കോടിയേരിയുടെ വിയോഗ വാര്‍ത്ത; വി എസ്സിനെ അറിയിച്ചപ്പോഴുള്ള പ്രതികരണത്തെക്കുറിച്ച് മകന്‍ കുറിപ്പ്

കോടിയേരിയുടെ വിയോഗ വാര്‍ത്ത; വി എസ്സിനെ അറിയിച്ചപ്പോഴുള്ള പ്രതികരണത്തെക്കുറിച്ച് മകന്‍ കുറിപ്പ്
Oct 1, 2022 11:31 PM | By Vyshnavy Rajan

തിരുവനന്തപുരം : സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗ വാര്‍ത്ത വി എസ് അച്യുതാനന്ദനെ അറിയിച്ചപ്പോഴുള്ള പ്രതികരണത്തെക്കുറിച്ച് കുറിപ്പുമായി അദ്ദേഹത്തിന്‍റെ മകന്‍ വി എ അരുണ്‍കുമാര്‍.

ആ വിവരം പറഞ്ഞപ്പോള്‍ അച്ഛന്റെ കണ്ണുകളിൽ ഒരു നനവ് വ്യക്തമായി കണ്ടുവെന്നാണ് അരുണ്‍കുമാറിന്‍റെ കുറിപ്പ്.

'അനുശോചനം അറിയിക്കണം' എന്ന് മാത്രം അച്ഛന്‍ പറഞ്ഞുവെന്നും അരുണ്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും അച്ഛനുമായി സൂക്ഷ്മമായ ഹൃദയബന്ധം പുലർത്തിയിരുന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു കോടിയേരിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരുണ്‍ കുമാറിന്‍റെ കുറിപ്പ്

ഞെട്ടലും വേദനയും ഉളവാക്കുന്ന ആ വാർത്ത ശ്രവിച്ചുകഴിഞ്ഞു. സ. കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളിൽ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി.

"അനുശോചനം അറിയിക്കണം" എന്നു മാത്രം പറയുകയും ചെയ്തു. അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ഇത്തരുണത്തിൽ ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സിൽ കനംതൂക്കുന്നു.

അച്ഛനോട് ഏറ്റവും ആദരവും സ്നേഹവും പുലർത്തിയ നേതാവായിരുന്നു, സ. കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും അച്ഛനുമായി സൂക്ഷ്മമായ ഹൃദയബന്ധം പുലർത്തിയിരുന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തിൽ എന്റെ അനുശോചനംകൂടി അറിയിക്കുകയാണ്.

Kodiyeri's death news; Son's note on response to VS when informed

Next TV

Related Stories
ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

Nov 28, 2022 09:18 AM

ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

ബന്ധുവീട്ടിൽ എത്തിയ വീട്ടമ്മയെ കിണറ്റിൽ മരിച്ച കണ്ടെത്തി....

Read More >>
അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു

Nov 28, 2022 09:15 AM

അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു

വണ്ടിപ്പെരിയാറിനു സമീപം അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു....

Read More >>
വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷാവസ്ഥ; 30 ലേറെ പൊലീസുകാർക്ക് പരിക്ക്

Nov 27, 2022 10:55 PM

വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷാവസ്ഥ; 30 ലേറെ പൊലീസുകാർക്ക് പരിക്ക്

വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന വിഴിഞ്ഞ സഭ പ്രതിനിധികളുമായി പൊലീസ്...

Read More >>
പാലക്കാട് ഗൃഹനാഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: മൂന്ന് പേർ പിടിയിൽ

Nov 27, 2022 09:58 PM

പാലക്കാട് ഗൃഹനാഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: മൂന്ന് പേർ പിടിയിൽ

പാലക്കാട് കൊല്ലങ്കോട് ഗൃഹനാഥനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം....

Read More >>
കോട്ടയത്ത് മഴ; ഇടിവെട്ടേറ്റ് ഇരുനില വീട് തകർന്നു

Nov 27, 2022 08:36 PM

കോട്ടയത്ത് മഴ; ഇടിവെട്ടേറ്റ് ഇരുനില വീട് തകർന്നു

കോട്ടയം ഭരണങ്ങാനത്ത് ചിറ്റാനപ്പാറയിൽ ഇരുനില വീട് ഇടിവെട്ടേറ്റ് തകർന്നു....

Read More >>
ഹരിപ്പാട് കർഷകനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Nov 27, 2022 08:06 PM

ഹരിപ്പാട് കർഷകനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ കർഷകനെ പാടശേഖരത്തിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories