കശ്മീർ ജയിൽ ഡിജിപി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു

കശ്മീർ ജയിൽ ഡിജിപി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു
Oct 4, 2022 01:20 PM | By Vyshnavy Rajan

ശ്രീനഗർ : ജമ്മു കശ്മീർ ജയിൽ ഡിജിപി ഹേമന്ത് കുമാർ ലോഹ്യ കൊല്ലപ്പെട്ട സംഭവത്തിൽ വീട്ടു വേലക്കാരന്റെ ചിത്രം പുറത്തുവിട്ട് ജമ്മു പൊലീസ്. കഴുത്തറത്ത നിലയിലാണ് ജമ്മു കശ്മീരിലെ ജയിൽ വിഭാഗം ഡിജിപി ആയ ഹേമന്ത് കുമാർ ലോഹ്യയുടെ മൃതദേഹം കാണപ്പെട്ടത്.

ഇദ്ദേഹത്തെ കൊലപ്പെടുത്തിയത് സഹായി ആണെന്ന് ജമ്മു കശ്മീർ ഡിജിപി വ്യക്തമാക്കി. വീട്ടുവേലക്കാരൻ യാസിർ അഹമ്മദിൻ്റെ ചിത്രം ജമ്മു പോലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ച് തിരച്ചിൽ തുടരുകയാണ് എന്നും ഡിജിപി ദിൽബഗ് സിംഗ് വ്യക്തമാക്കി.

ലോഹ്യയുടെ വീട്ടുജോലിക്കാരനെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നതെന്ന് പ്രാഥമിക വിവരം ലഭിച്ചിരുന്നു മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് അക്രമിച്ചത്, ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ഇയാളെന്നും എന്നും ഡിജിപി പറഞ്ഞു. വീട്ടുജോലിക്കാരന്‍ ഒളിവിലാണെന്നാണ് ജമ്മു സോണ്‍ എഡിജിപി മുകേഷ് സിംഗ് വിശദമാക്കിയത്. ഉദയ്വാലയിലുള്ള വസതിയില്‍ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിലാണ് ലോഹ്യയെ കണ്ടെത്തിയത്.

1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയ്ക്ക് 57 വയസായിരുന്നു. ജമ്മുകശ്മീരിലെ ജയിലുകളുടെ ചുമതലയില്‍ ഓഗസ്റ്റ് മാസത്തിലാണ് ലോഹ്യ നിയമിതനായത്. പൊലീസും ഫോറന്‍സിക് സംഘവും സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണ്.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും വീട്ടുജോലിക്കാരനായുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ തീവ്രവാദ ബന്ധം കണ്ടെത്താനായിട്ടില്ല എന്ന് ജമ്മു എഡിജിപി വ്യക്തമാക്കി.

പക്ഷേ സമഗ്രമായ അന്വഷണം നടത്തും. കൊലപാതകത്തിനു ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനു പിന്നിൽ ലഷ്കർ ഇ ത്വയ്ബ ആണ് എന്ന അഭ്യൂഹങ്ങൾക്ക് ഇടെയാണ് എഡിജിപിയുടെ പ്രതികരണം.

The picture of the suspect who was accused in the murder of Kashmir Jail DGP was released

Next TV

Related Stories
മഹാരാഷ്ട്രയിൽ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു;  നിരവധി പേർക്ക് പരിക്ക്

Nov 27, 2022 07:52 PM

മഹാരാഷ്ട്രയിൽ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു; നിരവധി പേർക്ക് പരിക്ക്

ചന്ദ്രാപൂരിൽ ബല്ലർ ഷാ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം...

Read More >>
മുറി വൃത്തിയാക്കുക, കിടക്ക ഒരുക്കുക, ഭക്ഷണം എത്തിക്കുക; സത്യേന്ദറിനായി ജയിലിൽ നിയോ​ഗിച്ചത് പത്തുപേരെ

Nov 27, 2022 01:43 PM

മുറി വൃത്തിയാക്കുക, കിടക്ക ഒരുക്കുക, ഭക്ഷണം എത്തിക്കുക; സത്യേന്ദറിനായി ജയിലിൽ നിയോ​ഗിച്ചത് പത്തുപേരെ

മുറി വൃത്തിയാക്കുക, കിടക്ക ഒരുക്കുക, ഭക്ഷണം എത്തിക്കുക; സത്യേന്ദറിനായി ജയിലിൽ നിയോ​ഗിച്ചത്...

Read More >>
മരണ വീട്ടിലേക്ക് കാർ പാഞ്ഞു കയറി; 18 പേർക്ക് ഗുരുതര പരിക്ക്

Nov 27, 2022 12:07 PM

മരണ വീട്ടിലേക്ക് കാർ പാഞ്ഞു കയറി; 18 പേർക്ക് ഗുരുതര പരിക്ക്

അമിത വേഗത്തിൽ എത്തിയ കാർ മരണ വീട്ടിലേക്ക് പാഞ്ഞുകയറി 18 പേർക്ക് ഗുരുതരമായി പരിക്കേറ്റു....

Read More >>
'സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ല ഭംഗിയുള്ളവരാണ്': രാംദേവിന്‍റെ പരാമർശം വിവാദമാകുന്നു

Nov 27, 2022 08:12 AM

'സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ല ഭംഗിയുള്ളവരാണ്': രാംദേവിന്‍റെ പരാമർശം വിവാദമാകുന്നു

സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് യോഗഗുരു ബാബ രാംദേവ് നടത്തിയ പ്രസ്താവന വിവാദമാകുന്നു....

Read More >>
ഭർത്താവിനെ കൊന്ന് കക്കൂസ് കുഴിയിൽ തള്ളി യുവതി; ഒരു മാസത്തിന് ശേഷം മൃതദേഹം കണ്ടെടുത്തു

Nov 26, 2022 10:53 PM

ഭർത്താവിനെ കൊന്ന് കക്കൂസ് കുഴിയിൽ തള്ളി യുവതി; ഒരു മാസത്തിന് ശേഷം മൃതദേഹം കണ്ടെടുത്തു

പഞ്ചാബിൽ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതി....

Read More >>
Top Stories