ബിവറേജസ് ഔട്ലെറ്റിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി

ബിവറേജസ് ഔട്ലെറ്റിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി
Oct 25, 2021 09:37 PM | By Kavya N

പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിവറേജസ് ഔട്ലെറ്റിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി. കാഞ്ഞിരത്ത് പ്രവർത്തിയ്ക്കുന്ന മദ്യവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരൻ ഗിരീഷാണ് നാല് ദിവസത്തെ കളക്ഷൻ തുകയായ മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായി മുങ്ങിയത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കാഞ്ഞിരം ബിവറേജസ് മദ്യവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരനും ആലത്തൂർ സ്വദേശിയുമായ ഗിരീഷാണ് പണവുമായി മുങ്ങിയത്. ഒക്ടോബർ 21 മുതൽ 24 വരെയുള്ള നാല് ദിവസത്തെ കളക്ഷൻ തുകയായ 31, 25, 240 രൂപയുമായാണ് ഇയാൾ കടന്നുകളഞ്ഞത്. കഴിഞ്ഞ നാല് ദിവസവും ബാങ്ക് അവധിയായതിനാലാണ് പണം അടക്കാൻ കഴിഞ്ഞിരുന്നില്ല.

ഈ പണം ചിറക്കൽപ്പടിയിലെ എസ്ബിഐ ശാഖയിൽ അടക്കാനായി ഷോപ്പ് മാനേജർ കൊടുത്തു വിട്ടപ്പോഴാണ് ഗിരീഷ് പണവുമായി മുങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജർക്ക് അയച്ച ശേഷമാണ് മുങ്ങിയത്.

ഇയാൾ സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചതിൻറെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. രണ്ട് വർഷത്തിലേറെയായി കാഞ്ഞിരം ഷോപ്പിലെ ജീവനക്കാരനാണ് ഗിരീഷ്. വാളയാര്‍ അതിര്‍ത്തിയിലാണ് ഗിരീഷിന്റെ അവസാനത്തെ ടവർ ലൊക്കേഷൻ കണ്ടെത്തിയത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫാണ്. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്.

The employee was overwhelmed with the collection amount at the Beverages outlet

Next TV

Related Stories
#KummanamRajasekharan | തൃശ്ശൂർ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം - കുമ്മനം രാജശേഖരന്‍

Apr 20, 2024 05:42 PM

#KummanamRajasekharan | തൃശ്ശൂർ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം - കുമ്മനം രാജശേഖരന്‍

അവരുടെ ആഘോഷങ്ങളിലും ഉത്സവങ്ങളിലും സര്‍ക്കാര്‍ എന്തിന് ഇടപെട്ട് തടസ്സങ്ങള്‍ സൃഷ്ടിക്കണം. ഇത് നല്‍കുന്ന സന്ദേശമെന്താണ്. എന്ത് കാരണം കൊണ്ടാണ്...

Read More >>
#suicide | വീടിന്‍റെ ജപ്തിക്കിടെ പെട്രോളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

Apr 20, 2024 05:04 PM

#suicide | വീടിന്‍റെ ജപ്തിക്കിടെ പെട്രോളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ...

Read More >>
#homevote | കണ്ണൂരിൽ വീട്ടിലെ വോട്ടിൽ ആൾമാറാട്ടം;  രണ്ടു പേർക്കെതിരെ കേസ്

Apr 20, 2024 04:33 PM

#homevote | കണ്ണൂരിൽ വീട്ടിലെ വോട്ടിൽ ആൾമാറാട്ടം; രണ്ടു പേർക്കെതിരെ കേസ്

പോളിങ് ഓഫിസർ ജോസ്ന ജോസഫ്, ബി.എൽ.ഒ കെ. ഗീത എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ്...

Read More >>
#tvrajesh | 'കണ്ണൂരിൽ കള്ളവോട്ട്, നേതൃത്വം നൽകിയത് ബിഎൽഒ': തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിത നീക്കമെന്ന് രാജേഷ്

Apr 20, 2024 04:18 PM

#tvrajesh | 'കണ്ണൂരിൽ കള്ളവോട്ട്, നേതൃത്വം നൽകിയത് ബിഎൽഒ': തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിത നീക്കമെന്ന് രാജേഷ്

ബി.എല്‍.ഒയുടെ നേതൃത്വത്തിലാണ് ഇവിടെ കള്ള വോട്ട് രേഖപ്പെടുത്തിയതെന്ന് രാജേഷ്...

Read More >>
#KSurendran | പൂരം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നു - കെ.സുരേന്ദ്രൻ

Apr 20, 2024 03:50 PM

#KSurendran | പൂരം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നു - കെ.സുരേന്ദ്രൻ

ബോധപൂർവ്വമായ ശ്രമം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണ...

Read More >>
#suicidecase |മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം; സാമ്പത്തിക ബാധ്യത, പിന്നാലെ യുവാവ് ജീവനൊടുക്കി

Apr 20, 2024 03:48 PM

#suicidecase |മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം; സാമ്പത്തിക ബാധ്യത, പിന്നാലെ യുവാവ് ജീവനൊടുക്കി

‘പ്രൈവറ്റ് ബസിലായിരുന്നു രതീഷ്. അവൻ കള്ളനാണ്, കള്ളന്റെ വണ്ടിയിൽ കേറരുതെന്ന് പറഞ്ഞ് പൊലീസ് എപ്പോഴും ദ്രോഹിക്കുമായിരുന്നു’- ഭാര്യ...

Read More >>
Top Stories