ആര്‍ത്തവക്രമക്കേടിന് ഈ കാരണമോ?

ആര്‍ത്തവക്രമക്കേടിന് ഈ കാരണമോ?
Oct 25, 2021 08:58 PM | By Kavya N

സ്ത്രീ ശരീരത്തിലെ ആരോഗ്യമളക്കുന്ന പ്രക്രിയ കൂടിയാണ് ആര്‍ത്തവം. പലപ്പോഴും ആര്‍ത്തവ ക്രമക്കേടുകള്‍ പല രോഗങ്ങളുടെ ലക്ഷണം കൂടിയായി വരുന്നതിന് കാരണവും ഇതാണ്. ആര്‍ത്തവം 10-11 വയസില്‍ തുടങ്ങി 50 വയസു വരെ എന്നാണ് കണക്ക്. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത്തരം ആര്‍ത്തവത്തില്‍ ക്രമക്കേടുകള്‍ വരാറുണ്ട്.

ആര്‍ത്തവത്തുടക്കത്തിലും ആര്‍ത്തവത്തിന് ഒടുക്കം, അതായത് മെനോപോസ് അടുക്കുമ്പോഴും ഇത്തരം ക്രമക്കേടുകള്‍ സാധാരണയെങ്കിലും ഇതിനിടയിലുള്ള ആര്‍ത്തവ ക്രമക്കേടുകള്‍ ശ്രദ്ധിയ്ക്കണം. പ്രത്യേകിച്ചും കൃത്യമായി ആര്‍ത്തവം വരുന്ന സ്ത്രീയ്ക്ക് പെട്ടെന്ന് ആര്‍ത്തവ ക്രമക്കേടുകള്‍ വരികയാണെങ്കില്‍.

സാധാരണ 35 ദിവസത്തില്‍ കൂടുതല്‍ ഇടവേള സംഭവിയ്ക്കുമ്പോഴാണ് ആര്‍ത്തവം ക്രമരഹിതമായി കണക്കാക്കുന്നത്. ക്രമരഹിതമാകുമ്പോള്‍ പുറംതള്ളപ്പെടുന്ന രക്തത്തിന്‍റെ അളവിലും വ്യത്യാസം സംഭവിയ്ക്കാറുണ്ട്. ഈസ്ട്രജന്‍ അളവിലെ വ്യത്യാസം, പെൽവിക് ഭാഗത്തെ രക്തയോട്ടത്തിലുള്ള പ്രശ്നം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങൾ എന്നിവയെല്ലാം ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാകും. ചിലപ്പോള്‍ പ്രായപൂർത്തിയാകുന്ന പെൺകുട്ടികളും ആര്‍ത്തവ വിരാമാത്തോട് അടുക്കുന്ന സ്ത്രീകളിലും ആർത്തവ ക്രമക്കേടുകള്‍ കണ്ടു വരാറുണ്ട്.

അമിതവണ്ണം: ആര്‍ത്തവം ക്രമരഹിതമാകുന്നതിന് അമിതവണ്ണം ഒരു പ്രധാന കാരണമാകാറുണ്ട്. അമിത ഭാരം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഇൻസുലിൻ അളവ് വ്യത്യാസപ്പെടുത്തുന്നതിനും ഇടയാക്കും. ഈ ഹോർമോൺ അസന്തുലിതാവസ്ഥ ഹൈപ്പോതൈറോയിഡിസം, പി.സി.ഒ.എസ് എന്നിവയ്ക്ക് കാരണമാകും.

അമിത വ്യായാമം: അമിതമായ വ്യായാമം ഹോർമോണുകളുടെ ശരിയായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും പിരീഡ് ക്രമമല്ലാതാകാന്‍ കാരണമാകുകയും ചെയ്യും. അതിനാല്‍ മിതമായ വ്യായാമങ്ങള്‍ ചെയാന്‍ ശീലിയ്ക്കുക.

