പുഴയിൽ നീന്താനിറങ്ങി കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

പുഴയിൽ നീന്താനിറങ്ങി കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
Oct 3, 2022 10:55 PM | By Vyshnavy Rajan

മാവേലിക്കര : അച്ചന്‍കോവിലാറ്റില്‍ നീന്താനിറങ്ങി കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കണ്ടിയൂര്‍ ഹരിഹര മന്ദിരത്തില്‍ രാധാകൃഷ്ണന്‍റെയും മിനിയുടെയും മകന്‍ ഹരികൃഷ്ണന്‍ (28) ആണ് മരിച്ചത്.

സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു. കരിപ്പുഴ കീച്ചേരിക്കടവില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. സുഹൃത്തുക്കളായ മൂന്ന് പേർക്കൊപ്പമാണ് ഹരികൃഷ്ണന്‍ കീച്ചേരിക്കടവിലെത്തിയത്.

സുഹൃത്തായ ഡോണിന്‍റെ കോഴിപ്പാലത്തെ വീട്ടിലെത്തിയതായിരുന്നു ഹരികൃഷ്ണന്‍. ഇവിടെയെത്തിയ ശേഷം ഹരികൃഷ്ണന്‍ ബൈക്കില്‍ നിന്നു വീണു. വസ്ത്രങ്ങള്‍ കഴുകിയെടുക്കാനാണ് കടവിലിറങ്ങിയത്.

നീന്തൽ അറിയാവുന്ന ആളായിരുന്നു ഹരികൃഷ്ണന്‍. എന്നാല്‍ ആറ്റില്‍ നീന്തുന്നതിനിടയിൽ കൈകാൽ കുഴഞ്ഞ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനയും സ്‌കൂബാ ടീമും ചേര്‍ന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വീണ്ടും നടത്തിയ തെരച്ചിലിൽ രാവിലെ എട്ടു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സഹോദരൻ: ജയകൃഷ്ണൻ.

The body of the youth who went missing after swimming in the river was found

Next TV

Related Stories
ശ്രീജിത്തിന്റെ മരണം; പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ

Dec 2, 2022 06:46 PM

ശ്രീജിത്തിന്റെ മരണം; പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ

ശ്രീജിത്തിന്റെ മരണം; പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ ...

Read More >>
ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും

Dec 2, 2022 05:00 PM

ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും

ശ്രീജിത്തിന്റെ മരണം; കണ്ണൂർ സ്വദേശിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും...

Read More >>
കെ റെയില്‍;സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

Dec 2, 2022 04:54 PM

കെ റെയില്‍;സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കെ റെയില്‍;സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...

Read More >>
ഗതാഗത മന്ത്രിയാണെന്ന വ്യാജേന ഫോൺ വിളി; പരാതി നൽകി

Dec 2, 2022 03:10 PM

ഗതാഗത മന്ത്രിയാണെന്ന വ്യാജേന ഫോൺ വിളി; പരാതി നൽകി

ഗതാഗത മന്ത്രിയാണെന്ന വ്യാജേന ഫോൺ വിളി; പരാതി നൽകി...

Read More >>
പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായതായി പരാതി

Dec 2, 2022 02:00 PM

പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായതായി പരാതി

പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായതായി...

Read More >>
അയ്യപ്പഭക്തന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്

Dec 2, 2022 01:57 PM

അയ്യപ്പഭക്തന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്

അയ്യപ്പഭക്തന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര...

Read More >>
Top Stories