മകൻ മരിച്ച വിവരം അച്ഛനെ അറിയിച്ച ഡോക്ടർക്ക് മർദ്ദനം; അച്ഛൻ പൊലീസ് കസ്റ്റഡിയിൽ

മകൻ മരിച്ച വിവരം അച്ഛനെ അറിയിച്ച ഡോക്ടർക്ക്  മർദ്ദനം; അച്ഛൻ പൊലീസ് കസ്റ്റഡിയിൽ
Oct 26, 2021 08:07 AM | By Kavya N

കോഴിക്കോട്: ചികിത്സയിലായിരുന്ന മകൻ മരിച്ച വിവരം അച്ഛനെ അറിയിച്ച ഡോക്ടർക്ക് മർദ്ദനമേറ്റു. അച്ഛൻ പൊലീസ് കസ്റ്റഡിയിൽ. കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്ന പതിനഞ്ചുകാരനായ മകൻ മരിച്ച വിവരം അച്ഛനെ അറിയിച്ച ഡോക്ടർക്കാണ് മർദ്ദനം.

പി.ജി. ഡോക്ടർ മുഹമ്മദ് മസൂദ്ഖാനാണ് മർദ്ദമേറ്റത്. ഡോക്ടറുടെ പരാതിയിൽ അച്ഛനെ മെഡിക്കൽകോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം ഐക്കരപ്പടി സ്വദേശി ചെറിയങ്ങര വിനോദിനെയാണ് തിങ്കളാഴ്ച അർധരാത്രിയോടെ കസ്റ്റഡിയിലെടുത്തത്. മർദ്ദിച്ചയാളെ അറസ്റ്റുചെയ്യണമെന്നും പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും ഡോക്ടർ പറഞ്ഞതിനെത്തുടർന്ന് വിനോദിനെ കസ്റ്റഡിയിലെടുക്കുകയാണുണ്ടായതെന്ന് പോലീസ് അറിയിച്ചു.

മകൻ ദീപക് ഒക്ടോബർ അഞ്ചുമുതൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആറുവയസ്സുമുതൽ കിടപ്പുരോഗിയാണ് മകൻ എന്ന് പോലീസ് വ്യക്തമാക്കി. മകൻ മരിച്ച ദുഃഖം സഹിക്കാൻകഴിയാതെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ മർദിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

Doctor assaults father over son's death; His father is in police custody

Next TV

Related Stories
#allegedly  | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

Apr 18, 2024 08:30 AM

#allegedly | രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

കുട്ടി തൻ്റെ കടയിൽ നിന്ന് പണം നൽകാതെ ബിസ്‌ക്കറ്റ് കഴിച്ചുവെന്നറിഞ്ഞ കടയുടമ, കുട്ടിയുടെ കൈകളും കാലുകളും തൂണിൽ കെട്ടിയിട്ട്...

Read More >>
 #doubledeckertrain  | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

Apr 17, 2024 10:00 AM

#doubledeckertrain | കേരളത്തിലെ ആദ്യ ‍ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പെ‍ാള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്

ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നേ‍ാടിയായി പെ‍ാള്ളാച്ചി – പാലക്കാട് റൂട്ടിൽ...

Read More >>
#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

Apr 17, 2024 09:09 AM

#suicide| വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയിൽ...

Read More >>
#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

Apr 17, 2024 08:49 AM

#cancelled | യുഎഇയിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള 3 വിമാന സർവീസുകൾ റദ്ദാക്കി

യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു...

Read More >>
#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

Apr 17, 2024 08:36 AM

#mvd | രേഖകള്‍ മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന വകുപ്പ്

പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സര്‍ക്കാര്‍ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് എല്ലാ റീജണല്‍...

Read More >>
#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

Apr 13, 2024 09:44 AM

#RameswaramCafeBlast | രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ

കേസിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. മുസമ്മിൽ ഷെരീഫ് എന്നയാളെയാണ് നേരത്തെ കസ്റ്റഡിയിലെടുത്തത്. മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം...

Read More >>
Top Stories