കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും; അന്ത്യാഞ്ജലി അർപ്പിക്കാൻ മട്ടന്നൂർ മുതൽ തലശേരി വരെ 14 കേന്ദ്രങ്ങളിൽ സൗകര്യം

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും; അന്ത്യാഞ്ജലി അർപ്പിക്കാൻ മട്ടന്നൂർ മുതൽ തലശേരി വരെ 14 കേന്ദ്രങ്ങളിൽ സൗകര്യം
Oct 2, 2022 10:58 AM | By Vyshnavy Rajan

കണ്ണൂർ : അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും. ജനത്തിരക്ക് നിയന്ത്രിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.

ജില്ലയിലുള്ളവർ പയ്യാമ്പലത്തേക്ക് വരരുതെന്നും മട്ടന്നൂർ മുതൽ തലശേരി വരെ 14 കേന്ദ്രങ്ങളിൽ വിലാപയാത്ര നിർത്തുമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു.

ഇന്ന് രാവിലെ 11.40ന് കോടിയേരിയുടെ മൃതദേഹം എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തും. എം വി ജയരാജന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. തുറന്ന വാഹനത്തിൽ വിലാപ യാത്രയായി തലശ്ശേരി ടൗൺ ഹാളിലേക്ക് കൊണ്ടുപോകും. വിലാപ യാത്ര കടന്നു പോകുന്ന വഴിയിൽ 14 കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ നിർത്തും.

മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാം മൈൽ, വേറ്റുമ്മൽ, കതിരൂർ, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിർത്തുക. തുടർന്ന് ഇന്ന് മുഴുവൻ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ മാടപ്പീടികയിൽ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദർശനമുണ്ടാകും.

തിങ്കളാഴ്ച മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പാർട്ടി പ്രവർത്തകർ നടത്തുന്നത്. ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ പാർട്ടി പ്രവർത്തകർ കണ്ണുരേക്കൊഴുകും. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കാൻ സി പി എം ആഹ്വാനം ചെയ്തിട്ടുണ്ട്.

കോടിയേരി മരണവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ പോസ്റ്റും അടിക്കുറിപ്പും; മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനെതിരെ പരാതി

കണ്ണൂർ : സിപിഎം പിബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിൽ അധിക്ഷേപകരമായ നിലയിൽ പോസ്റ്റും അടിക്കുറിപ്പും പങ്കുവെച്ചതിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺ മാൻ ഉറൂബിനെതിരെ ഡിജിപിക്ക് പരാതി.

പൊലീസ് ഉദ്യോഗസ്ഥനായ ഉറൂബ് വാട്സ് ആപ്പ് ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്. സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഉറൂബിനെതിരെ പരാതി നൽകിയത്.

സംസ്ഥാന പൊലീസിനെ അടിമുടി നവീകരിക്കാന്‍ മുൻകൈകയെടുത്ത ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും ഓർത്തെടുക്കുമ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥൻ തന്നെ അധിക്ഷേപിച്ച് പോസ്റ്റിടുന്നത്. വിവാദങ്ങളിൽ എന്നും അകപ്പെടുന്ന ആഭ്യന്തര വകുപ്പിനെ അച്ചടക്കത്തോടെ കൊണ്ടുപോയതായിരുന്നു മന്ത്രിസ്ഥാനത്ത് കോടിയേരിയുടെ വിജയം.

തുരുമ്പെടുത്ത നീല ജീപ്പ് ഇന്ന് കേരളത്തിൽ ഒരിടത്തും പൊലീസിന്റെ ഔദ്യോഗിക വാഹനമല്ല. വെള്ള ബൊലേറോയുടെ കുതിച്ചുവരവ് കോടിയേരിയുടെ ആഭ്യന്തരകാലത്തിന്‍റെ അടയാളമാണ്. പൊലീസും ജനങ്ങളും തമ്മിലുള്ള കാക്കിയുടെ അകലം കുറയ്ക്കാന്‍ കോടിയേരി തുടങ്ങിയതാണ് ജനമൈത്രി പൊലീസ്. സേനയുടെ പ്രവർത്തനങ്ങള്‍ക്ക് സാധാരണക്കാരുടെ കൂടി സഹായം ലഭ്യമാക്കലായിരുന്നു ലക്ഷ്യം.

ഓഫീസുകളും വാഹനങ്ങളും മാത്രമല്ല പൊലീസിന്റെ നടപടികളിലും കോടിയേരിയുടെ അധികാര കാലം മാറ്റം വരുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥി മാര്‍ച്ചുകള്‍ക്ക് നേരെ, നേരിട്ടുള്ള ലാത്തിച്ചാര്‍ജ്ജിന് പകരം ജലപീരങ്കി വന്നിട്ട് ഒന്നരപതിറ്റാണ്ടാകുന്നു. നാലരപതിറ്റാണ്ട് മുൻപ് ലാത്തിയടിയേറ്റ വിദ്യാർത്ഥി രാഷ്ട്രീയക്കാരനിലെ വേദനയുണ്ടായിരുന്നു കോടിയേരിയുടെ ഈ തീരുമാനത്തിന് പിന്നിലെന്ന് നിസംശയം പറയാം.