ജനന നിയന്ത്രണ ഗുളികകൾ: ജനന നിയന്ത്രണ ഗുളികകൾ കഴിക്കുന്നത് പിരീഡുകൾ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിയ്ക്കും. അതിനാല്‍ ഇവ കഴിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഡോക്ടറെ സമീപിക്കുക.

തൈറോയ്ഡ്: തൈറോയ്ഡ് ഹോർമോണുകൾ വർദ്ധിക്കുന്നത് ശരീരത്തെ പല തരത്തില്‍ ബാധിയ്ക്കുമെങ്കിലും, ആര്‍ത്തവ ക്രമക്കേടുകള്‍ അതില്‍ മുന്‍പിലാണ്. ഇത്തരം പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ആദ്യം പരിഹരിയ്ക്കെണ്ടാതാണ്.

മാനസിക സമ്മർദ്ദം: പിരിയഡ് സൈക്കിള്‍ ക്രമരഹിതമാക്കുന്നതിന് മറ്റൊരു കാരണം മാനസിക സമ്മര്‍ദ്ദമാണ്. അമിത സമ്മര്‍ദ്ദം തലച്ചോറിലെ ചില ഹോർമോണുകളെ ബാധിയ്ക്കുകയും ആർത്തവചക്രത്തെ സ്വാധീനിയ്ക്കുകയും ചെയ്യും.

പെരിമെനോപോസ്: ആർത്തവവിരാമത്തോടടുക്കുന്ന സമയങ്ങളിലും ക്രമം തെറ്റി ആര്‍ത്തവം സംഭവിയ്ക്കാറുണ്ട്. ഇത് ദീര്‍ഘ കാലത്തേയ്ക്കുള്ള ഒരു പ്രശ്നമാല്ലാതതിനാല്‍ അനാവശ്യ ആശങ്കയ്ക്ക് വഴിയില്ല.

പ്രോലാക്റ്റിൻ: മുലയൂട്ടുന്ന സമയത്ത് പ്രോലാക്റ്റിൻ ഹോർമോണുകൾ പ്രത്യുത്പാദന ഹോർമോണുകളെ ബാധിയ്ക്കുകയും അത് ക്രമരഹിത ആര്‍ത്തവത്തിലേയ്ക്ക് നയിക്കുകയും ചെയ്യും.

എൻഡോമെട്രിയോസിസ്: ഗര്‍ഭപാത്രത്തിന്റെ ഉള്‍വശത്ത് വളരേണ്ട ടിഷ്യുകള്‍ ഗർഭപാത്രത്തിന് പുറത്ത് അസാധാരണമായി വളരുന്നതും ക്രമരഹിതമായ ആര്‍ത്തവ കാലഘട്ടങ്ങള്‍ക്ക് കാരണമാകും. ഇത് അമിതമായ രക്തസ്രാവം, ലൈംഗികബന്ധത്തിന്‍റെ സമയത്തും അതിന് ശേഷവുമുള്ള വേദന, വന്ധ്യത തുടങ്ങിയവയിലേയ്ക്ക് നയിക്കുകയും ഇത് ആര്‍ത്തവ ചക്രത്തെ ബാധിയ്ക്കുകയും ചെയ്യും.

ഗർഭാശയ ഫൈബ്രോയിഡുകൾ: ഗര്‍ഭാശയ ഭിത്തിയിലുണ്ടാകുന്ന മുഴകളാണ് ഫൈബ്രോയിഡുകൾ. ഈ അവസ്ഥ വരുന്നത് നട്ടെല്ലിന്റെ താഴ് ഭാഗം, കാലുകൾ, പെൽവിസ് എന്നിവിടങ്ങളില്‍ വേദനയുണ്ടാക്കുകയും ഇത് ക്രമരഹിതമായ ആര്‍ത്തവത്തിന് വഴിവെയ്ക്കുകയും ചെയ്യും.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം: ക്രമം തെറ്റിയ ആര്‍ത്തവത്തിന് ഒരു പ്രധാന കാരണമാണ് പി‌സി‌ഒ‌എസ്. ഗര്‍ഭാശയത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ സംഭവിയ്ക്കുന്നതിന്റെ സൂചന കൂടിയാണ് ഈ അവസ്ഥ. ആര്‍ത്തവം ക്രമരഹിതമായി തുടങ്ങുന്നത് പ.സി.ഒ.എസിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്.

