പതിനാറുകാരനെ നഗ്നനാക്കി പൂജ നടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്

പതിനാറുകാരനെ നഗ്നനാക്കി പൂജ നടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്
Oct 3, 2022 11:04 PM | By Vyshnavy Rajan

കർണാടക : പതിനാറുകാരനെ നഗ്നനാക്കി പൂജ നടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്. പിതാവിൻ്റെ കടം തീർക്കാനായാണ് 16കാരനെ നഗ്നനാക്കി പൂജ നടത്തിയത്. സംഭവത്തിൻ്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കർണാടകയിലെ കോപ്പലിലാണ് സംഭവം. ശരണപ്പ തലവാര, വീരുപനഗൗഡ, ശരണപ്പ ഒജനഹള്ളി എന്നിവർക്കെതിരെയാണ് കേസ്. ഹുബ്ബാലിയിലെ ജൽ ജീവൻ മിഷനിൽ കരാർ അടിസ്ഥാനത്തിൽ പ്രതികൾക്കൊപ്പമാണ് കുട്ടി ജോലി ചെയ്യുന്നത്.

കുട്ടിയുടെ കുടുംബം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതാണ്. പിതാവിന് കടങ്ങളുമുണ്ട്. തങ്ങൾ പറയുന്നത് പോലെ ചെയ്താൽ പിതാവിൻ്റെ കടമൊക്കെ വീടുമെന്ന് ഇവർ കുട്ടിയെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച 16കാരൻ നഗ്നനായി പൂജ നടത്തുകയായിരുന്നു.

ശരീശത്ത് ചാരം പൂശി, കഴുത്തിൽ മാലയണിഞ്ഞായിരുന്നു പൂജ. ഇതിൻ്റെ വിഡിയോ പകർത്തിയ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാൽ പിതാവിനെ കൊന്നുകളയുമെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാൽ, കഴിഞ്ഞ ദിവസം പിതാവ് ഈ വിഡിയോ കണ്ടു. തുടർന്ന് ഇയാൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

A case has been filed against three persons in the incident of performing pooja by making a sixteen-year-old naked

Next TV

Related Stories
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

Apr 24, 2024 08:02 PM

#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന്...

Read More >>
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

Apr 24, 2024 02:00 PM

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ...

Read More >>
#murder |ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 17 കാരനെ കൊലപ്പെടുത്തി, പിന്നാലെ 'കാണാതായ' ഫോൺ വീട്ടിൽ നിന്ന് കണ്ടെത്തി; അറസ്റ്റ്

Apr 24, 2024 12:43 PM

#murder |ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 17 കാരനെ കൊലപ്പെടുത്തി, പിന്നാലെ 'കാണാതായ' ഫോൺ വീട്ടിൽ നിന്ന് കണ്ടെത്തി; അറസ്റ്റ്

ഏപ്രിൽ 12 ന് രാത്രി ഒരു വിവാഹ ഘോഷയാത്രയ്ക്കിടെ കപിലിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു....

Read More >>
Top Stories