വളയത്ത് വയോധികനെ കാണാനില്ലെന്ന് പരാതി

വളയത്ത് വയോധികനെ കാണാനില്ലെന്ന് പരാതി
Oct 3, 2022 10:36 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് വളയത്ത് വയോധികനെ കാണാനില്ലെന്ന് പരാതി. ഭാര്യയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം വീട്ടിൽ നിന്നിറങ്ങിയ വയോധികനെ കാണാനില്ലെന്ന് പരാതി.

വളയം കുറ്റിക്കാട് വരയാലിൽ കണാരൻ (79) നെയാണ് കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. ഞായറാഴ്ച്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്. കഴിഞ്ഞ ദിവസമായിരുന്നു ഭാര്യ മരിച്ചതിന് 41 ദിവസത്തിന് ശേഷമുള്ള ചടങ്ങുകൾ നടന്നത്.

ഭാര്യയുടെ മരണശേഷം കണാരൻ അസ്വസ്ഥനായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വളയം പൊലീസ് അന്വേഷണം തുടങ്ങി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടുക.+918086868984- 9048711438

താമരശ്ശേരിയിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

താമരശ്ശേരി : കോഴിക്കോട് ന്യൂജെൻ മയക്കുമരുന്നായ എം.ഡി.എം.എ. യുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി കൈതപ്പൊയിൽ ചന്ദനപ്പുറം വീട്ടിൽ മുഹമ്മദ്‌ ഷക്കീർ (23), താമരശ്ശേരി പെരുമ്പള്ളി കൊട്ടാരക്കോത്ത് വീട്ടിൽ ആദിൽ റഹ്മാൻ (20), പെരുമ്പളളി കവുമ്പുറത്ത് വീട്ടിൽ ആഷിക്. കെ.പി. (23), എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

താമരശ്ശേരി ലോഡ്ജിൽ വെച്ചാണ് കോഴിക്കോട് റൂറൽ എസ് പി. ആർ. കറപ്പസാമി ഐ.പി.എസിന്റെ നിർദേശപ്രകാരം പ്രത്യേക സംഘം പ്രതികളെ പൊക്കിയത്. പ്രതികളുടെ കയ്യിൽ നിന്നും വില്പനക്കായി സൂക്ഷിച്ച 5.15 ഗ്രാം എം.ഡി.എം.എ. യും പായ്ക്ക് ചെയ്യുന്നതിനുള്ള നിരവധി പാക്കറ്റുകൾ, തൂക്കം നോക്കാനുള്ള ഇലക്ട്രോണിക് ത്രാസ്സ് എന്നിവയും കണ്ടെടുത്തു.

കോഴിക്കോട് താമരശ്ശേരി കൊടുവള്ളി, എന്നിവിടങ്ങളിൽ വില്പന നടത്തിയതിന്റെ ബാക്കിയാണ് കണ്ടെടുത്തിയ മയക്കുമരുന്നുകൾ. ഇന്ന് വൈകിട്ട്. 6.20 ഓടെയാണ് പൊലീസ് ലോഡ്ജിൽ പരിശോധന നടത്തിയത്. കോഴിക്കോട് ഉള്ള മൊത്തകച്ചവടക്കാരിൽ നിന്നും മയക്കുമരുന്ന് വാങ്ങി ചില്ലറ വില്പന നടത്തുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

പ്രതികളിലൊരാളായ മുഹമ്മദ്‌ ഷക്കീറിനെ കഴിഞ്ഞ മാർച്ച്‌ മാസത്തിൽ 5ഗ്രാം എം.ഡി.എം.എ. യുമായി താമരശ്ശേരി പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ രണ്ട് മാസം ജയിലിൽ കിടന്ന് മെയ് മാസം ജാമ്യത്തിൽ ഇറങ്ങിയതാണ് ഇയാള്‍. വർധിച്ചു വരുന്ന ലഹരി വില്പന തടയുന്നതിനായി സംസ്ഥാനമൊട്ടുക്ക് നടക്കുന്ന വേട്ടയുടെ ഭാഗമായുള്ള പരിശോധനയിലാണ് ഇവർ പിടിയിലായത്.

