പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവതിയുടെ പോസ്റ്റ് മോർട്ടം ഇന്ന്

പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവതിയുടെ പോസ്റ്റ് മോർട്ടം ഇന്ന്
Oct 26, 2021 06:34 AM | By Susmitha Surendran

തലശ്ശേരി: പേരാവൂരിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവതിയുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. പേരാവൂർ ചെക്കേരിയിലെ തെനിയാടൻ ജയേഷിന്റെ ഭാര്യ ജിനി ജയേഷാണ് (26) മരിച്ചത്.

തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി ഇന്ന് ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകും . ചെക്കേരിക്കും ചെമ്പുക്കാവിനുമിടയിലെ കോടനോടൻ പുഴയിലാണ് അപകടം ഉണ്ടായത്.

തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ബന്ധുവീട്ടിൽ പോയി വരുന്ന വഴി ചെമ്പുകാവ് വനത്തിനുള്ളിലെ പുഴയിൽ വീഴുകയായിരുന്നു. വള്ളിയാടൻ ചന്ദ്രന്റെയും ചെന്നപ്പോയിൽ ദേവികയുടെയും മകളാണ്. സഹോദരങ്ങൾ: ജിത്തു, ജയേഷ്.

Post-mortem of a tribal woman found dead in a river today

Next TV

Related Stories
#KSudhakaran |  കെ സുധാകരനെ റോഡിൽ തടഞ്ഞുനിർത്തി യു ഡി എഫ് പ്രവർത്തകർ

Mar 16, 2024 01:18 PM

#KSudhakaran | കെ സുധാകരനെ റോഡിൽ തടഞ്ഞുനിർത്തി യു ഡി എഫ് പ്രവർത്തകർ

സിറ്റിങ്‌ എംപിയും യുഡിഎഫ്‌ കണ്ണൂർ മണ്ഡലം സ്ഥാനാർഥിയുമായ കെ സുധാകരനെയും ഇരിക്കൂർ എംഎൽഎ സജീവ്‌ ജോസഫിനെയും യുഡിഎഫ്‌ പ്രവർത്തകർ...

Read More >>
#goldrate | സംസ്ഥാനത്ത് ഇന്ന്   സ്വർണവില കുറഞ്ഞു

Feb 20, 2024 11:40 AM

#goldrate | സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 45,880...

Read More >>
Top Stories