കൂടുതല്‍ അറിയൂ...ആരോഗ്യം പരിപാലിക്കൂ...

Is this the cause of menstrual irregularities?

Next TV

Related Stories
#health |മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

Mar 29, 2024 03:29 PM

#health |മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

എന്നാൽ മുട്ടയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഹൃദ്രോഗത്തിന് കാരണമാകുമെന്നാണ് പലരും...

Read More >>
 #garlic |വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാൽ

Mar 29, 2024 08:38 AM

#garlic |വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാൽ

മിക്ക കറികളിലും നാം പതിവായി ഉപയോ​ഗിച്ച് വരുന്ന ചേരുവകയാണ് വെളുത്തുള്ളി. എന്നാൽ ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല ധാരാളം ആരോ​ഗ്യ​ഗുണങ്ങളും...

Read More >>
#health | ആഴ്ചയില്‍ 3 തവണയെങ്കിലും സെക്‌സില്‍ ഏര്‍പ്പെടുന്നത് 75 മൈല്‍ ജോഗിംഗിനു തുല്യം, 10 വര്‍ഷം പ്രായക്കുറവ് തോന്നിക്കും

Mar 28, 2024 09:40 PM

#health | ആഴ്ചയില്‍ 3 തവണയെങ്കിലും സെക്‌സില്‍ ഏര്‍പ്പെടുന്നത് 75 മൈല്‍ ജോഗിംഗിനു തുല്യം, 10 വര്‍ഷം പ്രായക്കുറവ് തോന്നിക്കും

സെക്‌സ് സ്ത്രീയിലും പുരുഷനിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതു പോലെ ഇതിന്റെ കുറവ് ചില പ്രശ്‌നങ്ങളും...

Read More >>
#health | ദിവസവും ചൂടുവെള്ളത്തിലാണോ കുളിക്കാറുള്ളത് ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ...

Mar 25, 2024 04:03 PM

#health | ദിവസവും ചൂടുവെള്ളത്തിലാണോ കുളിക്കാറുള്ളത് ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ...

പേശികളുടെ മുറുക്കവും ശരീര വേദനയും ഒഴിവാക്കാൻ ചൂട് വെള്ളം സഹായകമാണ്....

Read More >>
 #breakfast  | പ്രാതലിൽ ഇത്തരം ഭഷണങ്ങൾ ഉൾപ്പെടുത്തിയാൽ ദിവസമേ കളറാകും

Mar 25, 2024 08:53 AM

#breakfast | പ്രാതലിൽ ഇത്തരം ഭഷണങ്ങൾ ഉൾപ്പെടുത്തിയാൽ ദിവസമേ കളറാകും

ആരോ​ഗ്യകരവും പോഷക​ഗുണമുള്ളതുമായ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. കാരണം, അവ ഉൻമേഷവും ഊർജ്ജവും നിലനിർത്താൻ...

Read More >>
#amla  |ദിവസവും ഒരു നെല്ലിക്കയായാലോ ...? നെല്ലിക്കയുടെ ഗുണങ്ങളെപറ്റിയറിയാം

Mar 23, 2024 03:55 PM

#amla |ദിവസവും ഒരു നെല്ലിക്കയായാലോ ...? നെല്ലിക്കയുടെ ഗുണങ്ങളെപറ്റിയറിയാം

നെല്ലിക്ക പതിവായി കഴിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ദഹനവ്യവസ്ഥയ്ക്ക്ക് ഗുണം ചെയ്യുകയും മലബന്ധം തടയുകയും...

Read More >>
Top Stories