ഒരുമിച്ച് മരിക്കാനെത്തിയ 21കാരിയെ കാമുകൻ വഞ്ചിച്ചു; കാമുകിയുടെ മരണം നോക്കിനിന്ന് യുവാവ്

ഒരുമിച്ച് മരിക്കാനെത്തിയ 21കാരിയെ കാമുകൻ വഞ്ചിച്ചു; കാമുകിയുടെ മരണം നോക്കിനിന്ന് യുവാവ്
Oct 3, 2022 11:47 PM | By Vyshnavy Rajan

എറണാകുളം ​: കാമുകന്റെ വഞ്ചന... ഒരുമിച്ച് മരിക്കാനെത്തിയ 21കാരിയെ കാമുകൻ വഞ്ചിച്ചു. പാഞ്ഞുവരുന്ന ട്രെയി​നി​ന് മുന്നില്‍ പെണ്‍​കുട്ടി​യെ വി​ട്ടുകൊടുത്ത് അവന്‍ അത് നോക്കി​നി​ന്നു.

സെപ്തംബര്‍ 15ന് രാത്രി​ തൃപ്പൂണി​ത്തുറ റെയി​ല്‍വേ ഓവര്‍ബ്രി​ഡ്ജി​ന് സമീപം ട്രെയി​നി​ടി​ച്ച്‌ മരി​ച്ച ഇരുപത്തിയൊന്നുകാരി​യായ ഇടുക്കി രാജകുമാരി സ്വദേശിനി വിദ്യയുടെ ദുരന്തകഥ ആരുടെയും കരളലി​യി​ക്കുന്നതാണ്. കേസി​ല്‍ കഴി​ഞ്ഞ ദി​വസം അറസ്റ്റി​ലായ കാമുകനായ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വിഷ്ണുവി(23)നൊപ്പമാണ് കഴിഞ്ഞ 14നു രാത്രി വി​ദ്യ ആത്മഹത്യ ചെയ്യാനിറങ്ങിയത്.

നാല് വര്‍ഷം നീണ്ട പ്രണയത്തി​ന്റെ അന്ത്യരംഗം പി​ന്നെ റെയി​ല്‍പാളത്തി​ല്‍. രാജകുമാരി​യി​ലെ നി​ര്‍ദ്ധനരായ കൊച്ചിക്കാട്ടില്‍ ചെല്ലപ്പന്റെയും പുഷ്പയുടെയും ഇളയമകളാണ് വി​ദ്യ. പ്ളസ് ടു കഴിഞ്ഞ് തൊടുപുഴയില്‍ ഡിഗ്രിക്ക് പഠിക്കുമ്ബോഴാണ് വിഷ്ണുവുമായി പ്രണയത്തിലായത്. പിന്നീട് സാമ്ബത്തിക ബുദ്ധിമുട്ടുകളാല്‍ പഠനം നിര്‍ത്തി. പത്ത് മാസം മുമ്ബ് കാക്കനാട്ടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് കയറി.

അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. മസ്തിഷ്കാഘാതം വന്നതിനെ തുടര്‍ന്ന് അച്ഛന് ഇപ്പോള്‍ ജോലിക്ക് പോകാനാവില്ല. ചേച്ചി വിവാഹിതയാണ്. വിദ്യയുടെ കൂടി ശമ്ബളം കൊണ്ടാണ് കുടുംബം ചികിത്സയ്ക്കും മറ്റും ചെലവുകള്‍ കണ്ടെത്തിയിരുന്നത്. വിദ്യയ്ക്ക് പിന്നാലെ വിഷ്ണുവും എറണാകുളത്തെത്തി. ഇയാളുടെ മാതാപിതാക്കള്‍ വേറിട്ടു കഴിയുകയാണ്.

അമ്മയും സഹോദരിയും സീരിയല്‍ മേഖലയിലാണ്. കാക്കനാട്ടുള്ള അമ്മയുടെ വീട്ടിലും തൃപ്പൂണിത്തുറ ചാത്താരി സ്റ്റാര്‍ ഹോംസിലെ പെങ്ങളുടെ അപ്പാര്‍ട്ടുമെന്റിലുമായി മാറിമാറിയായിരുന്നു താമസം. വിദ്യയുമായി ഇടയ്ക്കിടെ ചാത്താരിയില്‍ എത്തി താമസിക്കാറുണ്ട്. ഇതിനിടെ വിഷ്ണു വിദ്യയെ ഒഴിവാക്കാനും ശ്രമിച്ചിരുന്നുവത്രെ. വേറെ പെണ്‍കുട്ടിയുമായി ബന്ധമുള്ളതിനെ ചൊല്ലി തര്‍ക്കങ്ങളും പതിവായിരുന്നു.

ഓണത്തിന് വിദ്യ വീട്ടില്‍ പോയതിനെ ചൊല്ലി വിഷ്ണു വലിയ വഴക്കുണ്ടാക്കിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. തുടര്‍ന്ന് 14ന് വിദ്യ ചാത്താരിയിലെ ഫ്ളാറ്റിലെത്തി. ഇവിടെ വച്ച്‌ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വിദ്യയ്ക്ക് കാര്യമായ മര്‍ദ്ദനമേറ്റു. വീട്ടിലുണ്ടായിരുന്നവരും മര്‍ദ്ദിച്ചെന്ന് സംശയമുണ്ട്. രാത്രി വിദ്യയെ വിഷ്ണു വലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.

