വീടിന് തീപിടിച്ച് കുടുംബത്തിലെ നാല് പേര്‍ മരിച്ചു

വീടിന് തീപിടിച്ച് കുടുംബത്തിലെ നാല് പേര്‍ മരിച്ചു
Oct 26, 2021 11:09 AM | By Vyshnavy Rajan

ന്യൂഡല്‍ഹി : ദില്ലിയിലെ ഓള്‍ഡ് സീമാപുരിയില്‍ വീടിന് തീപിടിച്ച് കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും വീട്ടിലുള്ളവരെ രക്ഷിക്കാനായില്ല. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ ഫ്‌ലോറില്‍ നിന്നാണ് നാല് മൃതദേഹങ്ങളും കണ്ടെടുത്തത്.

നാല് പേരും ശ്വാസം മുട്ടിയാണ് മരിച്ചത്. ഹരിലാല്‍(58), ഭാര്യ റീന(55), മകന്‍ ആശു(24), മകള്‍ രോഹിണി(18) എന്നിവരാണ് മരിച്ചത്. 22 കാരനായ മറ്റൊരു മകന്‍ അക്ഷയ് രക്ഷപ്പെട്ടു. ഇയാള്‍ രണ്ടാം നിലയിലായിരുന്നു ഉറങ്ങിയത്. മറ്റുള്ളവരെല്ലാം തീപിടുത്തമുണ്ടായ മൂന്നാം നിലയിലായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായ ഹരിലാല്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെയാണ് അപകടം.

ആശു ജോലിക്കായി ശ്രമിക്കുന്നു. മകള്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. കൊതുകിനെ കൊല്ലാനുള്ള മൊസ്‌കിറ്റോ കോയിലിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Four members of the family were killed when the house caught fire

Next TV

Related Stories
#hanged | നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Apr 25, 2024 06:00 AM

#hanged | നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് മൃതദേഹം...

Read More >>
#specialtrain |തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള​ത്തി​ലേ​ക്ക് ര​ണ്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

Apr 24, 2024 10:45 PM

#specialtrain |തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള​ത്തി​ലേ​ക്ക് ര​ണ്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

എ​സ്.​എം.​വി.​ബി-​കൊ​ച്ചു​വേ​ളി സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് പു​റ​പ്പെ​ട്ട് 26ന് ​രാ​വി​ലെ ഏ​ഴി​ന്...

Read More >>
#suicide | ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

Apr 24, 2024 08:42 PM

#suicide | ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

പരീക്ഷാ ഫലം വന്നപ്പോൾ ഗണിതത്തിൽ രണ്ട് പേപ്പറുകളിൽ പരാജയപ്പെട്ടതിൽ മനംനൊന്താണ് തേജശ്വിനി കിടപ്പുമുറിയിലെ സീലിങ് ഫാനിൽ സാരിയിൽ...

Read More >>
#death | കിണറിൽ വളയം സ്ഥാപിക്കുന്ന ജോലിക്കിടയിൽ സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു

Apr 24, 2024 08:22 PM

#death | കിണറിൽ വളയം സ്ഥാപിക്കുന്ന ജോലിക്കിടയിൽ സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു

ശ്വസിക്കാൻ പ്രയാസം നേരിട്ട സഹോദരനെ സഹായിക്കാൻ കിണർ ജോലിയിൽ പരിചയസമ്പന്നനായ ഇബ്രാഹീമും...

Read More >>
#tiger | രണ്ട് പേരെ ആക്രമിച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തി

Apr 24, 2024 08:17 PM

#tiger | രണ്ട് പേരെ ആക്രമിച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തി

മുൻകരുതലോടെ കടുവയെ പുറത്ത് എടുത്തപ്പോഴാണ് കഴുത്തിൽ മുള്ളൻപ്പന്നിയുടെ മുള്ളുകൾ ഏറ്റ മുറിവുകൾ...

Read More >>
#Attack | മുൻ കാമുകന്റെ വിവാഹ ചടങ്ങുകൾക്കിടെ വരന്റെ മുഖത്ത് ടോയ്ലറ്റ് ക്ലീനർ ഒഴിച്ച് യുവതി

Apr 24, 2024 05:16 PM

#Attack | മുൻ കാമുകന്റെ വിവാഹ ചടങ്ങുകൾക്കിടെ വരന്റെ മുഖത്ത് ടോയ്ലറ്റ് ക്ലീനർ ഒഴിച്ച് യുവതി

സംഭവത്തിൽ രാകേഷിന്റെ മുഖത്ത് പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
Top Stories










GCC News