കോടിയേരി ബാലകൃഷ്ണന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കെ സുരേന്ദ്രൻ

കോടിയേരി ബാലകൃഷ്ണന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കെ സുരേന്ദ്രൻ
Oct 1, 2022 11:18 PM | By Vyshnavy Rajan

തിരുവനന്തപുരം : സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ എതിരാളികളോടും സൗഹൃദം സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും കനത്ത നഷ്ടമാണ്.

കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കുറിപ്പിൽ അറിയിച്ചു.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അര്‍ബുധ ബാധിതനായിരുന്നു. അര്‍ബുദ ബാധയക്കപ്പുറം മറ്റുചില ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു ചെന്നൈയിലേക്ക് മാറിയത്.

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‍ണന്‍ അന്തരിച്ചു

ചെന്നൈ : സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷണൻ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് ആശുപത്രിയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു.

കേരള രാഷ്ട്രീയത്തിൻ്റെയും വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണണൻ്റെ വേർപാട്. കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്‍റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ.

കണ്ണൂരിൽ നിന്നും യാത്ര തുടങ്ങിയാൽ പിണറായി കഴിഞ്ഞാണ് കോടിയേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ സിപിഎം രാഷ്ട്രീയം എടുത്താലും പിണറായി കഴിഞ്ഞാൽ കോടിയേരി ആയിരുന്നു. കണ്ണൂരിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും, കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യുറോയിൽ എത്തുന്നതിലും, ഒടുവിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും ബാലകൃഷ്ണൻ വിജയന്‍റെ തുടർച്ചയായി.

ഓണിയൻ സ്കൂളിൽ എട്ടാംക്ലാസ് മുതൽ കോടിയേരി കൊടിപിടിച്ച് തുടങ്ങിയിരുന്നു.19 വയസ്, ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖർക്കൊപ്പമുള്ള ജയിൽക്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി.

ഇരുപതാം വയസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണൻ വളർന്നു. 1982 ൽ തലശേരി എംഎൽഎ. തോൽവിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലേക്ക്. 90ൽ ഇപി ജയരാജെന മറികടന്ന് ജില്ലാ സെക്രട്ടറി.അന്ന് മുതൽ ഇങ്ങോട്ട് കോടിയേരി പിന്നിൽ പോയിട്ടില്ല . സഭക്ക് അകത്തും പുറത്തും.

K Surendran condoled the death of Kodiyeri Balakrishnan

Next TV

Related Stories
#clash |'സ്ഥാനാര്‍ത്ഥി ഇങ്ങനെയൊക്കെ ചെയ്യാമോ?' വടകരയില്‍ ലീഗ്- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

Apr 16, 2024 10:27 PM

#clash |'സ്ഥാനാര്‍ത്ഥി ഇങ്ങനെയൊക്കെ ചെയ്യാമോ?' വടകരയില്‍ ലീഗ്- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

സ്ഥാനാർത്ഥിക്ക് മുന്നിലായിരുന്നു കയ്യാങ്കളി. ഇന്ന് വൈകിട്ടായിരുന്നു...

Read More >>
#gold |ഓട്ടം കഴിഞ്ഞ് വണ്ടി കഴുകുന്നതിനിടെ ദാ ഒരു പൊതി, തുറന്നിട്ടും ഇന്ദ്രജിത്തിന്റ കണ്ണ് മഞ്ഞളിച്ചില്ല, നല്ല മാതൃക

Apr 16, 2024 09:53 PM

#gold |ഓട്ടം കഴിഞ്ഞ് വണ്ടി കഴുകുന്നതിനിടെ ദാ ഒരു പൊതി, തുറന്നിട്ടും ഇന്ദ്രജിത്തിന്റ കണ്ണ് മഞ്ഞളിച്ചില്ല, നല്ല മാതൃക

ചാലക്കുടി ടൗണിലെ ഓട്ടോഡ്രൈവറായ ഇന്ദ്രജിത്ത് ഓട്ടമെല്ലാം കഴിഞ്ഞ് വീട്ടിലെത്തി ഓട്ടോ കഴുകുന്നതിനിടെയാണ് പുറകിലെ സീറ്റിലെ ബാഗ്...

Read More >>
#arrest | ബൈക്കിലേക്ക് കയറാൻ തുടങ്ങവെ കോടാലികൊണ്ട് വെട്ടി, പ്രകോപനം അതിർത്തി തർക്കം, കോഴിക്കോട്ട് അറസ്റ്റ്

Apr 16, 2024 09:43 PM

#arrest | ബൈക്കിലേക്ക് കയറാൻ തുടങ്ങവെ കോടാലികൊണ്ട് വെട്ടി, പ്രകോപനം അതിർത്തി തർക്കം, കോഴിക്കോട്ട് അറസ്റ്റ്

അക്രമം നടത്തിയ ശേഷം സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇസ്മയിലിനെ പിന്നീട് താമരശ്ശേരിയില്‍ വെച്ചാണ് പോലീസ് സംഘം...

Read More >>
#temperature |ചൂടാണ്, പക്ഷേ കൊടുംചൂടില്ല! കേരളത്തിൽ 3 ജില്ലയിൽ മാത്രം നേരിയ ആശ്വാസം; 2 ദിവസം ഈ 11 ജില്ലകളിൽ മഞ്ഞ അലർട്ട്

Apr 16, 2024 09:37 PM

#temperature |ചൂടാണ്, പക്ഷേ കൊടുംചൂടില്ല! കേരളത്തിൽ 3 ജില്ലയിൽ മാത്രം നേരിയ ആശ്വാസം; 2 ദിവസം ഈ 11 ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിലെ കൊടും ചൂട് തുടരുമ്പോൾ മൂന്ന് ജില്ലകളിൽ മാത്രമാണ് നേരിയ ആശ്വാസമെങ്കിലുമുള്ളത്....

Read More >>
#drowned |സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ ബിടെക് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Apr 16, 2024 09:19 PM

#drowned |സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ ബിടെക് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മഹാദേവിന്‍റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക്...

Read More >>
#released | വടകരയിൽ കഞ്ചാവുമായി പിടിയിലായ യുവാവിനെ വിട്ടയച്ചു

Apr 16, 2024 09:07 PM

#released | വടകരയിൽ കഞ്ചാവുമായി പിടിയിലായ യുവാവിനെ വിട്ടയച്ചു

എൻ.ഡി.പി.എസ്സ് ആക്ട് പ്രകാരമുള്ള കേസ് പിടികൂടുമ്പോൾ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ...

Read More >>
Top Stories