കോട്ടയത്ത് ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ; നായ ചത്തു, കടിയേറ്റവർ നിരീക്ഷണത്തിൽ

കോട്ടയത്ത് ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ; നായ ചത്തു, കടിയേറ്റവർ നിരീക്ഷണത്തിൽ
Oct 4, 2022 01:26 PM | By Vyshnavy Rajan

കോട്ടയം : കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. സെപ്റ്റംബർ 28നാണ് ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. തിരുവല്ലയിലെ പക്ഷി മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.

മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷയിൽ ഉണ്ടായിരുന്ന നായ കഴിഞ്ഞ ദിവസം ചത്തു. കഴിഞ്ഞ മാസമാണ് പേവിഷ ബാധ ല​ക്ഷണങ്ങളോടെ നായ ന​ഗരത്തിൽ വ്യാപകമായി ആളുകളെ കടിച്ചത്. ഏഴ് പേർക്കാണ് അന്ന് കടിയേറ്റത്.

അതിന് ശേഷം ഏറ്റുമാനൂർ ന​ഗര സഭയുടെ പരിധിയിലുള്ള തെരുവുനായകൾക്കടക്കം പേവിഷബാധ കുത്തിവെപ്പ് നടത്തിയിരുന്നു. ആളുകളെ കടിച്ച നായയെ അന്നു തന്നെ പിടിച്ചിരുന്നു. മൃ​ഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു നായ.

നായ കഴിഞ്ഞ ദിവസം ചത്തു. പിന്നാലെ നായയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു. പോസ്റ്റ്മോർട്ടത്തിലാണ് പേവിഷ ബാധ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. അന്ന് തന്നെ നായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നത് കൊണ്ട്, കടിയേറ്റ വ്യക്തികൾക്കെല്ലാം പേവിഷ ബാധക്കെതിരെയുള്ള കുത്തിവെപ്പ് എടുത്തിരുന്നു.

നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നായയുടെ കടിയേറ്റ ആളുകളെയെല്ലാം കൂടുതൽ നിരീക്ഷണത്തിന് വിധേയമാക്കാനാണ് ആരോ​ഗ്യവകുപ്പിന്റെ തീരുമാനം.

Dog biting seven people in Kottayam infected with rabies; The dog died and the bite victims are under observation

Next TV

Related Stories
വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

Nov 28, 2022 09:39 AM

വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

വിഴിഞ്ഞത്ത് തുറമുഖ സമരസമിതി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ...

Read More >>
ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Nov 28, 2022 09:31 AM

ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഇടുക്കിയിലെ കെട്ടിട നിർമ്മാണ നിരോധനം അടക്കമുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജില്ലയിൽ ഇന്ന് യുഡിഎഫ്...

Read More >>
കോഴിക്കോടുനിന്ന്  ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

Nov 28, 2022 09:24 AM

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി....

Read More >>
ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

Nov 28, 2022 09:18 AM

ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

ബന്ധുവീട്ടിൽ എത്തിയ വീട്ടമ്മയെ കിണറ്റിൽ മരിച്ച കണ്ടെത്തി....

Read More >>
അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു

Nov 28, 2022 09:15 AM

അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു

വണ്ടിപ്പെരിയാറിനു സമീപം അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു....

Read More >>
വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷാവസ്ഥ; 30 ലേറെ പൊലീസുകാർക്ക് പരിക്ക്

Nov 27, 2022 10:55 PM

വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷാവസ്ഥ; 30 ലേറെ പൊലീസുകാർക്ക് പരിക്ക്

വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന വിഴിഞ്ഞ സഭ പ്രതിനിധികളുമായി പൊലീസ്...

Read More >>
Top Stories