തടി, വയര്‍ കുറയ്ക്കാന്‍ മാജിക് പൗഡര്‍...ഒന്ന്‍ പരീക്ഷിച്ചാലോ

തടി, വയര്‍ കുറയ്ക്കാന്‍ മാജിക് പൗഡര്‍...ഒന്ന്‍  പരീക്ഷിച്ചാലോ
Oct 26, 2021 09:14 AM | By Kavya N

തടി നമ്മള്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. മാനസികമായും ഇത് അലട്ടുന്നുണ്ട്. പ്രത്യേകിച്ചും ഒരു പ്രായം കടന്നാല്‍ ഇത് സ്ത്രീ പുരുഷഭേദമന്യേ പലരേയും അലട്ടുന്നു. തടിയില്ലാത്തവരെ കൂടി ബാധിയ്ക്കുന്ന ഒന്നാണ് ചാടുന്ന വയര്‍. പലരും തടിയും വയറും സൗന്ദര്യ പ്രശ്‌നമായി കണക്കാക്കുമെങ്കിലും ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തുന്ന ഒന്നാണ്.

വയറും തടിയും നിയന്ത്രിയ്ക്കുവാന്‍ വ്യായാമം, ഭക്ഷണ ക്രമീകരണം എന്നിവ പ്രധാനപ്പെട്ടതാണ്. ഇതല്ലാതെ ചില വീട്ടുവൈദ്യങ്ങളും പരിഹാരമായി തയ്യാറാക്കാം. തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക പൗഡറിനെ കുറിച്ചറിയൂ.

ഇതിനായി വേണ്ടത് കുരുമുളക്, കറുവാപ്പട്ട, ചുക്ക്, ജീരകം, മഞ്ഞള്‍ എന്നിവയാണ്.ശരീരത്തില്‍ കൂടുതല്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ് കുരുമുളക്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ചൂടുല്‍പാദിപ്പിച്ചു വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഇത് കൊഴുപ്പു കത്തിച്ചു കളയും. ദഹനപ്രക്രിയ ശക്തിപ്പെടുത്തിയും തടി കുറയ്ക്കാന്‍ കുരുമുളകിന് കഴിയും. ഇതുവഴി തടിയും വയറുമെല്ലാം കുറയും. കുരുമുളകിലെ കാര്‍മിനേറ്റീവ് ഘടകങ്ങള്‍ വായുക്ഷോഭത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ഇതോടൊപ്പം വയറ് വേദന ശമിപ്പിക്കാനും ഇതിനാവും.

ഇതിനൊപ്പം കറുവാപ്പട്ട കൂടി ഉപയോഗിയ്ക്കും. ഇതും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ആരോഗ്യകരമായ ഒരു അടുക്കള ചേരുവയാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കറുവപ്പട്ട കേമനാണ്. പ്രായഭേദമന്യേ എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കറുവപ്പട്ട സഹായിക്കുന്നു. അതിലുപരി ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ആന്റി വൈറല്‍ ആയും കറുവപ്പട്ട പ്രവര്‍ത്തിയ്ക്കുന്നു. വയറിന്റെ ആരോഗ്യത്തിനും ഇതേറെ ഗുണം ചെയ്യും. ദഹന പ്രശ്‌നങ്ങള്‍ക്കും ഛര്‍ദിയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി വരുന്ന ഒന്നാണിത്.

ചുക്ക് ഉണങ്ങിയ ഇഞ്ചിയാണ്. ഇതിനാല്‍ തന്നെ കൊഴുപ്പും തടിയും കൊളസ്‌ട്രോളുമെല്ലാം കുറയ്ക്കാന്‍ ഏറെ ആരോഗ്യകരമവുമാണ്. ഇത് ദഹനം നമെച്ചപ്പെടുത്തുന്നു. കഴിക്കുന്ന ഏത് ഭക്ഷണങ്ങളെയും എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്ന ഈ വിഭവം ഏറ്റവും ഗുണകരമായ ഒന്നാണ്. ദഹന പ്രക്രിയ എളുപ്പത്തിലായാൽ ശരീരവണ്ണം താനേ കുറയുമെന്നത് സാധാരണയാണ്. ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്താനും ചുക്ക് ഏറെ നല്ലതാണ്.

ജീരകം പതിവായി കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സാധിയ്ക്കും. ഇത് ഭാരം വേഗത്തിലും ആരോഗ്യകരമായ നിരക്കിലും കുറയ്ക്കാൻ സഹായിക്കുന്നു എന്നത് കൂടാതെ, ശരീരത്തിൽ നിന്ന് മോശം കൊളസ്ട്രോൾ നീക്കം ചെയ്ത് നമ്മുടെ ശരീത്തിലെ കൊഴുപ്പിന്റെ അളവ് സന്തുലിതമായി നിലനിർത്തുകയും ചെയ്യുന്നു. ഒരു ടീസ്പൂൺ ജീരകത്തിൽ (ഏകദേശം 20 മുതൽ 21 ഗ്രാം വരെ), എട്ട് കലോറിയെ അടങ്ങിയിട്ടുള്ളൂ. അതിനാൽ, ജീരകം അധിക കലോറി ശരീരത്തിലേക്ക് വരുത്താതെ തന്നെ ആരോഗ്യപരമായ ഗുണങ്ങൾ നിങ്ങൾക്ക് നൽകുന്നു.

പണ്ടുകാലം മുതൽക്കേ മഞ്ഞൾ നമ്മുടെ അടുക്കളയിൽ ഒരു അവിഭാജ്യ ഘടകമാണ്. മുറിവുകളും മുറിവുകളും ഭേദമാക്കുന്നതും നവവധുവിന്റെ മുഖത്ത് തിളക്കം നൽകുന്നതു മുതൽ നല്ല ഉറക്കം ലഭിക്കുന്നത് വരെ മഞ്ഞളിന് അനേകം ഗുണങ്ങളുണ്ട്. അടുക്കളയിലെ പ്രധാന ചേരുവയായ മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്.

ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് പല ഗുണങ്ങളും നല്‍കുന്നത്. തടിയും വയറും കുറയ്ക്കാന്‍ പ്രധാനപ്പെട്ടൊരു വസ്തുവാണ് മഞ്ഞള്‍. പല രീതിയിലും മഞ്ഞള്‍ തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം.

ഇതിനായി ജീരകം, കുരുമുളക്,കറുവാപ്പട്ട, ചുക്ക്, മഞ്ഞള്‍ എല്ലാം പൊടിയ്ക്കുക. ഇതില്‍ പൊടിയായി ലഭിയ്ക്കുന്നവ വേണമെങ്കില്‍ അതേ രീതിയില്‍ ഉപയോഗിയ്ക്കാം. ഈ പൗഡര്‍ ഒരു ഗ്ലാസ് കുപ്പിയില്‍ സൂക്ഷിച്ചു വയ്ക്കാം. ചേരുവയ്ക്കായുള്ള കൂട്ടുകള്‍ ഏകദേശം തുല്യ അളവില്‍ മതിയാകും. ഈ പൊടി ദിവസവും ഒരു ടേബിള്‍ സ്പൂണ്‍ വീതം രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കാം. ഇത് തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ശരീരത്തിന് പ്രതിരോധം നല്‍കും. ദഹനം മെച്ചപ്പെടുത്തും.

കൂടുതല്‍ അറിയൂ ...ആരോഗ്യം പരിപാലിക്കൂ...


Magic powder to cut fat ... try one

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories