രാജ്യത്ത് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച ആറുപേരില്‍ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം

രാജ്യത്ത് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച ആറുപേരില്‍ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം
Oct 26, 2021 11:01 AM | By Vyshnavy Rajan

ഭോപ്പാല്‍ : രാജ്യത്ത് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച ആറുപേരില്‍ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം. മധ്യപ്രദേശിലെ ഇൻഡോറിലാണ് വാക്സിനേഷൻ പൂർത്തീകരിച്ച ആറുപേരിൽ കൊറോണ വൈറസിൻറെ പുതിയ വകഭേദമായ എവൈ.4 സ്ഥിരീകരിച്ചത്.

ഡൽഹി ആസ്ഥാനമായുള്ള നാഷണൽ സെന്റർ ഫോർ ഡീസീസ് കൺട്രോളിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ പുതിയ വകഭേദം കണ്ടെത്തിയത്. സെപ്റ്റംബറിലാണ് ഇവരുടെ സാമ്പിളുകൾ ജനിതക ശ്രേണി കണ്ടെത്താനുള്ള പരിശോധനയ്ക്കയച്ചതെന്ന് മധ്യപ്രദേശ് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ബി.എസ്. സത്യ പറഞ്ഞു.

ആദ്യമായാണ് സംസ്ഥാനത്ത് കോവിഡിന്റെ ഈ വകഭേദം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറ് പേരും വാക്സിനേഷൻ പൂർത്തീകരിച്ചിരുന്നെന്നും നിലവിൽ ചികിത്സ നേടി സുഖം പ്രാപിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഈ ആറു പേരുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമ്പർക്കം പുലർത്തിയിട്ടുള്ള അമ്പതോളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നും ഇവർ ആരോഗ്യവാന്മാരാണെന്നും അധികൃതർ അറിയിച്ചു.

എവൈ.4 എന്ന പുതിയ വകഭേദം സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇത് മൂലം ഉണ്ടാകുന്ന രോഗത്തിന്റെ തീവ്രത സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്നും ഇൻഡോറിലെ മഹാത്മഗാന്ധി മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി മേധാവി ഡോ. അനിത മുത്ത പറഞ്ഞു.

The new variant of the corona virus is one of the six people who have completed vaccination in the country

Next TV

Related Stories
#NarendraModi  | ദൈവങ്ങളുടെ പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി നാളെ പരിഗണിക്കും

Apr 25, 2024 09:44 PM

#NarendraModi | ദൈവങ്ങളുടെ പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി നാളെ പരിഗണിക്കും

മോദിയെ 6 വർഷത്തേക്ക് വിലക്കണമെന്നാണ് ഹരജിയിലെ ആവശ്യം....

Read More >>
#fire |പട്‌നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറുമരണം, 30 പേര്‍ക്ക് പരിക്ക്

Apr 25, 2024 05:20 PM

#fire |പട്‌നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറുമരണം, 30 പേര്‍ക്ക് പരിക്ക്

ഹോട്ടലിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം....

Read More >>
#IndianRailways |വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ

Apr 25, 2024 04:11 PM

#IndianRailways |വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ

പരീക്ഷണാടിസ്ഥാനത്തിൽ അൻപത്തിയൊന്ന് സ്റ്റേഷനുകളിൽ പദ്ധതി...

Read More >>
#bjp |മോദിയുടെ മുസ്‍ലിം വിരുദ്ധ പ്രസംഗത്തെ വിമര്‍ശിച്ച  ബി.ജെ.പി നേതാവിനെ പുറത്താക്കി

Apr 25, 2024 03:16 PM

#bjp |മോദിയുടെ മുസ്‍ലിം വിരുദ്ധ പ്രസംഗത്തെ വിമര്‍ശിച്ച ബി.ജെ.പി നേതാവിനെ പുറത്താക്കി

ഞായറാഴ്ചയാണ് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി മുസ്‍ലിം വിരുദ്ധ പരാമർശം...

Read More >>
#founddead |കളിയ്ക്കാൻ പോയ കുട്ടികളെ കാണാതായി; അന്വേഷണത്തിനിടെ ഉപേക്ഷിക്കപ്പെട്ട കാറിൽ മരിച്ച നിലയിൽ

Apr 25, 2024 01:00 PM

#founddead |കളിയ്ക്കാൻ പോയ കുട്ടികളെ കാണാതായി; അന്വേഷണത്തിനിടെ ഉപേക്ഷിക്കപ്പെട്ട കാറിൽ മരിച്ച നിലയിൽ

ഇന്നലെ രാത്രി കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാക്കൾ ആൻടോപ് ഹിൽ പൊലീസിൽ പരാതി...

Read More >>
Top Stories