നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാക്കിയ തടവുകാരനെ കാണാതായി; പിടികൂടിയത് ലൈംഗിക ബന്ധത്തിനിടെ

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാക്കിയ തടവുകാരനെ കാണാതായി; പിടികൂടിയത് ലൈംഗിക ബന്ധത്തിനിടെ
Oct 1, 2022 06:52 PM | By Vyshnavy Rajan

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സിക്കാന്‍ എത്തിയ തടവുകാരനെ കാണാതായി. ഒടുവില്‍ പൊലീസ് നടത്തിയ നീണ്ട തിരച്ചിലിനൊടുവില്‍ ആശുപത്രിയിലെ തന്നെ മറ്റൊരു മുറിയില്‍ നിന്നും ഒരു സ്ത്രീക്കൊപ്പം ഇയാളെ പിടികൂടി.

ബിഹാറിലെ വൈശാലി ജില്ലയിലെ ഹാജിപൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തടവുകാരനാണ് ആശുപത്രി മുറിയില്‍ ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ പിടിയിലായത് . സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തടവുകാരനെ ആശുപത്രി വാര്‍ഡില്‍ നിന്നാണ് കാണാതായത്.

തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മറ്റൊരു മുറിയില്‍ ഒരു ലൈംഗിക തൊഴിലാളിക്കൊപ്പം ഇയാളെ കണ്ടെത്തിയത്. സംഭവത്തില്‍ തടവുകാരനും സ്ത്രീയും ആശുപത്രി ജീവനക്കാരും സെക്യൂരിറ്റി ഗാര്‍ഡുകളും ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി സിവില്‍സര്‍ജന്‍ ഡോക്ടര്‍ അമരേന്ദ്ര നാരായണന്‍ പറഞ്ഞു സംഭവം പോലീസ് സേനയെ ഞെട്ടിച്ചിരിക്കുകയാണ്.

ആശുപത്രിക്കുള്ളില്‍ ഇത് എങ്ങനെ സാധ്യമായി എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സദര്‍ ആശുപത്രിയിലെ തടവുകാരുടെ വാര്‍ഡില്‍ വ്യാഴാഴ്ചയാണ് പോലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഒരു തടവുകാരനെ കാണാതായതായി തിരിച്ചറിഞ്ഞു.

തുടര്‍ന്ന് നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് കൊലക്കേസ് പ്രതിയായ തടവുകാരനെ ആശുപത്രിയിലെ മറ്റൊരു മുറിയില്‍ കോള്‍ ഗേളിനൊപ്പം കണ്ടെത്തിയത്. സംഭവത്തിന് കൂട്ടുനിന്ന നാല് ഗാര്‍ഡുകളെയും ഒരു ആശുപത്രി ജീവനക്കാരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഒരു എന്‍ജിഒ പ്രവര്‍ത്തകനാണ് കുറ്റവാളിക്ക് മുറിയുടെ താക്കോല്‍ നല്‍കിയതെന്ന് സദര്‍ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ അമ്രേന്ദ്ര നാരായണ്‍ സാഹി എഎന്‍ഐയോട് പറഞ്ഞു. സുരക്ഷയ്ക്കായി നാല് ഗാര്‍ഡുകള്‍ ഉണ്ടായിരുന്നു. എത്ര കാലമായി ഇത്തരം കാര്യങ്ങള്‍ നടക്കുന്നു എന്ന് അന്വേഷിക്കണം.

തടവുകാരന്‍ ഹൃദ്രോഗിയായതിനാല്‍ ഡല്‍ഹിയിലെ എയിംസിലേക്ക് റഫര്‍ ചെയ്തെങ്കിലും അവിടേക്ക് കൊണ്ടുപോയില്ല എന്നും സിവില്‍ സര്‍ജന്‍ പറഞ്ഞു. മണ്ഡല് കാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരനെ വീണ്ടും നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് (പിഎംസിഎച്ച്) മാറ്റി. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Prisoner hospitalized for chest pain goes missing; He was caught with a woman from another room

Next TV

Related Stories
#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

Apr 19, 2024 11:29 AM

#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

പരാതിക്കാരിയുടെ അയൽവാസിയായ യുവാവുമായി ആക്രമിക്കപ്പെട്ട യുവതി സൗഹൃദത്തിലായിരുന്നു....

Read More >>
#murder |  പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

Apr 19, 2024 11:28 AM

#murder | പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

പാർക്കിൽ വെച്ച് അനുഷയെ സുരേഷ് കത്തി കൊണ്ട് കുത്തുന്നത് കണ്ട അമ്മ ഉടൻ തന്നെ ആക്രമണത്തെ...

Read More >>
#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

Apr 19, 2024 08:43 AM

#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

പൊതുഇടത്തിൽ വെച്ചാണ് മറ്റൊരു ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയത്. ഒരു വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാൻ പോകുന്നതിനിടയിലായിരുന്നു ഇയാൾക്കുനേരെ...

Read More >>
#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

Apr 19, 2024 08:21 AM

#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

കോളേജ് അധികൃതരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...

Read More >>
#murder |  ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

Apr 18, 2024 01:09 PM

#murder | ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കാനായി ഉപയോഗിച്ച...

Read More >>
#murder | ഭാര്യയെയും ഭാര്യാസഹോദരനെയും സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്ന് യുവാവ്

Apr 18, 2024 12:24 PM

#murder | ഭാര്യയെയും ഭാര്യാസഹോദരനെയും സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്ന് യുവാവ്

രാവിലെ പത്തുമണിയോടെ വീട്ടില്‍നിന്ന് കരച്ചിലും ബഹളവും കേട്ടതോടെ അയല്‍ക്കാരാണ് പോലീസില്‍...

Read More >>
Top Stories