പരിശോധനകളുടെ പലവഴിക്കായി ഹൈവേ പൊലീസ് പട്രോളിങ് തുടങ്ങിയതും കോടിയേരി ബാലകൃഷ്ണനെന്ന ഭരണാധികാരിയാണ്. സംസ്ഥാനത്ത് പൊലീസിലേക്ക് ഏറ്റവും കൂടുതൽ പേരെ പിഎസ്‍സി വഴി നിയമിച്ചതും അദ്ദേഹം ആഭ്യന്തര മന്ത്രിയായ കാലത്താണ്. ഒരു തമാശയ്ക്ക് വേണമെങ്കിൽ കോടിയേരിയുടെ പൊലീസിന് ഒരു എല്ല് കൂടുതലായിരുന്നു എന്ന് പോലും പറയാം.

രാഷ്ട്രീയ ലാത്തിയേന്തിയതിന്റെ പേരിൽ കരുണാകരന്‍റെ പൊലീസെന്നും പിണറായിയുടെ പൊലീസെന്നും കേരളം കേട്ടിട്ടുണ്ടെങ്കിലും, കോടിയേരിയുടെ പൊലീസെന്ന് കേള്‍പ്പിച്ചതേയില്ല. അതുകൊണ്ടാണ് ചരിത്രത്തിലേക്ക് നോക്കി കോടിയേരിയിലെ ആഭ്യന്തരമന്ത്രിക്ക് കേരളം നീണ്ടുനിവര്‍ന്ന് സല്യൂട്ട് അടിക്കുന്നത്.

Kodiyeri Balakrishnan's body will be brought to Kannur today; 14 centers from Mattanur to Thalassery to pay the last respects

Next TV

Related Stories
#ksrtc|പരിഷ്കാരങ്ങൾ ഏറ്റു :കെഎസ്ആർടിസിക്കിത് ചരിത്ര റെക്കോർഡ്

Apr 19, 2024 05:42 PM

#ksrtc|പരിഷ്കാരങ്ങൾ ഏറ്റു :കെഎസ്ആർടിസിക്കിത് ചരിത്ര റെക്കോർഡ്

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ മന്ത്രി ഗണേഷ് കുമാർ നടത്തുന്ന പരിഷ്കാരങ്ങൾ ഫലം...

Read More >>
#imprisonment | വയനാട് കുപ്പാടിയിൽ ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം തടവ്

Apr 19, 2024 05:39 PM

#imprisonment | വയനാട് കുപ്പാടിയിൽ ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം തടവ്

വീട്ടിലെ അട‌ുക്കളയിൽവച്ചാണ് ക്രൂരകൃത്യം നടന്നത്. ഗുരുതര പൊള്ളലേറ്റ ഷിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ...

Read More >>
#rescue | വനത്തിൽവെച്ച് വധശ്രമം; രക്ഷപ്പെട്ടോടിയ യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

Apr 19, 2024 05:34 PM

#rescue | വനത്തിൽവെച്ച് വധശ്രമം; രക്ഷപ്പെട്ടോടിയ യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

ഉദ്യോഗസ്ഥർ റാന്നി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ആംബുലൻസ് വിളിച്ച് യുവാവിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇയാളെ...

Read More >>
#accident | സ്‌കൂട്ടര്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം; 52-കാരന് ദാരുണാന്ത്യം

Apr 19, 2024 05:26 PM

#accident | സ്‌കൂട്ടര്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം; 52-കാരന് ദാരുണാന്ത്യം

സുനിലിന്റെ മുകളിലേക്ക് സ്‌കൂട്ടറും വീണതിനാല്‍ വെള്ളത്തില്‍ നിന്നും പുറത്തേക്കെത്താൻ കഴിയാതെ...

Read More >>
#childattack | കുട്ടിയെ വേണം; രണ്ടാനച്ഛൻ മർദ്ദിച്ച ഏഴ് വയസുകാരന് വേണ്ടി കോടതിയെയും പൊലീസിനെയും സമീപിച്ച് അച്ഛൻ

Apr 19, 2024 04:14 PM

#childattack | കുട്ടിയെ വേണം; രണ്ടാനച്ഛൻ മർദ്ദിച്ച ഏഴ് വയസുകാരന് വേണ്ടി കോടതിയെയും പൊലീസിനെയും സമീപിച്ച് അച്ഛൻ

അമ്മക്ക് അസുഖമായതിനെ തുടർന്നാണ് കുട്ടി ഈ വീട്ടിലേക്ക് രണ്ട് ദിവസം മുമ്പ്...

Read More >>
#Suicideattempt | ജപ്തി നടപടിക്കിടെ സ്ത്രീ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി; രക്ഷിക്കാനെത്തിയ പൊലീസുകാര്‍ക്കും പൊള്ളലേറ്റു

Apr 19, 2024 04:05 PM

#Suicideattempt | ജപ്തി നടപടിക്കിടെ സ്ത്രീ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി; രക്ഷിക്കാനെത്തിയ പൊലീസുകാര്‍ക്കും പൊള്ളലേറ്റു

സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫീസർ അമ്പിളി എന്നിവർക്കാണ്...

Read More >>
Top Stories