വീണ്ടും വിവാഹം കഴിച്ചു; ഭര്‍ത്താവിനെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി യുവതി

വീണ്ടും വിവാഹം കഴിച്ചു; ഭര്‍ത്താവിനെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി യുവതി
Oct 1, 2022 02:54 PM | By Vyshnavy Rajan

കെയ്‌റോ : രണ്ടാം വിവാഹം കഴിച്ച ഭര്‍ത്താവിനെ കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി യുവതി. ഈജിപ്തിലാണ് സംഭവം. ഫാര്‍മസിസ്റ്റായ ഭര്‍ത്താവിനെ ഈജിപ്ത് യുവതി തന്റെ വീട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. ഈജിപ്തിന് പുറത്ത് ജോലി ചെയ്തിരുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയതാണ്. ഇയാള്‍ രണ്ടാമത് വിവാഹം കഴിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ഇതിനെ എതിര്‍ത്ത യുവതി, തന്റെ പിതാവിനെയും സഹോദരന്മാരെയും മറ്റും ഈ വിവരം അറിയിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി. രണ്ടാം ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തണമെന്ന് ഇവര്‍ യുവാവിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഇതിന് വിസമ്മതിച്ച യുവാവിനെ പിതാവും സഹോദരങ്ങളും മറ്റ് ചിലരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിയുകയുമായിരുന്നു. ഇയാളുടെ മകന്റെ കണ്‍മുമ്പിലാണ് കൃത്യം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം യുവതിക്കും കുടുംബത്തിനും എതിരെ രംഗത്ത് എത്തിയിരുന്നു. രണ്ടാം വിവാഹം വേര്‍പെടുത്താനും ആദ്യ ഭാര്യക്ക് അനുകൂലമായി ചില പേപ്പറുകളില്‍ ഒപ്പിട്ടു നല്‍കാനും യുവാവിനെ ഇവര്‍ നിര്‍ബന്ധിച്ചിരുന്നതായി വീട്ടുകാര്‍ ആരോപിച്ചു.

യുവാവിനെ കൊലപ്പെടുത്തിയ ശേഷം ഇത് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹം യുവതിയും കുടുംബവും ആശുപത്രിയിലെത്തിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ യുവതിയുടെയും കുടുംബത്തിന്റെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയതായി പ്രതികള്‍ സമ്മതിച്ചത്.

married again; The woman killed her husband by throwing him down from the fifth floor

Next TV

Related Stories
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

Apr 24, 2024 08:02 PM

#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന്...

Read More >>
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

Apr 24, 2024 02:00 PM

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ...

Read More >>
#murder |ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 17 കാരനെ കൊലപ്പെടുത്തി, പിന്നാലെ 'കാണാതായ' ഫോൺ വീട്ടിൽ നിന്ന് കണ്ടെത്തി; അറസ്റ്റ്

Apr 24, 2024 12:43 PM

#murder |ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 17 കാരനെ കൊലപ്പെടുത്തി, പിന്നാലെ 'കാണാതായ' ഫോൺ വീട്ടിൽ നിന്ന് കണ്ടെത്തി; അറസ്റ്റ്

ഏപ്രിൽ 12 ന് രാത്രി ഒരു വിവാഹ ഘോഷയാത്രയ്ക്കിടെ കപിലിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു....

Read More >>
Top Stories