ഒരുമിച്ച്‌ മരിക്കാമെന്ന് പറഞ്ഞാണ് പുറപ്പെട്ടതെന്ന് വിഷ്ണു പൊലീസിനോട് പറഞ്ഞു. തൃപ്പൂണിത്തുറ റെയില്‍വേ ഓവര്‍ബ്രിഡ്ജിനടിയില്‍ വച്ച്‌ വീണ്ടും തര്‍ക്കവും അടിപിടിയുമുണ്ടായി. അപ്പോള്‍ വന്ന ട്രെയിനിന് മുന്നിലേക്ക് വിദ്യ ഓടുകയായിരുന്നു. വിഷ്ണു പക്ഷേ അതിന് തുനിഞ്ഞില്ല. വിദ്യയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണവും വിഷ്ണുവിന്റെ അറസ്റ്റും. മദ്യത്തിന് അടിമയായിരുന്നു വിഷ്ണു.

മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. 14ന് രാത്രിയും ഇയാള്‍ ലഹരിയിലായിരുന്നത്രെ. യുവതിയെ ഇയാള്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി വ്യക്തമായിട്ടുണ്ടെന്നാണ് സൂചന. മെഡിക്കല്‍ പരിശോധനയ്ക്ക് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് എത്തിച്ചപ്പോള്‍ വിഷ്ണു അക്രമാസക്തനായി മെഡിക്കല്‍ ഉപകരണങ്ങളും മറ്റും നശിപ്പിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

The 21-year-old who was about to die together was cheated by her boyfriend; Young man watches the death of his girlfriend

Next TV

Related Stories
#election | കോഴിക്കോട് ജില്ലയിൽ സ്ക്വാഡുകൾ പിടികൂടിയത് ഒമ്പത് കോടിയിൽപ്പരം രൂപ മൂല്യമുള്ള വസ്തുക്കൾ

Apr 24, 2024 08:09 PM

#election | കോഴിക്കോട് ജില്ലയിൽ സ്ക്വാഡുകൾ പിടികൂടിയത് ഒമ്പത് കോടിയിൽപ്പരം രൂപ മൂല്യമുള്ള വസ്തുക്കൾ

പണമായി 3,76,21,150 രൂപയും 2,93,85,480 രൂപ മൂല്യമുള്ള സ്വർണ്ണം ഉൾപ്പെടുന്ന അമൂല്യ വസ്തുക്കളും പരിശോധനയിൽ...

Read More >>
#mahibridge |അറ്റകുറ്റ പണി; 29 മുതൽ മാഹിപ്പാലം അടച്ചിടും

Apr 24, 2024 07:45 PM

#mahibridge |അറ്റകുറ്റ പണി; 29 മുതൽ മാഹിപ്പാലം അടച്ചിടും

തടസ്സങ്ങളില്ലാതെ സമയബന്ധിതമായി പ്രവർത്തി പൂർത്തീകരിക്കാൻ ഏപ്രിൽ 29 മുതൽ മെയ് 10 വരെ പാലം അടച്ചിടും....

Read More >>
#rain |പ്രവചനം കൃത്യം! തിരുവനന്തപുരത്ത് തകർപ്പൻ മഴ; വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത കൊച്ചിയിലും തൃശൂരിലും

Apr 24, 2024 07:38 PM

#rain |പ്രവചനം കൃത്യം! തിരുവനന്തപുരത്ത് തകർപ്പൻ മഴ; വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത കൊച്ചിയിലും തൃശൂരിലും

അഞ്ച് മണിക്ക് കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ തലസ്ഥാനത്ത് മഴ സാധ്യത...

Read More >>
#loksabhaelection |'അഞ്ച് ലക്ഷം കന്നി വോട്ടര്‍മാര്‍': വോട്ട് ചെയ്യേണ്ടത് എങ്ങനെ?, വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Apr 24, 2024 07:34 PM

#loksabhaelection |'അഞ്ച് ലക്ഷം കന്നി വോട്ടര്‍മാര്‍': വോട്ട് ചെയ്യേണ്ടത് എങ്ങനെ?, വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ്...

Read More >>
#loksabhaelection2024 |  പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ

Apr 24, 2024 07:34 PM

#loksabhaelection2024 | പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ

മൂന്നിൽ കൂടുതൽ പേർ കൂട്ടം കൂടുന്നതിനും പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നതിനും ഈ ജില്ലകളിൽ...

Read More >>
#clash | കൊട്ടിക്കലാശത്തിനിടെ കല്ലേറിൽ എംഎൽഎയ്ക്ക് പരിക്ക്; കരുനാഗപ്പള്ളിയിൽ സംഘർഷം

Apr 24, 2024 07:16 PM

#clash | കൊട്ടിക്കലാശത്തിനിടെ കല്ലേറിൽ എംഎൽഎയ്ക്ക് പരിക്ക്; കരുനാഗപ്പള്ളിയിൽ സംഘർഷം

കരുനാഗപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ്...

Read More >>
Top Stories










GCC News