നു പോലും പ്രതിഷേധക്കാര്‍ പറയുന്നു. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള അഭിനേതാക്കാളെ ഇനി തമിഴില്‍ അഭിനയിപ്പിക്കരുതെന്ന് തമിഴ് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും വേല്‍മുരുകൻ എംഎല്‍എ ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണാജനമായ പ്രസ്‍താവനകളിറക്കിയപൃഥ്വിരാജ്, അഡ്വ. റസ്സല്‍ ജോയ് എന്നിവര്‍ക്ക് എതിരെ കേസെടുക്കണമെന്ന് അഖിലേന്ത്യാ ഫോര്‍വേർഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി എസ് ആര്‍ ചക്രവര്‍ത്തി ആവശ്യപ്പെട്ടു. കലക്ടര്‍ക്കും എസ്‍പിക്കും പൃഥ്വിരാജിന് എതിരെ പരാതി നല്‍കിയെന്നും എസ് ആര്‍ ചക്രവര്‍ത്തി പറഞ്ഞു.

Mullaperiyar issue; Widespread protest against Prithviraj

Next TV

Related Stories
#NimishaPriyaCase | ഏഴ് വർഷത്തെ കാത്തിരിപ്പ്, മകളെ കാണണം, യെമൻ ജനതയോട് മാപ്പ് പറയണം'; നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക് തിരിച്ചു

Apr 20, 2024 07:20 PM

#NimishaPriyaCase | ഏഴ് വർഷത്തെ കാത്തിരിപ്പ്, മകളെ കാണണം, യെമൻ ജനതയോട് മാപ്പ് പറയണം'; നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക് തിരിച്ചു

ജയിലിലെത്തി നിമിഷ പ്രിയയെ സന്ദർശിച്ച ശേഷം ഗോത്ര നേതാക്കളെയും യെമൻ പൗരന്റെ കുടുംബത്തെയും സന്ദർശിക്കും. ഇതുവരെ നടന്ന ചർച്ചകളിൽ നിമിഷപ്രിയയുടെ...

Read More >>
#wildelephant | കാട്ടാനആക്രമണം; സ്ത്രീക്ക് ഗുരുതരപരുക്ക്

Apr 20, 2024 06:47 PM

#wildelephant | കാട്ടാനആക്രമണം; സ്ത്രീക്ക് ഗുരുതരപരുക്ക്

രാവിലെ 5.30 ന് പ്രഭാതകൃത്യത്തിനായി കൂടെയുള്ളവർക്കൊപ്പംപോയി തിരിച്ചു വരുമ്പോഴാണ് ബസിനു പിറകിൽ മറഞ്ഞിരുന്ന കാട്ടാന...

Read More >>
#NehaHiremathmurder | നേഹ ഹിരേമത്തിന്റെ കൊലപാതകം: 'ലൗ ജിഹാദ്' ആരോപണവുമായി ബിജെപി, കർണാടകയിൽ രാഷ്ട്രീയപ്പോര്

Apr 20, 2024 04:42 PM

#NehaHiremathmurder | നേഹ ഹിരേമത്തിന്റെ കൊലപാതകം: 'ലൗ ജിഹാദ്' ആരോപണവുമായി ബിജെപി, കർണാടകയിൽ രാഷ്ട്രീയപ്പോര്

എന്നാൽ വിഷയത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. പെൺകുട്ടിയുടെ പിതാവും കുറ്റകൃത്യത്തെ ‘ലവ് ജിഹാദ്’ എന്ന്...

Read More >>
#childdeath | ചോക്ലേറ്റ് കഴിച്ച് രക്തം ഛര്‍ദിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

Apr 20, 2024 02:19 PM

#childdeath | ചോക്ലേറ്റ് കഴിച്ച് രക്തം ഛര്‍ദിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ കുഞ്ഞ് അവശനിലയിലാകുകയും രക്തം ഛർദിച്ചു മരിക്കുകയുമായിരുന്നുവെന്നു മാതാപിതാക്കൾ...

Read More >>
#Boataccident | ഒഡീഷയിലെ മഹാനദിയിൽ ബോട്ട് മറിഞ്ഞ് അപകടം; മരണം നാലായി

Apr 20, 2024 11:15 AM

#Boataccident | ഒഡീഷയിലെ മഹാനദിയിൽ ബോട്ട് മറിഞ്ഞ് അപകടം; മരണം നാലായി

അഞ്ച് സ്കൂബ ഡൈവർമാർ സ്ഥലത്തുണ്ട്. ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് നാല് ലക്ഷം രൂപ ധനസഹായം...

Read More >>
#accident | ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു; കു​ട​കി​ൽ ഉ​പ​രോ​ധം, നി​രോ​ധ​നാ​ജ്ഞ

Apr 20, 2024 09:59 AM

#accident | ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു; കു​ട​കി​ൽ ഉ​പ​രോ​ധം, നി​രോ​ധ​നാ​ജ്ഞ

നി​ർ​ത്താ​തെ പോ​യ കാ​റും ഡ്രൈ​വ​ർ അ​ർ​ഷാ​ദി​നേ​യും പി​ന്നീ​ട് നാ​ട്ടു​കാ​ർ ചി​ക്കി​ളി​ഹോ​ള​യി​ൽ​നി​ന്ന് പി​ടി​കൂ​ടി പൊ​ലീ​സി​ന്...

Read More >>
Top Stories