താമരശ്ശേരി ഡി.വൈ.എസ്.പി. അഷ്‌റഫ്‌ തെങ്ങലക്കണ്ടി, ഇൻസ്‌പെക്ടർ അഗസ്റ്റിൻ ടി.ഏ, എന്നിവരുടെ നേതൃത്വത്തിൽ ക്രൈം സ്‌ക്വാഡ് എസ്. ഐ.മാരായ രാജീവ്‌ ബാബു, സുരേഷ് വി.കെ, ബിജു പൂക്കോട്ട്, താമരശ്ശേരി എസ് ഐ മാരായ സത്യൻ.കെ, ജൂനിയർ എസ്.ഐ. ഷിജു കെ, ഏ എസ്.ഐ. ജയ പ്രകാശ്. പി.കെ,സി പി ഒ മാരായ ഷിനോജ്. പി പി ,ജിലു സെബാസ്റ്റ്യൻ, എസ്.ഒ.ജി സി.പി.ഒ മാരായ ഷെരീഫ്. പി പി,മുഹമ്മദ്‌ റാസിഖ്. പി.കെ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Complaint that an elderly person is missing from the ring

Next TV

Related Stories
#beaten | പരസ്യമദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

Apr 25, 2024 07:04 AM

#beaten | പരസ്യമദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

മൂന്ന് പ്രതികൾ കസ്റ്റഡിയിയിലായതായാണ് സൂചന. സുഭാഷ് ചന്ദ്രബോസും കുടുംബാംഗങ്ങളും മർദിച്ചെന്ന് കാണിച്ച് എതിർ വിഭാഗവും പൊലീസിൽ പരാതി...

Read More >>
#Explosives | മു​ൻ ജ​ന​പ്ര​തി​നി​ധി​യു​ടെ വീ​ടി​ന് ​മു​ക​ളി​ൽ സ്​​ഫോ​ട​ക​വ​സ്തു ക​ണ്ടെ​ത്തി

Apr 25, 2024 06:55 AM

#Explosives | മു​ൻ ജ​ന​പ്ര​തി​നി​ധി​യു​ടെ വീ​ടി​ന് ​മു​ക​ളി​ൽ സ്​​ഫോ​ട​ക​വ​സ്തു ക​ണ്ടെ​ത്തി

നി​ർ​വീ​ര്യ​മാ​ക്കി​യ​പ്പോ​ൾ പൂ​ത്തി​രി​ക്ക്​ സ​മാ​ന​മാ​യി വി​വി​ധ വ​ർ​ണ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​യ​ർ​ന്ന്​...

Read More >>
#FoodKit | വയനാട്ടിലെ കിറ്റിൽ വെറ്റിലയും മുറുക്കും പുകയിലയും? പിന്നിൽ ബിജെപിയെന്ന് സിപിഎമ്മും കോൺഗ്രസും; അന്വേഷണം

Apr 25, 2024 06:37 AM

#FoodKit | വയനാട്ടിലെ കിറ്റിൽ വെറ്റിലയും മുറുക്കും പുകയിലയും? പിന്നിൽ ബിജെപിയെന്ന് സിപിഎമ്മും കോൺഗ്രസും; അന്വേഷണം

കടയ്ക്ക് അകത്ത് കയറി പരിശോധിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍...

Read More >>
#DrunkenDrive | അടിച്ച് ഫിറ്റായി പൊലീസുകാരൻ, ദേശീയപാതയിലൂടെ അപകടരമായ രീതിയിൽ ബൈക്ക് റൈഡ്; അന്വേഷണം

Apr 25, 2024 06:31 AM

#DrunkenDrive | അടിച്ച് ഫിറ്റായി പൊലീസുകാരൻ, ദേശീയപാതയിലൂടെ അപകടരമായ രീതിയിൽ ബൈക്ക് റൈഡ്; അന്വേഷണം

പിന്നാലെയെത്തിയ ഒരു വാഹനത്തിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ പുറത്തായതോടെ പൊലീസ് അന്വേഷണമാരംഭിച്ചു. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന്...

Read More >>
#arrest | തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ ആത്മഹത്യ കുറിപ്പ്; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍

Apr 25, 2024 06:28 AM

#arrest | തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ ആത്മഹത്യ കുറിപ്പ്; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍

അതേസമയം ആർ. രഹിത ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും കോടതി...

Read More >>
Top Stories










GCC News